മഴമറയിൽ വളരും
ചെടികളെന്നിലുണർത്തുന്നതും
മിഴിനിറയും മഴയോർമ്മകൾ,
മൊഴിയറിയാ മറയോർമ്മകൾ.
ഇതുപോലൊരു ചെടിയായി, മറയ്ക്കുള്ളിലൊതുങ്ങി,
ഒരു പെരുമഴക്കാലം
ഇഴഞ്ഞുപൊയതും.
കിളിവാതിലിലൂടെ എന്നെ
നനയ്ക്കുമ്പോൾ,
നെഞ്ചിലൊരു കൊള്ളിയാനും ഇടിമുഴക്കവും
ഭാവിയോർമ്മപോൽ,
ഭീതിയാൽ വരിഞ്ഞുമുറുക്കിയതും,
നനയാതെ നനഞ്ഞും
മിഴിനീരൊപ്പിയും,
മൊഴിയാതെ മൊഴിഞ്ഞും
മാനത്തുടയോനെ തേടിയും,
മറയ്ക്കപ്പുറമെൻ
കാഴ്ചകളെ മറച്ച മിഴിനീർ
എന്നിലെ വേദനകളെ
ഒഴുക്കിക്കളഞ്ഞതും.
ഞാനുമൊരു ചെടിയായി
നാലുമാസമെൻ
മിഴിനീർമഴയിൽ
മറയ്ക്കുള്ളിലൊതുങ്ങിയതും.
മറയോർമ്മ
മഴയോർമ്മ.
മഴമറയോർമ്മ
മിഴിനിറയോർമ്മ!!
Tags kavitha kavithakal literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …