ആത്മഹത്യ ചെയ്തവന്റെ മുഖമായിരുന്നുവെന്ന്
നിലക്കണ്ണാടിയിൽ നോക്കുമ്പോഴാണെനിക്കും മനസ്സിലായത്.
ദുരിതങ്ങളുടെ കടൽകയറി ജീവിതം വിഴുങ്ങും മുമ്പ്,
ഒരേ ഒരു പോംവഴി അതു മാത്രമായിരുന്നു.
ഉടഞ്ഞ കൽവിഗ്രഹം പോലെ ചുറ്റിനും കാരുണ്യത്തിന്റെ മരവിപ്പ്
മടിശീലയിലെ മരണക്കിണർ മനസ്സിൽ പൂവിട്ടതും,
“മലരേ” യെന്നൊരു പാട്ടും പാടി
കാലത്തെ കവച്ചു വെച്ചതോടെ,
ഇരുട്ട് കനത്തു കനത്ത്, വെളിച്ചത്തിൻ പഴുതടച്ചു.