ഇന്ന് 6-1-2017
പ്രസ്സ് ക്ലബ്ബും, ടോപ്പ് ഇൻ ടൗണും ചേർന്ന് നടത്തുന്ന Top Ten ഫിലിം ഫെസ്റ്റ് വെല്ലിൽ പങ്കെടുത്തു. കെ.ജി ജോർജ് സംവിധാനം ചെയ്ത “ഇരകൾ” എന്ന ചിത്രത്തോടെ തുടക്കം കുറിച്ച ഫെസ്റ്റിവൽ കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു..
അദ്ദേഹം തന്നെ അഭിനയിച്ച ഫിലിമായാ ഇരകൾ.. ആസ്വാദനമേകിയെങ്കിലും.. I.V. ശശിയുടെ മോഹൻലാൽ അഭിനയിച്ച “ഉയരങ്ങളിൽ” എന്ന ഫിലിം നേരത്തെ കണ്ടിട്ടുള്ളതിനാലും മോഹൻലാൽ എന്ന മഹാനടന്റെ അഭിനയം മനസ്സിൽ തങ്ങി നിൽക്കുന്നതിനാലും ആ സിനിമയെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ് “ഇരകൾ” ചെയ്തത്.
സിനിമയേക്കാളുപരി എന്നെ ഹരം കൊള്ളിച്ചത് കെ.ബി.ഗണേഷ് കുമാറെന്ന കലാകാരന്റെ(രാഷ്ട്രീയകാരനല്ല) അത്യുഗ്രമായ പ്രസംഗമാണ്. ഒരു തരത്തിൽ പറഞ്ഞാൽ അത് ഒരു പ്രസംഗം ആയിരുന്നില്ല. അദ്ദെഹത്തിന്റെ മനസ്സിലുള്ള ആശയങ്ങളും, ആഗ്രഹങ്ങളും തുറന്നുള്ള ഒരു പറച്ചിലായിരുന്നു. അക്ഷരത്തിൽ ഞാൻ ഞെട്ടിപ്പോയി. അത്രയധികം സിനിമയെ കുറിച്ചുള്ള കാഴ്ച്ചപാടുകളും സ്വപ്നങ്ങളുമുണ്ടാ മനുഷ്യന് എന്ന് തോന്നിപ്പോയി…