തളിർത്ത പുൽനാമ്പ്
കിളിർക്കാത്ത മോഹങ്ങളുമായി കാലം തീർത്തു.
പെരുമഴയ്ക്കൊടുവിൽ ജൈവമായ്.
മുളപൊട്ടാൻ കാത്തുനിൽക്കുന്ന വിത്ത് അവയോട് കേണു:
അല്ലയോ അഴുകിയ മോഹമേ
നീയെനിക്ക് ജീവനേകിയാലും
വളർന്ന് പന്തലിച്ച ബീജം സായാഹ്നത്തിൽ
ജീവിതം തിരിച്ചറിഞ്ഞു
വിത്തും വളവും ജൈവം തന്നെ.