നീയും ഞാനും…
വിഡ്ഢികളുടെ ലോകത്താണ്…
ഉണർവ്വിൽ….
ചിന്തകളുടെ ഏകാന്ത നേരങ്ങളിൽ..
നിദ്രയുടെ ഒറ്റത്തുരുത്തിൽ….
ജീവിതത്തിന്റ ആലയിൽ…..
ഇരുമ്പു ചങ്ങലകൾ സ്വയം വിളക്കിച്ചേർക്കുന്നു…
ഭാവിലേക്ക് കണ്ണികൾ കൊരുത്ത്….
അഗ്നിയുടെ ഉൾച്ചൂടിൽ..
ചേർത്തു വെയ്ക്കലിന്റെ നിധി പേടകം….
വീണ്ടും വീണ്ടും നിറച്ച്…
ജനിയുടെ കർണ്ണങ്ങളിൽ മെല്ലെ മന്ത്രിക്കുന്നു….
ഇത് ഗർഭ പാത്രത്തിനപ്പുറത്തെ…
പുതിയ ലോകം….
നിന്റ കുഞ്ഞിളം കൈയ്യിലേക്ക്…..
ഇതാ എന്റ ഉഷരത്തിന്റ സമ്മാനം…
അവൻ പാദങ്ങൾ നിലത്തുറച്ച്…
താതന്റ ആലയിലേക്ക് നടക്കുന്നു….
കണ്ണികൾ പഴുക്കട്ടെ….
പൊള്ളലിൻറ നിണം…..
കൈമാറ്റത്തിന്റെ നിധി പേടകത്തിന്റ….
ചിലുക്കം വർദ്ധിപ്പിക്കും വരെ….
തലമുറയോളം..
Tags literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …