
ഒരു അത്താഴപഷ്ണി കിടക്കുന്ന ഒരു വീടു. മേലൂട്ടു വീടു. അവിടെ ഗൃഹനാഥൻ ഒരു ജോത്സൃൻ. ഗൃഹനാഥ ഒരു കയർപിരിപ്പു തൊഴിലാളി. ജോത്സൃൻ കറങ്ങി നടക്കും. ഭാരൃയാണു ഭാരിച്ച കടുംബത്തിന്റെ ചുമതലയും. അവരുടെ ആൺമക്കളിൽ മുത്തവനായിരുന്നു സാംബശിവൻ. രണ്ടാമത്തെ മകൻ സദാശിവൻ. കുറച്ചു കഴിഞ്ഞപ്പോൾ ഈ സാംബശിവൻ കാലയവനികയ്ക്കുളളിൽ പോയ്മറഞ്ഞു. മക്കൾക്കു ഒരു നേരം വയറു നിറയ്ക്കാൻ പാടുപെട്ടു ആ അമ്മ. മക്കളിൽ പഠിക്കാൻ സമർത്ഥനാണൂ സദാശിവൻ. പക്ഷേ അവനെ പഠിപ്പിക്കാൻ ആ അമ്മയുടെ കൈയ്യിൽ കാശില്ല. അവൻറെ മനോവിഷമം അറിഞ്ഞ സമീപത്തെ അദ്ധൃപകൻ ഒ.നാണു ഉപാദ്ധൃയൻ അവനെ സഹായിക്കാൻ തയ്യാറായി. അവൻ നന്നായി പാടൂം. ആ കഴിവു മനസ്സിലാക്കിയ ആ ഗുരു ഒരു കഥാപ്രസംഗം തയ്യാറാക്കി അവനെ പരിശീലിപ്പിച്ചു.!
സദാശിവൻ എന്ന പേരു മാറ്റണം. ഗുരു ആവശൃപ്പെട്ടു. സാംബശിവൻ കൊളളാം. അദ്ദേഹം പറഞ്ഞു.
ഗുഹാനന്ദപുരം ക്ഷേത്രമുറ്റത്തു ഒരു പെട്രോമാക്സ് ലൈറ്റു മിന്നിക്കത്തി. വൈകിട്ടു മുതലേ മൈക്കു വച്ചു റിക്കാർഡു സംഗീതം തുടങ്ങി.
“എന്താ ക്ഷേത്രത്തിൽ വിശേഷം “
കേട്ടവർ ചോദിച്ചു.
“ഏതോ പയ്യൻ കഥാപ്രസംഗം പഠിച്ചു അതിൻറെ അരങ്ങേറ്റമാണു”
“നമ്മുടെ മേലുട്ടെ ജോത്സൃരുടെ മകൻ”
“ആ പയ്യൻ പഠിക്കുകയല്ലേ?”
“അതേ.. പക്ഷേ സാമ്പത്തികപരാധീനത ഉണ്ടു സഹായം ചോദിച്ചാണു കഥ അവതരിപ്പിക്കുന്നതു..”
അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
അതു എൻറെ ഗ്രാമം ചരിത്രത്തിലേക്കു നടന്നുകയറുന്ന ശുഭ മൂഹൂർത്തം ആയിരുന്നു. ഒ.നാണു ഉപാദ്ധൃയ ആണു ആ അരങ്ങേറ്റത്തിനു നാന്ദി കുറിച്ചതു. ചങ്ങമ്പുഴയുടെ ‘ദേവത’യാണു കഥ.
കാഥികൻ രംഗത്തു വന്നു.പതുക്കെ സംസാരിച്ചു.
“പ്രിയമുളളവരെ, എനിക്കു പഠിക്കണം. അതിനു പണം വേണം ഞാൻ ഒരു കഥ പറയാം. പകരം എനിക്കൂ നിങ്ങളുടെ സഹായം വേണം”
ആദൃമായി സാംബശിവൻ സംസാരിച്ചതു ഇങ്ങനെ ആണു. ആ സംസാരം ഇൻഡൃയും കടന്നു ലോകത്തിൻറെ നെറുകയും കടന്നൂ, എവിടെയൊക്കെ മലയാളികൾ ഉണ്ടോ അവിടെയൊക്കെ എത്തി ആ ശബ്ദം. ലോകത്തു മാവോ കഴിഞ്ഞാൾ ജനങ്ങളെ അഭിസംബോധന ചെയ്ത മറ്റൊരു വൃക്തി എൻറെ സാംബശിവൻ സാറാണു എന്ന് അഹങ്കാരം ഞങ്ങളുടെ സ്വകാരൃ അഹ്ങ്കാരം ആണു!
അമ്മയുടെ തോളിൽ നിന്നൂ ആ കുടുംബത്തിൻറെ ഭാരം മകൻ സ്വയം ഏറ്റെടുത്തു. പിന്നെ ആ അമ്മയ്ക്കു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇതിനിടയ്ക്കു തൻറെ ഗുരുവിൻറെ മകളെ ജീവിതപങ്കാളിയാക്കി സ്നേഹ സമ്മാനം നൽകി…!
ഞാൻ എട്ടിൽ പഠിക്കാൻ ഗുഹാനന്ദപുരത്തു ചെല്ലുമ്പോൾ സാംബൻസാറായിരൂന്നൂ ഞങ്ങളുടെ ക്ലാസ് ടീച്ചർ. പഠിപ്പിക്കുന്ന വിഷയം സാമുഹൃപാഠം!


ഞങ്ങളുടെ നാടു ഒരു തനി ഗ്രാമമായിരുന്നു. ഒരുപാടു കഥകളും മിത്തുകളും ഉളളിൽ ഒളിപ്പിച്ച ആ ഗ്രാമത്തിൻറെ ഉളളിലെ ഓരോ ചിപ്പികളും അവസരം ഉണ്ടാക്കി അദ്ദേഹം ഞങ്ങൾക്കു പകർന്നു തന്നു. നാടൻ അറിവുകളും സാമൂഹൃപാഠത്തിൻറെ സത്തകളും കൂടിക്കലർത്തിയ ആ പാഠൃരീതി തൻറെ തൊഴിലിൽ നിന്നൂം ആർജ്ജിച്ച ജൈവസംസകൃതി ആയിരുന്നു.
ആ ഭാഗ്യം ഞങ്ങളുടെ സ്കുളിൻറെ ഭാഗഥേയത്തെ മാറ്റിമറിച്ചു. പക്ഷേ.. (തുടരും)