ചിലനേരങ്ങളിൽ
ചില മനസ്സുകളിൽ
ചിലപൂക്കൾ ചിരിക്കും..
ചെളി നിറഞ്ഞ മനസ്സിന്റെ
ഓർമ്മകളിൽ ചെന്താമരപ്പൂ..
വിടർത്തും..
മനസ്സിൻ മുറ്റത്തൊരു
ചെട്ടിച്ചിപ്പൂ ..
പരിഭവിച്ചു-
മണം പരത്തും ..
മുല്ലപ്പൂ പടർന്നു കയറിയ
തൈമാവിനെ പോൽ ചിലത്
മനസ്സിനെ ചുറ്റിവരിയും
മനസ്സിലൊരു തുമ്പപ്പൂവ്
ഓണക്കോടിക്ക് കൈ നീട്ടും
വിഷുവന്നെന്നറിഞ്ഞാൽ
കൊന്ന പൂവ് മഞ്ഞച്ചിരിയാൽ
മനം കവരും..
കാശിക്കുപോകാതെ തന്നെ
മനസ്സൊരു കാശിതുമ്പയാകും ..
തൊട്ടുകൂടായ്മയില്ലെങ്കിലും
തൊട്ടെന്നു പോയാൽ ചില
മനസ്സൊരു തൊട്ടാവാടിയാകും ..
വട്ടെന്ന ചിന്തയാൽ
മനസ്സിന്റെയുള്ളിലൊരു
ചെമ്പട്ടുടുത്ത ചെമ്പരത്തിപ്പൂ
വട്ടെന്നു ചൊല്ലി-
പ്പൊട്ടി ചിരിക്കും …