ഭൂമിയ്ക്കും ഒരു ദിനം

ന്ന് നാല്പത്തി ഏഴാമത് ലോക ഭൗമ ദിനം. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കി ഭൗമ ദിനം ആചരിക്കാന്‍ തുടങ്ങിയത് 1970 ഏപ്രില്‍ ഇരുപത്തിരണ്ട് മുതലാണ്‌. കേവലം ഒരു ദിവസത്തേക്ക് മാത്രം എന്നത് അല്ല ഭൗമദിനത്തിന്റെ ലക്ഷ്യം, മറിച്ചു ഭൂമിയെ സരക്ഷിക്കാനുള്ള ദിവസങ്ങളുടെ തുടക്കമാകുക എന്നതാണ്. അതിനായ് നമുക്കും ഇതിന്റെ സംഘാടകര്‍ക്കൊപ്പം കൈകോര്‍ത്തു പിടിയ്ക്കാം.

എത്ര പേർ പാടിപ്പുകഴ്ത്തിയീ മണ്ണിനെ

മാതാവിൻ ത്യാഗാർദ്ര സ്പന്ദനത്തെ

വീണ്ടും വരികളിൽ അർത്ഥം നിറയ്ക്കുവാൻ

ആവില്ല ഭൂമിയാം മാതൃ സ്പർശം

earth-dayഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്‌ ആഗോള താപനം. ഇതിനെ എങ്ങിനെ നേരിടാം, കുറയ്ക്കാം എന്നതാണ് ഈ വര്‍ഷത്തെ ഭൗമ ദിനത്തിലെ പ്രധാന ലക്ഷ്യം. നൂറ്റി അറുപതു രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കള്‍ ഇതിനായ്‌ ഇന്ന് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കും.

ഭൗമ ദിനത്തോട് അനുബന്ധിച്ച് 7.8 ബില്ല്യന്‍ മരങ്ങള്‍ ലോകമെമ്പാടുമായി നടാന്‍കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഒരു ബില്ല്യണിലധികം ജനങ്ങള്‍ ഇതില്‍ പങ്കാളികളാകും. നമുക്കും സംരക്ഷിയ്ക്കാം ഭൂമിയെ, ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളില്‍ ചെയ്തുകൊണ്ട്. നടാം ഓരോ മരങ്ങള്‍ പ്രകൃതിയ്ക്കായ്‌, ജീവജാലങ്ങള്‍ക്കായ്, സൗകാര്യ വാഹനങ്ങള്‍ കഴിയുന്നതും ഒഴിവാക്കി പൊതു ഗതാഗതം ഉപയോഗിച്ച് അന്തരീക്ഷത്തെ മലിനീകരണത്തില്‍ നിന്നും സംരക്ഷിയ്ക്കാം. മാലിന്യങ്ങള്‍ വേണ്ട രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാം. പ്ലാസ്റ്റിക്ക് കൊണ്ടുള്ളതൊന്നും ഉപയോഗിക്കാതിരിയ്ക്കാം, പേപ്പറുകള്‍ ആവശ്യത്തിലധികം ഉപയോഗിക്കാതിരിയ്ക്കാം. റീ സൈക്കിള്‍ ചെയ്തു ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ റീ സൈക്കിള്‍ ചെയ്തു ഉപയോഗിക്കാം, ഊര്‍ജ്ജം പാഴാക്കാതിരിയ്ക്കാം

Check Also

അമ്പിളി അമ്മാവൻ

ഒന്ന് വേനലവധി…. നിറയെ കളിക്കുട്ടികൾ…. മുത്തശ്ശി ആറ്റിൻകരയിൽ കൈയിൽ ഒരു വടിയുമായി വന്നു. കേറിൻ പിള്ളാരേ!! മതി വെള്ളത്തിൽ കളിച്ചത്, …

Leave a Reply

Your email address will not be published. Required fields are marked *