മലയാള സാഹിത്യത്തിലെ അനശ്വര നക്ഷത്രമാണ് രാജലക്ഷ്മി. കോളജ് അധ്യാപികയായിരുന്ന കഥാകാരി 34-ാം വയസിൽ ജീവിതത്തിനു സ്വയം തിരശീലയിട്ട് കാലയവനികയിലേക്കു പിൻവാങ്ങി. 1956ൽ പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ട കഥയിലൂടെ അവർ ശ്രദ്ധേയമായി. ആ കഥ ഇവിടെ പുനഃ പ്രസിദ്ധീകരിക്കുകയാണ്.
——————————————————–
*മകൾ*
ശാരദ ബാഗ് ഒന്നുകൂടി അടക്കിപ്പിടിച്ചു. അതിനകത്ത് കടലാസുകളുടെയും മറ്റും ഇടയിൽ രണ്ടു നോട്ടുകൾ.
ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു തുക ഒന്നിച്ചു കൈയിൽ വരുന്നത്. ‘ആദ്യത്തെ ഫീസ്’ – ഒരു കഥയ്ക്കു പറ്റിയ തലക്കെട്ടാണത്. പക്ഷേ ആദ്യത്തെ ഫീസല്ലല്ലോ ഇത്. പതിനഞ്ച്, ഇരുപത്, അയ്മ്പത്- നൂറുറുപ്പികവരേയും കിട്ടിയിട്ടുണ്ട് ഇതിനുമുമ്പ്. എന്നാലും ഇരുന്നൂറുരൂപ തികച്ചു കിട്ടുക, അതു പുത്തരിയാണ്.
ഉറക്കമിളിച്ച് മുഷിഞ്ഞിരുന്ന് ആ നശിച്ച കണക്കു നോക്കുമ്പോൾ ജഡ്ജിമാരെയും വക്കീൽമാരെയും ശപിച്ചിട്ടുണ്ട്. ഇരുന്നൂറുരൂപ, മൂന്നുമാസത്തെ പാട്.
കാറിന്റെ വാതിലും പിടിച്ചുനിന്ന് ജഡ്ജി മഹാശയൻ അന്നു പറഞ്ഞു- ”കൃഷ്ണൻകുട്ടിയുടെ മകളല്ലേ? നല്ലോണം സഹായിക്കണമെന്നുണ്ട്. സാധിക്കണ്ടേ…. വല്ലാത്തകാലം. വിചാരിക്കണപോലെയൊന്നും നടക്കില്ല. ഇതിനാണെങ്കിൽ ഒരു വിഷമവുമില്ല.വാദിക്കുകയും പ്രസംഗിക്കുകയും ഒന്നും വേണ്ട. ഒന്നുരണ്ടു മൂന്നാഴ്ചയ്ക്കുള്ള ജോലി. കണക്കൊന്നു ചെക്കു ചെയ്യണം. അത്രതന്നെ നല്ല ഫീസും കിട്ടും.”
തന്നിരിക്കുന്നു, എന്നിട്ട് നല്ല ഫീസ്സ്. ഇരുനൂറു രൂപ അല്ല കൃഷ്ണൻ കുട്ടിയുടെ മകളോടുള്ള ദയയേ,.. (തുടരും)
| >> രാജലക്ഷ്മിയുടെ കഥകൾ – മകൾ 2
2 comments
Pingback: രാജലക്ഷ്മിയുടെ കഥകൾ – മകൾ 2 | ചേതസ്സ്
Pingback: രാജലക്ഷ്മിയുടെ കഥകൾ – മകൾ 2 | ചേതസ്സ്