പാലക്കാട്: പുനർവായനയ്ക്കു സാധ്യമാകുമ്പോഴാണു നല്ല സിനിമകളുണ്ടാകുന്നതെന്ന് സംവിധായകൻ എം.ജി. ശശി പറഞ്ഞു. ടോപ് ടെന ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പച്ച കഥയും സിനിമയും എന്ന വിഷയത്തിൽ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ രചനയ്ക്കെന്ന പോലെ സിനിമയ്ക്കും പല തലങ്ങളുണ്ട്. തിരുത്തൽ സാധ്യമാണെന്നതാണു സിനിമയെന്ന മാധ്യമത്തിന്റെ സവിശേഷത. ചുറ്റുപാടുമുള്ള ജീവിതം സാമൂഹിക സാഹചര്യങ്ങൾ എന്നിവയൊക്കെയാണ് എന്റെ സിനിമയെ സ്വാധീനിച്ചിട്ടുള്ളത്.സാമൂഹിക സാഹചര്യങ്ങളിലുള്ള തിരുത്തലിലുപരി ആകുലതകൾ പങ്കുവയ്ക്കാനാണു ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മലയാളമനോരമ ചീഫ് സബ് എഡിറ്റർ ജയൻ ശിവപുരം, പ്രശസ്ത സിനിമാ നിരൂപകൻ ജി.ആർ.രാമചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. തുടർന്നു സംവാദവും നടന്നു.ഫിലിം ക്ലബ് കൺവീനർ ആർ.ശശിശേഖർ മോഡറേറ്ററായി.
Check Also
മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം
മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …