അന്നൊരു കിണർ തേവിയ ദിവസത്തിലായിരുന്നു.. സാറ്റ് കളിച്ച എന്റെ ഗോലി കുഞ്ഞുങ്ങൾ ഒന്ന്.. രണ്ട്.. മൂന്നെണ്ണി കയറി വന്നു.. ചേറുടുപ്പിട്ട ചോറ്റു പാത്രത്തിന് അപ്പോഴും ഉച്ചക്കഞ്ഞി മണം.. മിഴി ചിമ്മി ചിമ്മി അടച്ചിരുന്ന പാവക്കുട്ടി പരിഭവിച്ചിട്ടാവണം ഒരേ തുറിച്ചു നോട്ടം.. മൂടും …
Read More »Tag Archives: kavithakal
അപൂർണം
കാറ്റു പൂരിപ്പിച്ച ദിക്കുകളാവുന്നു നാം, കുളിരു മങ്ങിയമർന്ന പ്രഭാതങ്ങളിൽ. മധ്യാഹ്നം കുഴിച്ചിട്ട കറുത്ത സൂര്യനെ വിങ്ങും വിയർപ്പായറിഞ്ഞകലുന്നു നാം. സായന്തനങ്ങ, ളരണ്ട നോവിനെ കണ്ണിൻ കടലിലിറക്കി നിർത്തുന്നു. ഇരവു തേടുന്ന നാട്യശാലകൾ, കഥയറിയാതെ കറുപ്പു തുന്നുന്നു. മഞ്ഞുകുതിരകൾ പായുംകിനാക്കളിൽ കണ്ണുരസ്സുന്നു കലമാൻകൊമ്പുകൾ, …
Read More »കാലത്തിന്റെ കുസൃതികൾ..
ഓർമ്മയുടെ ഇലയനക്കങ്ങളിൽ മഷിയെഴുതിയ നിന്റെ മിഴികൾ കവർന്നെടുത്ത മൗനം പ്രണയമായിരുന്നു. ശൂന്യതയിൽ നിന്നും നോവുകളടർത്തിയെടുത്ത് വാക്കുകളായ് എറിഞ്ഞു തരുമ്പോൾ.. വെറുതെ ഒരു മോഹം. കാലം കാണിച്ച കുസൃതിയിലാണ് വിസ്മ്യതിയുടെ മൂടുപടത്തിൽ നീയൊളിച്ചതും നനഞ്ഞ സ്വപ്നതീരത്ത് ഞാൻ ഏകനായതും…!!
Read More »മഴമറ
മഴമറയിൽ വളരും ചെടികളെന്നിലുണർത്തുന്നതും മിഴിനിറയും മഴയോർമ്മകൾ, മൊഴിയറിയാ മറയോർമ്മകൾ. ഇതുപോലൊരു ചെടിയായി, മറയ്ക്കുള്ളിലൊതുങ്ങി, ഒരു പെരുമഴക്കാലം ഇഴഞ്ഞുപൊയതും. കിളിവാതിലിലൂടെ എന്നെ നനയ്ക്കുമ്പോൾ, നെഞ്ചിലൊരു കൊള്ളിയാനും ഇടിമുഴക്കവും ഭാവിയോർമ്മപോൽ, ഭീതിയാൽ വരിഞ്ഞുമുറുക്കിയതും, നനയാതെ നനഞ്ഞും മിഴിനീരൊപ്പിയും, മൊഴിയാതെ മൊഴിഞ്ഞും മാനത്തുടയോനെ തേടിയും, മറയ്ക്കപ്പുറമെൻ …
Read More »മാവോയിസ്റ്റിനെ വരയ്ക്കുന്നു
വെടികൊണ്ട് മരിച്ച മാവോയിസ്റ്റിനെ വരയ്ക്കാൻ എളുപ്പമാണ് കൊണ്ട വെടിയുണ്ട വരച്ചാൽ മതി തലയില്ലാത്തവർ ഇട്ട ഒരു വില അവരുടെ തലയിൽ തൂക്കിയിടണം അവർക്ക് നിറങ്ങൾ ആവശ്യമില്ല അവർ ഒറ്റ നിറത്തിന് വേണ്ടി നിറങ്ങൾ പണ്ടേ ഉപേക്ഷിച്ചവർ അവർ മരണശേഷം വെടിയേറ്റവർ വെച്ച …
Read More »അസ്തമിക്കാത്ത ചെങ്കതിർ
ക്യൂബാ, നീയീയുലകത്തിൻ പഞ്ചാരക്കിണ്ണമായിടാൻ, ചോര വറ്റിച്ചു കുറുക്കിയൊരു കരിമ്പുമരമേ, ഓർമക്കനലായ്. ഇനിയത്തെ വിഭാതങ്ങളിൽ ചെന്താരകമേ, നീ ചുവപ്പിക്കും, ഞങ്ങൾ തൻ ശുഭ്രവിപ്ലവ – ക്കരുത്തിൻ വെൺകൊടിക്കൂറകൾ. നിൻ ജീവിതം കുറിച്ചിട്ട സത്യത്തിൻ പൊൻവെളിച്ചത്തിൽ നിഷ്പ്രഭമായ്, ഇന്നലത്തെ- ചരിത്രത്തിൻ പൊയ്‌ക്കാൽക്കുതിരകൾ. മുരട്ടുവാദങ്ങളുരുക്കിയ …
Read More »ഫിദലിന് ഒരു ഗീതം (ചെഗുവേര എഴുതിയ കവിത)
നീ പറഞ്ഞു, സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്. നീ സ്നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന മുതലയെ വിമോചിപ്പിക്കാന്‍ ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ നമുക്കു പോവുക. ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍ അവമതികളെ തുടച്ചു തൂത്തുകളഞ്ഞ് നമുക്കു പോവുക. ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍ …
Read More »ഈ രാവിന്…
നിന്റെ കാമക്കണ്ണേറ് കൊള്ളുന്ന രാത്തുമ്പിന്റെയന്ത്യത്തിലൊക്കെയും എന്റെ മുഖത്തൊരു തീരാമോഹക്കുരുവായ് പുനര്‍ജ്ജനിക്കുന്നു നീ… ഞാന്‍, ഞെക്കാതെ തിരുമ്മാതെ പൊട്ടിക്കാതെ തടവി മാത്രം ചോപ്പിക്കുന്ന എന്റെ മോഹത്തിന്റെ, കാമത്തിന്റെ, പ്രണയത്തിന്റെ, സകല സ്നേഹാവേശങ്ങളുടെ, സ്നേഹ ഗ്രന്ഥി പൂത്തിരിക്കുന്നു… എന്നിട്ടും നീ, നിന്റെ മുഖമാകെ മുഖക്കുരുവാണല്ലൊ …
Read More »ഇരുട്ടു കൊത്തിത്തിന്നുന്ന കിളി
ഇരുട്ടു കൊത്തിത്തിന്നുന്ന കിളി ചന്ദ്രനിലിരിക്കുന്നു സൂര്യനിൽ നിന്നാണതു പറന്നു വന്നത് താഴേക്കു നോക്കി അതു ചിറകു കുടയുന്നു; തൂവലുകൾ പൊഴിയുന്നു ഇലകളിലും ഇടവഴികളിലും അവ വീണു കിടക്കുന്നു ഉറക്കം കിട്ടാതെ പിടയുന്ന നഗരത്തിന്റെ ഉടയാടയിൽ അവ വീണു കിടക്കുന്നു. കിഴക്കോട്ടുപറന്നു വീണ …
Read More »കണ്ണൂർ
അരങ്ങിൽ രണ്ടു കഥകളികൾ കടിച്ചു മറിയുന്നു. ചുവപ്പിട്ട കരിവേഷത്തിനു നേർക്ക് കാവിയുടുത്ത താടി വേഷം കത്തി വീശുന്നു. കളിഭ്രാന്തുള്ള പത്ര നമ്പൂരിമാർ കനപ്പിച്ചു വളിവിടുന്നു : “ശിവ ശിവ… ഭേഷായിരിക്ക്ണു… ഇന്നത്തെക്കളിയിൽ കൊല്ലുന്നതാരോ അവൻ ഭീമൻ. ചാകുന്നതാരോ? അവൻ കീചകൻ !!! …
Read More »