വര്‍ഷങ്ങള്‍മാറ്റത്തിന്‍റെ വര്‍ണ്ണങ്ങള്‍ കുറച്ചൊക്കെ വരച്ചുചേര്‍ത്തിരുന്നെങ്കിലും നാട്ടിന്‍പ്പുറം പല ആവശ്യങ്ങള്‍ക്കായി വന്നുനില്‍ക്കുന്ന ആ ചെറുപട്ടണഹൃദയത്തിലൂടെ യാത്രചെയ്യുബോള്‍ ഓര്‍മ്മകളിലേക്ക് ഒരു കുളിര്‍പടര്‍ന്നുകേറാറൂണ്ട്.
അപൂര്‍വ്വം ബസ്സുകള്‍ വന്നുനില്‍ക്കുന്നബസ്സ്സ്റ്റാന്റില്‍ നിന്നും ഗുരുവായൂര്‍ റോഡിലൂടെയുള്ളയാത്ര ഞാന്‍ തുടരുമ്പോള്‍ ..നിരത്ത് തിരക്കിലേക്ക് വഴിമാറി കൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ വേനലറുതിയിലെ മരച്ചില്ലകളെപോലെ എത്രവേഗമാണ് ദിനങ്ങളും, മാസങ്ങളും കൊഴിച്ചുക്കളഞ്ഞത്?
വഴിയോരത്തു കടകളും, ക്ലിനിക്കും, ഓഫീസുകളും നിറഞ്ഞിരിക്കുന്നു.
എന്‍റെ കാഴ്ചയുടെ നിമിഷങ്ങളിലേക്ക് അനിയത്തിയുടെ സ്വരംവന്നു വീണൂ..
കണ്ടോ ഡോക്ടര്‍ ശോഭനയുടെ പുതിയഹോസ്പിറ്റല്‍..
ഏതുശോഭന?
ചേച്ചിയുടെ കൂടെ പഠിച്ച ശോഭന..
ഇത്തവണഞാനൊന്ന് ചെറുതായി അല്ലെങ്കില്‍ വേണ്ട വലുതായി ഞെട്ടി..
ശോഭനയിലേക്കുള്ള യാത്രപിന്നിടണമെങ്കില്‍ കുന്നംകുളംഎന്നചെറുപട്ടണം കുറെ നടന്നുതീര്‍ക്കണം.
അതും നഗരാവാശിഷ്ടങ്ങള്‍ കണ്ടുകൊണ്ടുതന്നെ.
അതിനായി നഗരഹൃദയത്തില്‍നിന്നും കയറിവരുന്ന ഒരാള്‍രൂപത്തെ കുറച്ചൊരു വിസ്മയത്തോടെ നോക്കേണ്ടിവരും.
കാര്യമായി പേരൊന്നും ഇല്ലാത്തവൃദ്ധയായൊരു സ്ത്രീ.
പലപേരിലും ഈ വൃദ്ധ കുന്നംകുളം നഗരത്തില്‍ രാപകലില്ലാതെ സഞ്ചരിച്ചു യൌവ്വനത്തില്‍ ഇവരെങ്ങിനെ ഈ നഗരത്തില്‍ കഴിഞ്ഞു എന്നറിയില്ല!
പലരും പലപേരിലും ഇവരെ വിളിച്ചു.
ആരോടും, എതിര്‍പ്പോ, മുഖംചുളിക്കലോഇല്ലാതെ അവര്‍ അതിലൂടെ ഒഴുകിനടന്നു..
അന്നത്തെ കുന്നംകുളം പഴയ കെട്ടിടങ്ങള്‍ കൂട്ടം കൂടിനില്‍ക്കുന്നതിനിടയില്‍ വെറുമൊരു പഴഞ്ചന്‍ കുന്നായിരുന്നു.
പേര് പാറ ”—-
ഇപ്പോഴും, താഴത്തെ പാറ എന്നപേരോടെ കുന്നംകുളത്തിന്റെ മറ്റൊരു മുഖച്ഛായ അവിടെയുണ്ട്.
പഴഞ്ചന്‍ കെട്ടിടങ്ങളുടെ മുകളില്‍ ആയിരുന്നു മിക്ക ഓഫീസുകളും,
ലാബ്, സ്റ്റുഡിയോ, ചില കാര്യാലയ ഓഫീസുകള്‍ ഇതിലെല്ലാം പോകണമെങ്കില്‍ ഇളകിയാടുന്ന കോണിപടികളുടെ ഇടുങ്ങിയ ഇടത്തെ അഴുകിയ നാറ്റം സഹിക്കണം.
മുകളില്‍ നിന്നും തൂങ്ങിയാടുന്ന കയറില്‍ പറ്റിപിടിച്ച അഴുക്കും, വിയര്‍പ്പും, ബീഡിപുകമണവും ആസ്വദിക്കണം.
ഇതിലൂടെ ആയാസത്തോടെ പലവട്ടം ഇറങ്ങി കയറി .അവിടത്തെ ഓഫീസിലും ,മറ്റു സ്ഥാപനങ്ങളും വൃത്തിയാക്കി മണ്‍ക്കുടത്തില്‍ വെള്ളം ചുമന്നുകൊണ്ടുവന്നു എത്തിക്കുന്ന ജോലിയാണ് ഇവര്‍ക്ക്.
വാര്‍ദ്ധക്യംവരച്ചു ചേര്‍ത്ത ചുവര്‍ചിത്രങ്ങള്‍ അവരുടെ തൊലി പുറത്ത് സമൃദ്ധിയായി കാണാം.
അഴുക്കും, വിയര്‍പ്പും, നിസാരതയും ചേര്‍ത്തു നെയ്തെടുത്തൊരു മുഷിഞ്ഞതെങ്കിലും നിറ മുള്ലൊരു ചേല അവര്‍ അലസമായി അവരുടെ മേനിയില്‍ ചേര്‍ത്തു വെച്ചിരുന്നു.
ചിരിക്കാന്‍ മറന്ന അവരുടെ മുഖത്തു നാം കാണുന്ന കഷ്ടപാടിനപ്പുറം ഒരത്ഭുതം പോലെ അവര്‍ ആ ചെറു നഗരത്തില്‍ ഒഴുകിനടന്നു.
ഹോട്ടലുകളില്‍ സഹായിച്ചതിന്‍റെ പ്രതിഫലമായി കിട്ടിയ പൊതിച്ചോറഴിച്ചു അവര്‍ സംതൃപ്തിയോടെ ഏതെങ്കിലും ഇടുങ്ങിയ കോണി ചുവട്ടിലിരുന്നു കഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
എപ്പോഴും, ഒരുചൂലോ, ഒരു മണ്‍ക്കുടമോ ഇവര്‍ക്കൊപ്പം ഉണ്ടാകും.
അവരുടെ ചിരിക്കാന്‍ മറന്ന മുഖത്തു ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
അവരില്‍ ആശങ്കകളില്ല ,ആവലാതികലില്ല ,പരിഭവമില്ല ,തോല്‍ക്കുമെന്ന ഭയമില്ല ,ആശയോ ,നിരാശയോ ഇല്ല…..
കാമവും, വിശപ്പും, സ്വാര്‍ഥതയും, ജീവിതത്തിന്‍റെ കെട്ടുറപ്പും ഇത്തരം ചിലരുടെ സ്വപ്നങ്ങളില്‍ നിറം പകര്‍ത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇത്തരം ഒത്തിരി പേര്‍ നമ്മുടെ ജീവിതത്തോടു ചേര്‍ന്ന് നടന്നു പോയിരിക്കാം….
ഒരിക്കലും ഓര്‍ക്കാത്ത എന്നാല്‍എന്നും കണ്ടുകൊണ്ടിരുന്ന ചില പഴമുഖങ്ങള്‍ ക്കിടയില്‍ ശോഭനക്കൊപ്പം ഇവരും വിരിഞ്ഞുനിന്നു.
ചിലപ്പോളൊക്കെ സ്കൂളിന്‍റെ പിന്‍വശത്ത് വന്നവര്‍ ഒതുങ്ങിനില്‍ക്കും.
ശോഭനക്ക് ചിലപൊതികള്‍ കൈമാറും.
ശോഭനഅവരുടെ മകളായിരുന്നു എന്ന വാര്‍ത്തക്ക് അവിടെഅത്രപ്രാധാന്യം ഒന്നുംആരുംകൊടുത്തില്ല.
ദത്ത്മകള്‍ ആണെന്ന് പറഞ്ഞത് എട്ടാംക്ലാസിലെ സുമതിയാണ്.
മഴമരംതണല്‍വിരിച്ച മൈതാനത്ത് എന്നോട്ചേര്‍ന്നിരുന്നു അവള്‍രഹസ്യം പറയുംപോലെ പറഞ്ഞു.
നിനക്കറിയോ…അവള് നമ്മുടെ അലക്സ്ഡോക്ടര്‍ടെ മോള്‍ ഒന്നിപ്പോള്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ട് അവരടെ കുട്ട്യാത്രേ…യ്യ് ആരോടും പറയണ്ട ട്ടോ………ആയമ്മേടെകയ്യില് വളര്‍ത്താന്‍ കൊടുത്തതാത്രേ…
ശോഭന നല്ല വെളുത്തകുട്ടിയായിരുന്നു..ഇവരുമായി ഒരുച്ഛായയുമില്ല..എന്‍റെ ഉള്ളില്‍ഒരുസംശയം മുളപൊട്ടാതിരുന്നില്ല. അവള്‍ മിടുക്കികുട്ടിയായിരുന്നു പഠിപ്പിലും,കലാകായികഇനത്തിലും മുന്നിട്ടുനിന്നു
കണ്ടാല്‍ ഓമനത്വംതുളുബുന്ന വെളുത്തവട്ടമുഖം.
പക്ഷെ എല്ലാരുമായും അവള്‍ഒരകലം സൂക്ഷിച്ചു..
കല്ല്യാണം കഴിയാണ്ട് കുട്ട്യോളുണ്ടാവ്വോ…?
ഞാന്‍ മുഖമിളക്കിപറഞ്ഞു..ദേ നീയ്യ് മിണ്ടാണ്ടിരുന്നോ..
അവരുടെ കല്ല്യാണംകഴിഞ്ഞില്ലെങ്കില്‍ നിനക്കെന്താ?
അവര്‍ക്കിടയിലെ സ്വകാര്യതയും, രഹസ്യവും മറ്റാരെയും അറിയിക്കാതെ മുഷിഞ്ഞവേഷത്തോടെ അവര്‍ വൈകീട്ട്വന്നവളെ കൂട്ടിയിട്ടു പോയി..
ശോഭനക്കും അവര്‍ക്കുമിടയില്‍ ജീവിതത്തിന്‍റെ പകലും,ഇരുട്ടും കട്ടപ്പിടിച്ചുകിടപ്പുണ്ടെന്ന് ഞാന്‍ അന്നുംവിശ്വസിച്ചിരുന്നു.
അവള്‍ ഒരുസമ്പന്നകുടുംബത്തിലെ കുട്ടിയെപോലെ തന്നെ എല്ലായിടത്തുംശോഭിച്ചു.
അവള്‍ സ്കൂളിലേക്ക് ചുമന്നുകൊണ്ടുവരുന്ന അലുമിനീയപെട്ടിയില്‍ പുസ്തകങ്ങള്‍ക്കൊപ്പം ഒത്തിരിരഹസ്യങ്ങളും ഉള്ളതായിഎനിക്ക്തോന്നി.
ഇരുട്ടാകുബോള്‍ അവര്‍ നഗരഹൃദയത്തില്‍നിന്നും ബ്ലയിന്റ്റ് സ്കൂളിന്‍റെ ഇടവഴി ഇരുട്ടിലൂടെ മലങ്കരപള്ളികുന്നിലേക്ക് വേച്ച് വേച്ച് നടന്നുപോകും.
കയ്യിലെ പൊതിയില്‍ മീനോ,ഹോട്ടല്‍ഭക്ഷണമോ കരുതിയിട്ടുണ്ടാകുമായിരിക്കും
പള്ളികുന്നിലെ പുറംപോക്കില്‍ അവര്‍ക്കൊരുകൂരയുണ്ടായിരിക്കാം ..മണ്ണെണ്ണവിളക്കിന്‍റെ നേര്‍ത്തവെളിച്ചത്തില്‍ ശോഭനപഠിക്കുന്നുണ്ടാവാം.
ചായ്പ്പിന്റെ ചുവരോരത്ത് താഴ്ത്തികെട്ടിയ അഴയില്‍കുറെ തുണികള്‍ തൂങ്ങുന്നുണ്ട്.
അതിനടിയില്‍ ഒരുപുല്‍പ്പായില്‍ അവര്‍ചുരുണ്ടുകൂടി ശോഭനക്ക്കാവല്‍കിടക്കുന്നുണ്ടായിരിക്കും.
പിന്നീട് ഞാനറിഞ്ഞ വാര്‍ത്തയില്‍ പത്താംക്ലാസിലെ ഉന്നതവിജയത്തോടെ ശോഭനയുടെ തുടര്‍പഠനം അലക്സ് ഡോക്ടര്‍ ഏറ്റെടുത്തുഎന്നതായിരുന്നു.
സുമതി വീണ്ടും ഉള്ളിലിരുന്നു സ്വകാര്യം പറഞ്ഞു
ഇപ്പൊ മനസ്സിലായോ…അപ്പളും ഞാന്‍ പറഞ്ഞില്ലേ?
എന്തായാലും നല്ലത് വരട്ടെ..
ജീവിതഗതി പ്രയാണംതുടര്‍ന്നു ചേര്‍ന്ന്നടന്നവരൊക്കെ വിഭജിച്ചുമാറി പടര്‍ന്നുപോയി.
ആട്ടോഗ്രാഫിന്റെ ഒടുവിലത്തെ താളിലെ മഞ്ഞകടലാസില്‍ രണ്ടു വാചകം അവളും എഴുതിയിരുന്നു.
—-ജീവിതം ഒന്നുമില്ലായ്മയുടെശൂന്യതയാണ് അവിടന്ന്തുഴഞ്ഞുകേറണം
വിദ്യയെന്ന പങ്കായം മാത്രേ കൈമുതലായുള്ളൂ.–…..
വാക്കുകളില്‍തിണര്‍ത്തുകിടക്കുന്ന അവളുടെ വേദന അന്നാണ് ആദ്യമായി അറിഞ്ഞത്.
ഒരു പക്ഷെ ആ സ്ത്രീ ഇപ്പോള്‍ ജീവിച്ചില്ലായിരിക്കാം.
അല്ലെങ്കില്‍ സമ്പന്നതയുടെ നിറം പൂശിയ ആഡംബരഭവനത്തില്‍ ജോലിക്കാര്‍ക്ക് വേണ്ട നിര്‍ദേശം കൊടുത്ത് അവര്‍ അവിടെചുറ്റി നടപ്പുണ്ടായിരിക്കാം. എന്‍റെ…ആ ചിന്ത എന്തോ അവര്‍ക്ക് തീരെ ഇണങ്ങാത്ത പോലെ.
കയ്യിലെ പഴഞ്ചന്‍ മണ്‍കുടവും, അടിച്ചു തേഞ്ഞുപോയ ഒരു ഈര്‍ക്കില്‍ ചൂലും, പാതി നനഞ്ഞ മങ്ങിയ നിറമുള്ള സാരിയും, ഒട്ടും പ്രസന്ന മല്ലാത്ത മുഖവുമായി അവരാ ചെറുപട്ടണത്തില്‍ പേരില്ലാതെതന്നെ നടക്കുന്നത് ഞാനോര്‍ത്തു.
അവരുടെ സ്വകാര്യമായ ആവലാതികളോടെ ചെറുതായി ചെരിഞ്ഞു നടക്കുന്ന പേരില്ലാത്ത ആ അമ്മയില്‍ എന്‍റെചിന്തകള്‍ തടഞ്ഞു നിന്നു. അവര്‍ക്ക് ആ രൂപവും ,ആരീതികളും മാത്രേ ചേരുന്നുള്ളൂ..
സ്കൂള്‍ വിട്ടാല്‍ ശോഭനയുടെ വെളുത്തു ഉരുണ്ട കൈ തണ്ടില്‍ മുറുകെ പിടിച്ചു കൊണ്ടവര്‍ തിടുക്കത്തോടെ പനങ്ങായി കുന്നിറങ്ങി റോഡിലെ തിരക്കിലേക്ക് മാഞ്ഞു പോയി.
ചിലപ്പോള്‍ ഒട്ടും പാകമില്ലാത്തൊരു പാദരക്ഷ അവരുടെ ഭംഗിയില്ലാത്ത പാദങ്ങളില്‍ അടിമയെ പോലെ ചേര്‍ച്ചയില്ലാതെ കാണാമായിരുന്നു.
മുട്ടിനും താഴെ എന്നാല്‍ കണംകാല്‍ കാണിച്ചു കൊണ്ടുള്ളമുഷിഞ്ഞ സാരി ക്കുള്ളില്‍ അവര്‍ ഉണങ്ങി കിടന്നിരുന്നു.
ശരിക്കും സന്തോഷം ചിരിയില്‍ മുക്കി അവരൊരിക്കലും സ്വന്തം മുഖത്ത് വരച്ചു വെച്ചില്ലായിരുന്നു.
ശോഭന പുസ്തകങ്ങള്‍ ക്കിടയിലെ അക്ഷരങ്ങളില്‍ ജീവിച്ചുപോന്നു. സ്വപ്നങ്ങളിലേക്ക് ഒതുക്കിവെച്ച കണ്ണിമകളില്‍ ലക്‌ഷ്യം തേടുവാന്‍നുള്ള ഇച്ഛാശക്തിയെ ഒളിപ്പിച്ചു വെച്ചവള്‍ ഇത്രേം നടന്നുതീര്‍ത്തു ..
കാലമെത്രഒഴുകിപോയി……….
വഴിയെത്ര നിഴല്‍വീണു, വെളിച്ചംകുറഞ്ഞവഴികളില്‍ തപസ്സിന്‍റെസുഖംവെടിഞ്ഞു കാലം പൊഴിഞ്ഞടര്‍ന്നുപോയി. അപ്പോഴും ഉള്ളിലിരുന്നു ആരോ പറയുന്നുണ്ടായിരുന്നു..
ജീവിതം ഒന്നുമില്ലായ്മയുടെശൂന്യതയാണ് അവിടന്ന്തുഴഞ്ഞുകേറണം..
ഇല്ലായ്മയുടെ പടികള്‍കയറി നേട്ടങ്ങളുടെ രാജ്യംകീഴടക്കിയ പാവം പാവം രാജകുമാരിയുടെപേര്
സ്വര്‍ണ്ണലിപികളില്‍കൊത്തിവെച്ചിരുന്നതു ഞാന്‍ വായിച്ചെടുത്തു
ശോഭന-പി
MD ,DM[CARDIOLOGY]
SPECIALIST CARDIOLOGIST—
Mahithechi orupadishay nirvikarathayude mukham moodiyaninja perillatha aa ammaye
Jeevanulla kadha.ishttam.