പ്ലാസ്റ്റിക് ഉപയോഗശൂന്യമായാൽ ഏറ്റവും വിപത്തുണ്ടാക്കുന്ന ഒരു മാലിന്യമാണ് എന്നത് ഏവർക്കും അറിയാം. എന്നിട്ടും ഈ വിപത്ത് തടയാൻ കൂട്ടായ പരിശ്രമം ഉണ്ടാവാത്തത് അതിശയം തന്നെ. പ്ലാസ്റ്റിക് പുനരുപയോഗമാണ് (Recycling) ആണ് ഏറ്റവും നല്ല മാർഗ്ഗം. എന്നാൽ അതിനുള്ള സാങ്കേതികവികസനം ചെലവേറിയതിനാൽ ആരംഭിക്കാൻ ആരും മുന്നോട്ട് വരില്ല എന്നതാണ് നാളിതുവരെയുള്ള അനുഭവം. പുനരുഭയോഗത്തിനുള്ള യന്ത്രങ്ങൾ സർവത്ര ഉണ്ടാവുന്ന കാലം വേഗം വരട്ടെ എന്ന് പ്രത്യാശിക്കാം.
എന്നാലും ഒരിടക്കാല പരിഹാരമാർഗ്ഗം നിർദ്ദേശിക്കണമെന്ന് തോന്നുന്നു, അതായത് പ്ലാസ്തിക്കിനെ തടവിലാക്കുക. നമ്മൾ വലിച്ചെറിയനിടയുള്ള കവറുകൾ വീട്ടുപകരണങ്ങൾ എന്നിവ ജൈവാംശങ്ങൾ കഴുകിക്കളഞ്ഞ ശേഷം സിമന്റ് കൊണ്ടുള്ള ശിൽപ്പങ്ങൾ ഒരുക്കി വയ്ക്കുക എന്നതാണ് പദ്ധതി. തിരുവനന്തപുരത്ത് ശഹന കലാസാംസ്കാരിക വേദി ഈ പദ്ധതി സ്കൂളുകളിലും റസിഡൻഷ്യൽ കോളനികളിലും പരീക്ഷിച്ചുവരുന്നു. ചെറിയ ചെടിച്ചട്ടികൾ ഈ മാലിന്യം നിറച്ച് (ജൈവ മാലിന്യം തീർത്തും നീക്കം ചെയ്ത ശേഷം) സിമന്റ് കൊണ്ട് അടച്ച ശേഷം അതിന്റെ പുറത്ത് ശിൽപ്പങ്ങൾ തീർത്ത് കരകൗശലസാമഗ്രികളായി ഉപയോഗിക്കുന്നതാണ് രീതി. ഈവിധം വലിയ ശിൽപ്പങ്ങൾ തീർത്താൽ വിശ്വസിക്കാൻ കഴിയാത്തത്ര പ്ലാസ്റ്റിക് മാലിന്യം ശിൽപ്പങ്ങളിൽ ഒതുങ്ങിയിരിക്കും, നൂറ്റാണ്ടുകളോളം ! ഉദാഹരണത്തിനു മുപ്പതടി ഉയരവും പത്തടി വ്യാസവുമുള്ള ഒരു സ്തൂപം ഇപ്രകാരം പ്ലാസ്റ്റിക് മാലിന്യം നിറച്ച് ഭദ്രമായി അടച്ച് നിർമ്മിച്ചാൽ ഒരു ലക്ഷം വീടുകളിൽ നിന്നുമുള്ള മൂന്നു മാസത്തെ പ്ലാസ്റ്റിക് മാലിന്യം അതിൽ അടങ്ങും. ഒരു ഇടക്കാലപരിഹാരമാർഗ്ഗം എന്ന് നിലയിൽ ഇത് സ്വീകരിച്ചുകൂടെ?
Sculptures made up of plastic