കഥകളി

IMG-20160727-WA0039

കഥകളി ഒരു അനുഷ്ഠാനകലയാണ്. കഥകളിയുടെ അവതരണത്തിനുവേണ്ടി രചിക്കപ്പെടുന്ന അഭിനയ സാഹിത്യകൃതിയാണ് ആട്ടക്കഥ.കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടം ആണ് ആട്ടക്കഥ. നിരവധി സുന്ദരകലകളുടെ സമ്മേളനമാണ്‌ കഥകളി. സാഹിത്യം, നൃത്തം, നാട്യം, വേഷം, വാദ്യം, എന്നിവ പ്രധാനമായും കഥകളിയിൽ മേളിക്കുന്നു. കഥകളി കേവലം നൃത്തമോ നാട്യമോ അല്ല. നൃത്താഭിനയ പ്രധാനമാണ് ഈ കലാവിശേഷം. പച്ച ,കത്തി, കരി, താടി, മിനുക്ക്‌, എന്നിവയാണ് കഥകളിയിലെ പ്രധാന വേഷങ്ങൾ.

കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് ഈ വേഷങ്ങൾ നൽകുന്നത്. കഥകളി വേഷങ്ങളിൽ ഏറ്റവും മനോഹരമാണ് പച്ച. മുഖത്ത് പച്ചനിറത്തിലുള്ള മനയോല തേക്കുന്നത് കൊണ്ടാണ് ഈ വേഷത്തിന് ആ പേര് ലഭിച്ചിരിക്കുന്നത്‌. ഈശ്വാരാംശ സംഭൂതന്മാർക്കും സത്വഗുണ പ്രധാനമായ രാജാക്കന്മാർക്കും ചില ഉപനയകന്മാർക്കുമാണ് പച്ചവേഷം വിധിച്ചിട്ടുള്ളത്. ധീരത, ലാളിത്യം, തുടങ്ങിയ ഭാവങ്ങളാണ് സാമാന്യേന പ്രത്യക്ഷപ്പെടുക. ശൃംഗാരമോ, വീരമോ സ്ഥായിയായ രസമായിരിക്കും. ധർമനിരതനായ ഹരിശ്ചന്ദ്രൻ, നളൻ, ധർമപുത്രൻ, അർജുനൻ, തുടങ്ങിയ വേഷങ്ങൾക്ക് പച്ച വേഷമാണ്. പച്ചയുടെ ആഭിജാത്യവും നായകത്വവും മറ്റു വേഷങ്ങൾക്കില്ല.

പച്ചയേക്കൾ ഗംഭീരം തോന്നിപ്പിക്കുന്ന വേഷമാണ് കത്തി. ആഹാര്യശോഭ കൊണ്ട് ഈ വേഷം കൂടുതൽ ആകർഷകമായിരിക്കും. രാജപ്രൗഢിയും ആർഭാടവുമായ വേഷമാണിത്. ആസുര പ്രകൃതികളും രജോഗുണ പ്രധാനവുമായ പ്രതിനായകർക്കുള്ള വേഷമാണിത്. രാവണൻ, കീചകൻ, ദുര്യോധനൻ, ഹിരണ്യൻ, ജരാസന്ധൻ, ഘടോൽക്കചൻ തുടങ്ങിയവർ പ്രധാന കത്തി വേഷങ്ങളാണ്. തമോഗുണ പ്രധാനൻമാർക്കുള്ള വേഷമാണ് കരി. ആണ്‍കരി പെണ്‍കരി എന്നീ രണ്ടു വകഭേദങ്ങളുണ്ട്‌. കിരാതന്മാർക്ക് ആണ്‍കരിയും രാക്ഷസികൾക്ക് പെണ്‍കരിയും താടിവേഷത്തിൽ തന്നെ ചുവന്നതാടി, വെള്ളത്താടി, കരിന്താടി എന്നിങ്ങനെ മൂന്ന് വകഭേദങ്ങളുണ്ട്.

അതിക്രൂരന്മാരായ രാക്ഷസന്മാർക്കും തമോഗുണ പ്രധാനരായ ചില രാജാക്കന്മാർക്കും ചുവന്നതാടിയാണ് വേഷം. വാനരവംശർക്കും സാത്വികാംശമുള്ള മറ്റുചില വേഷങ്ങൽക്കും വെള്ളത്താടി. കിരാതതന്മാർക്കും പരപീഡന വ്യഗ്രൻമാരായ ദുഷ്ടൻമാർക്കും കരിത്താടി. മിനുക്കുവേഷം സത്വഗുണ പ്രധാനമാണ്. ഏതു കഥയിലും കാണാവുന്ന വേഷമാണിത്.

Check Also

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …

Leave a Reply

Your email address will not be published. Required fields are marked *