വാക്കുകൾ വന്നെന്റെ വാതിലിൽ
ഊക്കോടെമുട്ടിവിളിക്കവെ
തുറക്കാതിരിക്കുവാനാകുമോ ?
വാസ്തവാഗ്നി പടർന്നുകയറവെ
തീ പിടിക്കുന്നവാക്കുകൾതൊണ്ടയിൽ
കുടുങ്ങിക്കുരുങ്ങിയൊരു
നോവായവശേഷിക്കെ,
തുറക്കാതിരിക്കുവാനാകുമോ വാതിലുകൾ?
മൗനനൊമ്പരമൊരു
നിവേദ്യമായ് മാറവെ
പുസ്തകങ്ങൾ ജനവാതിലുകൾ
തുറക്കാതിരിക്കുവാനാകുമോ
നൊമ്പരംകൊള്ളുന്നോർക്കായ്
ഒരിടമെൻകരളിൽകരുതവെ
പീതപുഷ്പങ്ങൾ നിറഞ്ഞ് ചിലങ്ക-
യണിയുകയാണെൻ കരുണാര്‍ദ്രഹൃത്തടം!
വഴിതെറ്റിയെത്തും ഋതുക്കൾ
കുമ്പസാരക്കൂട്ടിലവതൻ രഹസ്യങ്ങൾ
വിവരിക്കവെ, കണ്ണു നിറഞ്ഞു പോകുന്നുവോ
വാക്കുകൾ വന്നെന്റെ തന്ത്രിയിൽ
അന്ത്യചലനത്തിന്റെ ദുരൂഹതകൾ
വെളിപ്പെടുത്തവെ, ആരോവന്നെന്റെ
ഭൂമിയുടെ വേരുകൾ പിഴുതെറിയുന്നു
വാക്കുകൾ വന്നൂക്കോടെ മുട്ടുന്നു
തുറക്കാതിരിക്കുവാനാകുമോ വാതിലുകൾ?
Tags kavitha literature poem
Check Also
അമ്പത്…. സാറ്റ്
കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …