നാമും നമുക്കു ചുറ്റുമുള്ള ആവാസ വ്യവസ്ഥിതിയും.. അതാണ് പരിസ്ഥിതി. പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളിൽ ഒന്നു മാത്രമായ നാം മനുഷ്യർ, മണ്ണും മരവും പച്ചപ്പും ഇതര ജീവജാലങ്ങളെയും കീഴ്പ്പെടുത്തി പരിസ്ഥിതിയെ ആക്രമിച്ച് മുന്നേറുന്ന ആവാസ ദുരന്തങ്ങളിൽ നാളെ വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി..
Listen & Read
ആലാപനം: ശുഭ വയനാട്
ഇരിയ്ക്കുന്ന കൊമ്പ് മുറിക്കരുതേ...... ഒരു പിടി മണ്ണും അതിലിറ്റുസ്നേഹവും നിറയുന്ന ജീവ സമൂഹമത്രേ കരുതി നാം കാത്തു സൂക്ഷിക്കേണമല്ലെങ്കിൽ കരയും ദിനങ്ങൾ വിദൂരമല്ല തകരുന്ന മണ്ണും മരങ്ങളും ജീവന്റെ തളിരാർന്ന സ്നേഹ - പ്രപഞ്ചമത്രേ പുഴയും മരങ്ങളും പൂവും പൂമ്പാറ്റയും പുഴുവും മനുഷ്യരുമൊന്നു ചേരും ഇഴപിരിയാതി നികാത്തുകരുതണം പഴമയിലേയ്ക്കു തിരിച്ചു പോണം ഒരു മരം വയ്ക്കണം നാളേയ്ക്കു നന്മതൻ തണലായ് നിറയാൻ നിരത്തിലെങ്ങും ഒരുമിച്ചു പൊരുതി മുന്നേറണം നാളേയ്ക്ക് നിലനിൽക്കുവാൻ ജന്മഭൂമിയെന്നും
പരിസ്തിയെ നശിപ്പിച്ച് നമ്മള്‍ വികസനമെന്നപേരില്‍ സര്‍വ്വനാശത്തിലേക്ക് മുന്നേറുന്നു. മനുഷ്യനെ മറന്ന് പ്രകൃതിയെ സംരക്ഷിക്കേണ്ട എന്നപോലത്തെ ആശയങ്ങളാണ് ഇന്ന് നമ്മെ നയിക്കുന്നത് എങ്കില്‍ മനുഷ്യന് ജീവിക്കാനാകാത്ത ഭൂമിയാകും അതിന്‍റെ ഫലം. മനുഷ്യനെ നോക്കാതെ പ്രകൃതിയെ സംരക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തരം ഒരവസ്ഥ ഉണ്ടാക്കിയതും നമ്മളാണ്. ഇത്രയുംകാലം മനുഷ്യന്‍റെ ഇടപെടല്‍ പ്രകൃതിക്ക് നല്‍കിയ വികസനം എന്തൊക്കെയാണ്?
വെട്ടിതെളിക്കപെട്ട കാടുകളും, ഇടിച്ച് നിരത്തിയ മലകളും, നികത്തിയ കുളങ്ങളും പാടങ്ങളും, പ്രതിവര്‍ഷം കൂടുന്ന ചൂടും, എന്നെന്നേക്കുമായി വംശനാശം സംഭവിക്കുന്ന കുറേയധികം ജീവിവര്‍ഗങ്ങളേയുമാണ്…. ഈ അവസ്ഥ തുടര്‍ന്നാല്‍ ഭൂമി വാസയോഗ്യല്ലാത്ത ഗ്രഹമാകാന്‍ അധികകാലം വേണ്ടിവരില്ല…
ഇനിയെങ്കിലും പ്രകൃതിസംരക്ഷണത്തിനായി ഒത്തൊരുമിച്ചൂ പ്രവര്‍ത്തിക്കാം.., നഷ്ടമായ പച്ചപ്പുകള്‍ തിരിച്ചു പിടിക്കാന്‍ അഹ്വാനം ചെയ്ത്…..
‘ജീവനം വന്യ ജീവനിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കൊണ്ടാടുന്നത്. പരിസ്ഥിതിക്കായി മനുഷ്യന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചാണ് വീണ്ടുമൊരു പരിസ്ഥിതി ദിനം എത്തിയിരിക്കുന്നത്. എങ്കിലും എല്ലാ വര്‍ഷവും ഇതേ ദിനത്തില്‍ മുന്നോട്ട് ഉയര്‍ത്തുന്ന പരിസ്ഥി മുദ്രാവാക്യങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന രീതിയില്‍ ലോകം ദുരന്തത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. വനജീവിതത്തിന് നേരെയുള്ള കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍
ഊര്‍ജിതമായി പരിശ്രമിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്നത്. മനുഷ്യന്റെ കടന്നുകയറ്റത്തെ തുടര്‍ന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന പച്ചപ്പും പ്രകൃതിയും കാലാവസ്ഥാ മാറ്റത്തിലൂടെ മനുഷ്യനു നേരെ പ്രതികരിക്കുന്നത് തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണ പാതയിലേക്ക് എത്തിച്ചേരാന്‍ ഇപ്പോഴും വിസമ്മതിക്കുകയാണ് മനുഷ്യര്‍.
നമുക്ക് അന്യമാവുന്ന ആവാസ സന്തുലനം വീണ്ടെടുത്തേ മതിയാവൂ. നമ്മുടെ മണ്ണും പച്ചപ്പും ആകാശവും സഹജീവികളും നാളേക്കുള്ള തലമുറകൾക്ക് തിരുശേഷിപ്പ് ആക്കാതെ നമുക്ക് വീണ്ടെടുക്കേണ്ടതാണ് എന്ന തിരിച്ചറിവ് തന്നെയാവട്ടെ ഇന്നത്തെ പരിസ്ഥിതി ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ.
image taken by Sarath DR