Literature

കൊമ്പ്

മടിയനായിരുന്നില്ല… എന്നിട്ടും ചൂട്ട് കത്തിച്ച് മൂക്കിൽ കുത്തിക്കെടുത്തി… വിറകുമുട്ടി വായിൽ തള്ളിക്കയറ്റി… കാന്താരി പൊട്ടിച്ച് കണ്ണിൽ തേച്ചു… ചെവി ചെത്തിപ്പറിച്ചെറിഞ്ഞ ചെളിയിലൂടെ… നില്ക്കാതെ നടക്കുകയാണ് ഞാൻ… നുകമഴിയുമ്പോൾ നീ എൻെറ മുമ്പിൽ നില്ക്കരുത്… നഷ്ടപ്പെട്ട അവയവങ്ങളെല്ലാം കൂടിച്ചേർന്ന് വന്യമായ ഒരു കൊമ്പ് …

Read More »

പൂതപ്പാട്ട്

ആലാപനം: ജ്യോതിബായി പരിയാടത്ത് 1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത്‌ ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ്. മാതാവ് കുഞ്ഞുകുട്ടിയമ്മ. കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം. പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929ല്‍ കോഴിക്കോടും പിന്നീട്‌ പൊന്നാനിയിലും …

Read More »

തനിച്ചിരിക്കുമ്പോൾ

തനിച്ചിരിക്കുമ്പോളൊരിക്കലെങ്കിലും തിരിച്ചുപോകാതെയിരിക്കുവാനാമോ..? തിരിച്ചുപോകുമ്പോളിടയ്ക്കുപാതയിൽ തനിച്ചിരിക്കാതെയിരിക്കുവാനാമോ..? ഇടയ്ക്ക് പൂവന്നും ഇടയ്ക്ക് കായ് വന്നും ഇടയ്ക്കിലയെല്ലാം കൊഴിഞ്ഞുണങ്ങിയും തിരക്കില്ലാതെയും തിരക്കിട്ടോടിയും തിമിർത്ത ജീവിതം തിരികെയോർമ്മയിൽ… വരുമോരോചിരി തുടർന്നുകണ്ണീരും നിറങ്ങൾപൂക്കും പിന്നിരുൾകനത്തിടും വെയിൽവരും കൊടുംതപംവരും പിന്നെ മഴചാറും മഹാ പ്രളയമായിടും ഒരിക്കൽ സ്നേഹത്താൽ മനംനിറച്ചവർ തിരിച്ചുകുത്തുന്ന …

Read More »

മാതൃകാകുടുംബം!

എ ഇ – യില്‍ വന്ന കാലത്തെ ഒരു സൗഹൃദ സന്ദര്‍ശനം… ശകടം സ്വന്തമായില്ലാത്ത ഞങ്ങള്‍, ഇപ്പറഞ്ഞത്‌ സ്വന്തമായുള്ള ബന്ധുകുടുംബത്തിനൊപ്പം തലസ്ഥാനനഗരിയിലേയ്ക്കാണ് സന്ദര്‍ശനത്തിനായി തിരിച്ചത്. ഞങ്ങളെ കൊണ്ടുപോകുന്ന ബന്ധുക്കളുടെ മറ്റു ചില ബന്ധുഗൃഹങ്ങള്‍ അവിടെയുണ്ട്. അവിടങ്ങളിലാണ് പ്രാതല്‍, ഉച്ചഭക്ഷണം എന്നിവയ്ക്കായി പ്രതീക്ഷയര്‍പ്പിച്ചിക്കുന്നത്. …

Read More »

കാലത്തിന്റെ കുസൃതികൾ..

ഓർമ്മയുടെ ഇലയനക്കങ്ങളിൽ മഷിയെഴുതിയ നിന്റെ മിഴികൾ കവർന്നെടുത്ത മൗനം പ്രണയമായിരുന്നു. ശൂന്യതയിൽ നിന്നും നോവുകളടർത്തിയെടുത്ത് വാക്കുകളായ് എറിഞ്ഞു തരുമ്പോൾ.. വെറുതെ ഒരു മോഹം. കാലം കാണിച്ച കുസൃതിയിലാണ് വിസ്മ്യതിയുടെ മൂടുപടത്തിൽ നീയൊളിച്ചതും നനഞ്ഞ സ്വപ്നതീരത്ത് ഞാൻ ഏകനായതും…!!

Read More »

എക്കോ… ഭാഗം പന്ത്രണ്ട്

ന്ദേശം അത് ഏത് തന്നെയായാലും അതിന്റെ സാരാംശ സ്വാംശീകരണമാണ് ഗ്രാഹകനെ സംബന്ധിച്ചിടത്തോളം അപാര മേന്മയാക്കുന്നത്. മോശം വിവരങ്ങൾ നൽകുന്നതാണ് ഒരു സന്ദേശമെങ്കിൽ അതിലെ മോശ വശത്തെ കൃത്യമായിത്തിരിച്ചറിയാൻ അവന് കഴിവുണ്ടാകണം. ഉപനിഷൽ സന്ദേശങ്ങളുടെ പരിണത ഫലം അത് ചിന്തയുടെ മേഖലകളിൽ സാരവത്തായ …

Read More »

മഴമറ

മഴമറയിൽ വളരും ചെടികളെന്നിലുണർത്തുന്നതും മിഴിനിറയും മഴയോർമ്മകൾ, മൊഴിയറിയാ മറയോർമ്മകൾ. ഇതുപോലൊരു ചെടിയായി, മറയ്ക്കുള്ളിലൊതുങ്ങി, ഒരു പെരുമഴക്കാലം ഇഴഞ്ഞുപൊയതും. കിളിവാതിലിലൂടെ എന്നെ നനയ്ക്കുമ്പോൾ, നെഞ്ചിലൊരു കൊള്ളിയാനും ഇടിമുഴക്കവും ഭാവിയോർമ്മപോൽ, ഭീതിയാൽ വരിഞ്ഞുമുറുക്കിയതും, നനയാതെ നനഞ്ഞും മിഴിനീരൊപ്പിയും, മൊഴിയാതെ മൊഴിഞ്ഞും മാനത്തുടയോനെ തേടിയും, മറയ്ക്കപ്പുറമെൻ …

Read More »

മാവോയിസ്റ്റിനെ വരയ്ക്കുന്നു

വെടികൊണ്ട് മരിച്ച മാവോയിസ്റ്റിനെ വരയ്ക്കാൻ എളുപ്പമാണ് കൊണ്ട വെടിയുണ്ട വരച്ചാൽ മതി തലയില്ലാത്തവർ ഇട്ട ഒരു വില അവരുടെ തലയിൽ തൂക്കിയിടണം അവർക്ക് നിറങ്ങൾ ആവശ്യമില്ല അവർ ഒറ്റ നിറത്തിന് വേണ്ടി നിറങ്ങൾ പണ്ടേ ഉപേക്ഷിച്ചവർ അവർ മരണശേഷം വെടിയേറ്റവർ വെച്ച …

Read More »

പാപ്പിയമ്മ

പ്പിയമ്മ ആകെ എടങ്ങേറിലായി. ചങ്ക്രോയിച്ചേട്ടായി ഷർട്ടും മുണ്ടുമുടുത്ത് റോഡേ ഇറങ്ങി ഓടിപ്പോയീന്ന് ചിന്നു തോട്ടിൽ വന്ന് പറഞ്ഞപ്പോൾ അലക്കിക്കൊണ്ടിരുന്ന തുണി കല്ലേലിട്ടേച്ച്, മോനേ, ചങ്ക്രോയീ..ന്നും വിളിച്ച് പിറകെ ഓടിയില്ല. മാത്രമല്ല അവനങ്ങനെ തള്ളേ ഇട്ടേച്ച് പോകുവാണേ പോന്ന വഴി…….. ച്ച് ചാകത്തേയുള്ളൂ …

Read More »

അസ്തമിക്കാത്ത ചെങ്കതിർ

  ക്യൂബാ, നീയീയുലകത്തിൻ പഞ്ചാരക്കിണ്ണമായിടാൻ, ചോര വറ്റിച്ചു കുറുക്കിയൊരു കരിമ്പുമരമേ, ഓർമക്കനലായ്. ഇനിയത്തെ വിഭാതങ്ങളിൽ ചെന്താരകമേ, നീ ചുവപ്പിക്കും, ഞങ്ങൾ തൻ ശുഭ്രവിപ്ലവ – ക്കരുത്തിൻ വെൺകൊടിക്കൂറകൾ. നിൻ ജീവിതം കുറിച്ചിട്ട സത്യത്തിൻ പൊൻവെളിച്ചത്തിൽ നിഷ്പ്രഭമായ്, ഇന്നലത്തെ- ചരിത്രത്തിൻ പൊയ്‌ക്കാൽക്കുതിരകൾ. മുരട്ടുവാദങ്ങളുരുക്കിയ …

Read More »