പ്രവാസം മരുഭൂമിയിൽ
കെട്ടിയ കൂടാരം പോലെയാണ്…
എത്ര കരുതലോടുള്ള
കൂടാരവും ഒരു കൊടുങ്കാറ്റിൽ
പിഴുതെറിയപെട്ടെക്കാം..
ചിതറിയപ്പോയ സ്വപ്നങ്ങളെ
മാറോട് ചേർത്തു വിതുമ്പരുത്
ഒരുപാട് നൊമ്പരങ്ങളുടെ
കാണാകാഴ്ചയാണത്..
കൈവിട്ട പ്രതീക്ഷകൾക്ക്
ജീവിതത്തെ ഒറ്റുകൊടുക്കരുത്..
കാത്തിരിപ്പിന്റെ കണ്ണുകളിൽ
നീർ പൊടിഞ്ഞാലോ..?
കെട്ടിപ്പിടിച്ച് കരയാൻ
കൈത്താങ്ങായി
പ്രതീക്ഷയുടെ
ഇരുൾ നിറച്ച ഭാണ്ഡമൊന്ന്
മുറുക്കി കെട്ടണം..
തിരിച്ചു നടക്കണം
പൊൻപണം നിറച്ചിട്ട
മനസ്സിന്റെ മടിശീലയിലെ
ഒറ്റനാണയം തിരഞ്ഞ്…!!
ഒന്നുമാത്രം..
ഒരപേക്ഷയണ്..
ചങ്കിൽ തടഞ്ഞ നോവിൽ
ആരും സഹതാപത്തിന്റെ
വെണ്ണ പുരട്ടി തലോടരുത്..!