അമ്മ

 

അകാലത്തിൽ പൊലിഞ്ഞ കുഞ്ഞു കവയിത്രി നിവിയാ മെർലിൻ എഴുതിയ കവിത :-

 

അമ്മയെന്ന രണ്ടക്ഷരമെത്ര മധുരം
അമ്മയാണെൻ ജീവിത മാതൃക,

താരാട്ടുപാടിയുറക്കുമെന്നമ്മയെ
സ്നേഹിക്കും ഞാനെന്നന്ത്യം വരെ.

അമ്മിഞ്ഞപ്പാലിൻ്റെ മാധുര്യം
ഓർക്കുന്നു ഞാനിന്നും !!

പിച്ചവയ്ക്കുമെൻ ബാല്യത്തിൽ
അടിതെറ്റി വീഴുന്ന നേരത്ത്,

ഓടിയണഞ്ഞ്, വാരിയെടുത്ത്,
മൂർദ്ധാവിലുമ്മവയ്ക്കുന്നതുമെന്നമ്മ

ആ കരസ്പർശവും, പരിലാളനവും,
എന്നമ്മതൻ ചുടുചുംബനങ്ങളും,

വാത്സല്യം തുളുമ്പുന്ന മിഴികളും
എനിക്കു മാത്രം സ്വന്തമല്ലോ !!

വേദനയും, കണ്ണീരുമുള്ളിലൊതുക്കി
സന്തോഷക്കുളിർമഴ പൊഴിക്കുമമ്മ!

അമ്മയെന്ന രണ്ടക്ഷരമുരുവിടാനായ
ഞാനു-
മെൻ ജീവിതവുമെത്ര ധന്യം !!

Check Also

പുഞ്ചിരി

പഴയതെന്തോ വഴിയില്‍ കിടന്ന് തിരിച്ച് കിട്ടി തിരിച്ചും മറിച്ചും നോക്കി അതെ, ഇതതുതന്നെ കാലത്തിന്‍റെ കുത്തൊഴുക്കില്‍പെട്ട് പണ്ടെങ്ങോ കളഞ്ഞുപോയ എന്‍റെ …

Leave a Reply

Your email address will not be published. Required fields are marked *