ഇനി…
മറ്റൊരു ലോകത്തേയ്ക്ക്
മറ്റൊരു ജീവിതത്തിലേയ്ക്ക്
രാത്രികളിലെ അടക്കം പറച്ചിലുകൾക്കും
ചടുല സന്ദേശങ്ങൾക്കും
ഇനി
താൽക്കാലിക വിരാമം
കടൽത്തീരം വിജനമായിരുന്നു……
ഒറ്റയാൻ പറയുടെ മുകളിലേയ്ക്ക് പ്രതീക്ഷയോടെ അവൾ നടന്നു കയറി
ഉറക്കച്ചടവോടെ….
കഴിഞ്ഞ രാത്രികളിലെ പാതിരാ ചാറ്റിംഗ് ഉദയം വരെ നീണ്ടു നിന്നതല്ലേ
ഇനി
സ്വസ്ഥമായൊന്നു മയങ്ങണം
ആ നെഞ്ചിൽ തല ചായ്ച്ച്
മരിക്കുവോളം…..
തന്റെ മുന്നിലേയ്ക്ക് മുഖം തിരിച്ച സ്നേഹത്തിനു മുന്നിൽ ഇരുളുപടരുന്നുവോ ?
എവിടെ നിന്നോ വന്നു വീണ ഊർജ്ജം കൈമുതലാക്കി അവൾ ഇത്രമാത്രം പറഞ്ഞു
“മോനേ
ട്യൂഷൻ നേരത്തേ കഴിഞ്ഞുവോ ”