Listen & Read
ഒരു നീണ്ട പകലിന്റെ സായന്തനത്തിലേയ്ക്കിനി ഞാൻ പടിയിറങ്ങട്ടേ
വിടരാൻ മറന്ന വസന്ത ഋതുക്കളേ ഇനി ഞാൻ പുണർന്നുറങ്ങട്ടേ
അകലെ അഗാധതയ്ക്കപ്പുറം ഞാനെന്റെ നിഴലിനെ തേടി മായട്ടേ
ഇനിയീ മണലിൽ വിരൽ കൊണ്ടു ഞാനെന്റെ ഹൃദയാക്ഷരം കുറിക്കട്ടേ
തിരവന്നു മെല്ലെത്തഴുകി ഞാനറിയാതെ
തരളിത സ്വപ്ന രഥത്തിൽ
ചിറകടിച്ചകലേക്ക് പോകുന്നു ഞാനുമെൻ
പ്രിയനുമായിനിയെത്ര ദൂരം
മെല്ലെത്തുറന്നു ഞാൻ എന്നിലെ സ്വപ്നത്തിൻ
ചില്ലു ജനാലകൾ വീണ്ടും
നിഴലായ് നിലാവായ്
ഒഴുകുന്ന സംഗമ
തിരയിൽ അലിയുന്നു ഞാനും
ഉണരും പ്രഭാതത്തിത്തിനരികിലീ സംഗമ
പ്രണയസരോവര തീരം
ഇനിയെന്നുമുള്ളിൽ മായാത്ത ചിത്രമായ്
കുളിരുള്ളൊരോർമ്മയായീടും