കാലിത്തീപ്പെട്ടിയുടെ
അരികിലെ മരുന്നും
ഒന്നോരണ്ടോ കൊള്ളിയുമെടുത്ത്
രഹസ്യമായി
ചില പതിവിടങ്ങളിലിരുന്ന്
ബീഡി കത്തിച്ചൂതി
തോന്ന്യാസവട്ടങ്ങളെഴുതിയ
സുഖമൊന്നും
പൊതുസ്ഥലത്ത്
പുകവലിക്കുമ്പോൾ
കിട്ടാറില്ല…
അരികിൽ
വേഷം മാറിനില്ക്കുന്ന
പോലിസുകാർ കണ്ടേക്കാം
അകലെ ക്യാമറയും…
എപ്പൊഴാ
പിടികൂടുകയെന്നറിയില്ല,
പേനയ്ക്കും
ഇതുതന്നെയാണ് പേടി.