മറ്റേതിനേക്കാളും കഠിനമാണ്
ഒരാളുടെ ചിത്രം വരക്കുക എന്നത്.
നേരിയ ചുക്കിച്ചുളിവുകളും
ഏങ്കോണിപ്പുകളുംഅതേപടി
പകർത്തുക എന്നത്.
കാഴ്ചപ്പുറത്തെ സൗമ്യപ്രകൃതിയാവില്ല
പിന്നാമ്പുറത്തെ പരുക്കപ്രതലം.
മിനുസത്തലയുടെ സൂക്ഷ്മങ്ങളാവില്ല
കരിമറുകുള്ള കരുവാളിച്ച പിൻതല.
‘വശ’ഭാഗത്തെ കരുണങ്ങളാവില്ല
കോണളവിൽ തെളിയുന്ന കന്മഷങ്ങൾ.
മിഴിവർണ്ണനക്കും വേണം
ശരിബോധ്യത്തിന്റെ തരാതരങ്ങൾ.
ആളേ മാറിപ്പോവും ഒക്കെ തെറ്റിയാൽ.
അതിനാൽ അതീവശ്രദ്ധ
ആവശ്യപ്പെടുന്നുണ്ട് ഓരോ ചിത്രംവരയും.
നല്ലരിക്കകാലത്ത് വയ്യല്ലോ നരവേധങ്ങൾ.
സ്നേഹം ഉള്ളിൽനിന്നു വരട്ടെ.