പേര് സൂചിപ്പിക്കുന്നതുപോലെതന്നെ നമ്മുടെ പ്രപഞ്ചത്തിനു സമാന്തരമായി, നമ്മുടേതുപോലുള്ള, പക്ഷെ നമുക്ക് അറിയാൻ സാധിക്കാത്ത പ്രപഞ്ചങ്ങൾ നമ്മുടെ കൂടെ തന്നെ ഉണ്ടാവാം എന്ന ചിന്തയിൽനിന്നാണ് ആണ് പാരലൽ യൂണിവേഴ്‌സ് അല്ലെങ്കിൽ സമാന്തര പ്രപഞ്ചം എന്ന സിദ്ധാന്തം രൂപംകൊണ്ടത്.
എന്നാൽ.. പാരലൽ യൂണിവേഴ്‌സ് ഉണ്ടോ എന്നൊന്നും ആരും ഇതുവരെ തെളിയിച്ചിട്ടില്ല. അതൊക്കെ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്മാരുടെ കെട്ടുകഥകൾ മാത്രം 🙂 പക്ഷെ അവരുടെ ചർച്ച കണ്ടാൽ അത് യാഥാർഥ്യം ആണെന്ന് തോന്നിപ്പോവും. അത്രയ്ക്കു കാര്യഗൗരവമായാണ് അവരതിനെ കാണുന്നതും, ചർച്ച ചെയ്യുന്നതും.
കാര്യങ്ങൾ അങ്ങനെ ആണെങ്കിൽ ഇങ്ങനെ സംഭവിക്കാം. ഇങ്ങനെ ആണെങ്കിൽ അങ്ങനെ സംഭവിക്കാം. എന്നാലും അതൊക്കെ അവരുടെ ഒരു നേരമ്പോക്ക് മാത്രം. എന്നാലും.. സംഭവിക്കാൻ ചാൻസ് ഉള്ള കാരങ്ങളാണവ. അതുകൊണ്ട്തന്നെ തെറ്റു എന്ന് പറയുവാൻ സാധിക്കില്ല.
ഇപ്പോൾ ശരിയാണെന്നു തെളിഞ്ഞതും, എന്നാൽ അതിൽ തെറ്റുണ്ടെങ്കിൽ ആ തെറ്റു കണ്ടുപിടിക്കാൻ കഴിയുന്നതുമായ കാര്യങ്ങളെ മാത്രമേ ശാസ്ത്രീയമായി അംഗീകരിച്ചതായി കണക്കാക്കൂ. അതാണ് ശാസ്ത്രത്തെ മറ്റുള്ളതിൽനിന്നും വിത്യസ്ഥമാക്കുന്നതും. ആ കാരണത്താലാണ് പാരലൽ യൂണിവേഴ്‌സ് അല്ലെങ്കിൽ സമാന്തര പ്രപഞ്ചം എന്ന ആശയം പുറംതള്ളപ്പെടുന്നത്.
സ്റ്റീഫൻ ഹോക്കിങ്ങും, ഡോക്ടർ മിച്ചിയോ കാക്കുവും ഒക്കെ ഇതുപോലെ ഓരോരോ സിദ്ധാന്തങ്ങൾ ചമച്ചുവിടുന്നതിൽ വിരുതന്മാർ ആണ്. “ആലീസ് ഇൻ വണ്ടർലാൻഡ്, സോഴ്സ് കോഡ്, അനതർ എർത്ത്” എന്നീ സിനിമകളിൽ ഈ പാരലൽ യൂണിവേഴ്‌സ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്റർസ്റ്റെല്ലാർ എന്ന സിനിമയിലും(അഞ്ചാമത്തെ ഡയമെൻഷൻ ആയി) പാരലൽ യൂണിവേഴ്‌സ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
സമ്പാദകൻ:- അഹ്‌ലുദേവ്