ഓർമ്മയുടെ
ഇലയനക്കങ്ങളിൽ
മഷിയെഴുതിയ നിന്റെ
മിഴികൾ കവർന്നെടുത്ത
മൗനം പ്രണയമായിരുന്നു.
ശൂന്യതയിൽ നിന്നും
നോവുകളടർത്തിയെടുത്ത്
വാക്കുകളായ്
എറിഞ്ഞു തരുമ്പോൾ..
വെറുതെ ഒരു മോഹം.
കാലം കാണിച്ച
കുസൃതിയിലാണ്
വിസ്മ്യതിയുടെ മൂടുപടത്തിൽ
നീയൊളിച്ചതും
നനഞ്ഞ സ്വപ്നതീരത്ത്
ഞാൻ ഏകനായതും…!!