Santhosh Malayattil

അച്ഛന്‍.. ഓരോര്‍മ്മചിത്രം

പ്രഭാതത്തില്‍ അച്ഛന്റെ മുഖത്ത് പ്രതീക്ഷയാണ്. വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ മുഖത്ത് ആധിയേറുന്നു.. ഒരുപക്ഷേ വീട്ടിലെ ആവശ്യങ്ങളുടെ കുറിപ്പ് കൈയ്യിലിങ്ങനെ തിരുമ്മി അസ്വസ്ഥമായങ്ങിനെ.. അമ്മ പതിവായി കഴിക്കുന്ന മരുന്ന് വാങ്ങാതെ വീട്ടിലേക്ക് കയറുന്ന അച്ഛന്റെ മുഖം വിളറി വെളുത്തിരിക്കും. പറഞ്ഞൊഴിയാത്ത ആവലാതികളില്‍ പലതും …

Read More »

ഓർമ്മകൾ..

ഓർമ്മകളെ താലോലിക്കുക അതായിരുന്നു എനിക്ക് ഏറേയിഷ്ടം. ബാല്യത്തിലും, കൗമാരത്തിലും, യൗവ്വനത്തിലും ഓർമ്മകൾ സമൃദ്ധമായിരുന്നു.. പുസ്തകങ്ങളിലും പ്രണയസങ്കല്പ്ങ്ങളിലും, ദൈവസന്നിധികളിലും ഞാന്‍ ഓർമ്മകളെ താഴിട്ടുപൂട്ടി. വഴി തെറ്റിവന്ന ഏതോ ഒരോർമ്മയാണ് എല്ലാ ഓർമ്മകളെയും കൂടു തുറന്നു വിട്ടത്. പ്രിയങ്കരങ്ങളായ ഓർമ്മകളെ പ്രതീക്ഷിച്ച് ഞാനിന്നും കാത്തിരുന്നു. …

Read More »

എക്കോ ഭാഗം.. പതിമൂന്ന്

“പടിഞ്ഞാറേ മാനത്ത് നിലക്കണ്ണാടിയുടെ മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് തൃസന്ധ്യ അണിഞ്ഞൊരുങ്ങുന്നു. ഭസ്മം തേച്ച നെറ്റിയിൽ സിന്ദൂരപ്പൊട്ട് തൊടുമ്പോൾ നീലിച്ച നിലക്കണ്ണാടിയിൽ കുങ്കുമം ഉതിർന്നു വീഴുന്നു. കാതിലണിഞ്ഞ കുഞ്ചലങ്ങളിലെ മുത്തുമണികൾ മിന്നിത്തിളങ്ങി. നഗ്നമായ മാറത്ത് വൈരപ്പതക്കം പിടിപ്പിച്ച സ്വർണ്ണമാല. ഉച്ച തിരിഞ്ഞപ്പോൾ തൊട്ട് …

Read More »

കാലത്തിന്റെ കുസൃതികൾ..

ഓർമ്മയുടെ ഇലയനക്കങ്ങളിൽ മഷിയെഴുതിയ നിന്റെ മിഴികൾ കവർന്നെടുത്ത മൗനം പ്രണയമായിരുന്നു. ശൂന്യതയിൽ നിന്നും നോവുകളടർത്തിയെടുത്ത് വാക്കുകളായ് എറിഞ്ഞു തരുമ്പോൾ.. വെറുതെ ഒരു മോഹം. കാലം കാണിച്ച കുസൃതിയിലാണ് വിസ്മ്യതിയുടെ മൂടുപടത്തിൽ നീയൊളിച്ചതും നനഞ്ഞ സ്വപ്നതീരത്ത് ഞാൻ ഏകനായതും…!!

Read More »

പ്രവാസി..

പ്രവാസം മരുഭൂമിയിൽ കെട്ടിയ കൂടാരം പോലെയാണ്… എത്ര കരുതലോടുള്ള കൂടാരവും ഒരു കൊടുങ്കാറ്റിൽ പിഴുതെറിയപെട്ടെക്കാം.. ചിതറിയപ്പോയ സ്വപ്നങ്ങളെ മാറോട് ചേർത്തു വിതുമ്പരുത് ഒരുപാട് നൊമ്പരങ്ങളുടെ കാണാകാഴ്ചയാണത്.. കൈവിട്ട പ്രതീക്ഷകൾക്ക് ജീവിതത്തെ ഒറ്റുകൊടുക്കരുത്.. കാത്തിരിപ്പിന്റെ കണ്ണുകളിൽ നീർ പൊടിഞ്ഞാലോ..? കെട്ടിപ്പിടിച്ച് കരയാൻ കൈത്താങ്ങായി …

Read More »