എനിക്കീ മാമോദീസേലും
മനസമ്മതത്തിലും
വിശ്വാസേല്ല,
ന്നാലും അമ്മച്ചീടെ
കൊഴലപ്പോം
അവലോസുണ്ടേം തിന്നാലോ.
കൂദാശേം
കുരിശുവരക്കലും വേണ്ടേലും
യേശുദാസിന്റെ
പാട്ടൊരൊന്നൊന്നരയാ..
‘സത്യനായകാ മുക്തിദായകാ…….’
പള്ളീലെ കോറസ് കേക്കാന്‍
ഒര് രസം തന്നെ.
‘ദൈവസ്നേഹം
വര്‍ണ്ണിച്ചീടാന്‍
വാക്കുകള്‍ പോരാ….
നന്ദിചൊല്ലിത്തീര്‍ക്കുവാനീ
ജീവിതം പോരാ……’
അങ്ങനെയെത്രതരം!!!
കുഞ്ഞോനച്ഛന്
തന്ന ബൈബിള്‍ വായിച്ചാന്ന്
ഞാനിങ്ങനെ
ഇംഗ്ലീഷ് പഠിച്ചത്.
ശുദ്ധമായ ആംഗലേയം…
ഷേക്സ്പിയറും
വര്‍ത്തും ല്ലിയും റ്റ്സും
റനും ബെയ്കണും
പ്ലേത്തും ലോവും
എന്തിന് ജീവിതാസക്തിയില്
ഉര്സുലവരെ ഞാനങ്ങ്
കേറിപ്പോയില്ലേ
എന്റെ പൊന്നുംകുരിശുമുത്തപ്പാ!!!
നക്ഷത്രങ്ങള്‍ കത്തിച്ച്
ഞാനീ വീഞ്ഞുകുപ്പി
ഉരുക്കിയങ്ങട്ടൊഴിക്കട്ടെ,
കുമ്പഭണ്ഡാരം
കുമിഞ്ഞുകൂടട്ടെ!!
കാലിത്തൊഴുത്തില്‍
പിറന്നവനേ
കരുണനിറഞ്ഞവനേ……