വിവിധ ഭാഷകളിലെ സാഹിത്യരചനകൾ പരിചയപ്പെടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. പരിഭാഷകൾ ഇതിന് നമ്മെ വളരെയേറെ സഹായിക്കുന്നുമുണ്ട്. എന്നാൽ ഇതരഭാഷാകൃതികൾ എന്നു പറയുമ്പോൾ വിദേശസാഹിത്യമാണ് നമ്മുടെ മനസ്സിലെത്തുക. ഭിന്ന ഭാഷാസാഹിത്യങ്ങളാൽ സമൃദ്ധമായ ഭാരതീയ സാഹിത്യം പരിഭാഷകളിലൂടെ പരിചയപ്പെടാനുള്ള അവസരം കുറഞ്ഞു വരുന്നതായി കാണുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത്, ഭാരതീയ സാഹിത്യരചനകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം ഏറ്റെടുക്കാൻ “ചേതസ്സ്” ഓൺലൈൻ മാഗസിൻ തയ്യാറെടുക്കുന്നു. വിവിധ ഭാരതീയ ഭാഷകളിൽ പ്രാവീണ്യമുള്ളവർ മലയാളത്തിൽ പരിഭാഷപ്പെടുത്തിയ സാഹിത്യരചനകളാണ് ഇതിന് ആവശ്യം. ഏത് ഇന്ത്യൻ ഭാഷയിൽ പ്രാവീണ്യമുള്ള മലയാളി സഹൃദയനും ഇതിന്റെ ഭാഗമാകാവുന്നതാണ്. ചേതസിന്റെ എല്ലാ അഭ്യുദയകാംക്ഷികളേയും ഈ സംരംഭം വിജയിപ്പിക്കുന്നതിനായി പ്രത്യാശാപൂർവം ക്ഷണിക്കുന്നു…