മഹേഷിന്റെ പ്രതികാരം

maheshinte-prathikaramസ്വാഭാവികത മാത്രം തുളുമ്പി നില്ക്കുന്ന കഥ, അവതരണം, അഭിനയം. ആഷിഖ് അബുവിന്റെ കളരിയിൽ നിന്നുള്ള ഒരു പുതുമുഖ സംവിധായകന് സിനിമ ചെയ്യുമ്പോൾ അതിൽ ഒരു പുതുമയുള്ള എന്തെങ്കിലും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാവുന്നതാണ്. മഹേഷിന്റെ പ്രതികാരം ആ പ്രതീക്ഷകൾ കാത്ത് സൂക്ഷിച്ചു..

മലയാള സിനിമയിൽ നായികാ സങ്കല്പങ്ങൾ ഇത്ര വേഗം ഉടച്ചു വാർക്കപെടുമെന്നു പ്രതീക്ഷിച്ചതല്ല. വീട്ടിൽ പോലും മുഖത്ത് Wall Putty അടിച്ചു നില്ക്കുന്ന നായികമാരെ മലയാളം കൈയ്യൊഴിയാൻ തുടങ്ങിയിരിക്കുന്നു. അനിവാര്യമായ ആ മാറ്റം പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നു. ഇതു മലയാള സിനിമയുടെ സുവർണ്ണ കാലം തന്നെ.

നല്ല മണ്ണിന്റെ ഗന്ധമുള്ള സംഗീതവും സിനിമാട്ടോഗ്രഫിയും കൂടെ ആയപ്പോൾ ദിലീഷ് പോത്തന്റെ ആദ്യ സിനിമ ഒരു ഹൃദ്യാനുഭവം ആയി മാറി.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *