കഥകൾ തേടി

വാക മരങ്ങൾ , കുന്നിൻ ചെരുവിലെ പച്ചപ്പ് താണ്ടി സൂര്യൻ അസ്തമിക്കുന്ന ആനകുന്നിൽ എത്തിയപ്പോൾ ഒരു പക്ഷിക്കൂട്ടം പിറുപിറുത്തു ഏതോ ദിശയിലേക്കു പറന്നു .

യാത്രാ ക്ളേശം ഉണ്ടാവും , കുറച്ചു ചൂടു വെള്ളം കുടിക്കൂ “

” വേണ്ടാ ഗുരോ , ചൂടു വെളളം വേണ്ടാ “

” ചൂടിനു നല്ലതു ചൂടാണ് “

 

ഞാൻ ചിരിച്ചു ഗുരുവിന്റെ അടുത്തിരുന്നു .ഗുരു ചിന്തയിലായിരുന്നു . കട്ടികണ്ണടക്കുമേൽ സൂര്യൻ തിളങ്ങി .

” ഞാൻ പറഞ്ഞ പുസ്തകം വായിച്ചോ ? “

” ഇല്ല ഗുരോ “

” വായിക്കാൻ തോന്നിയില്ല “

” ങ്ങും . അതെന്താ ? “

” യുറോപ്യൻ പുസ്തകങ്ങളിൽ എല്ലാം യുദ്ധം തന്നെ , യുദ്ധം കഴിഞ്ഞാൽ  അവരുടെ   നിരാശ ,  എനിക്ക് നിരാശ വേണ്ടാ  “

” നല്ലത്, എൻ്റെ അടുത്തും ഉണ്ട് പാശ്ചാത്യ പുസ്തകങ്ങൾ പലതും ഞാൻ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല , ഉണ്ണി പുതിയ കഥ വല്ലതും എഴുതിയോ ? “

” ഇല്ല എഴുതാൻ തുടങ്ങിയപ്പോൾ പല സന്ദേഹങ്ങൾ , പിന്നേ അതോർത്തുള്ള ഭയം , അസ്വസ്ഥത അങ്ങനെ “

” ങ്ങും , നീയൊരു സ്വപ്നജീവിയാണ് അനുഭവങ്ങൾ കുറിച്ചുള്ള ഒരു കുട്ടി , നിന്റെ പ്രധാന പ്രശ്‌നം വേണ്ടാത്ത ചിന്തകളാണ് , അതു കളയൂ “

 

ഗുരു വീണ്ടും വിദൂരതയിലേക്ക് കണ്ണു നട്ടു . തൻ്റെ താടിയൊന്ന് തലോടി . ഞാനും നോക്കി വിദൂരതയിലേക്ക് .

” എങ്ങനെ തിരിച്ചറിയാം നമ്മക്ക് വേണ്ടതേത് വേണ്ടാത്തതേത് “

ചിന്തതട്ടിയ മുഖത്തു ഒരു ചിരി വന്നു .

സഞ്ചരിക്കൂ “

” ഗുരു എനിക്കൊരു സംശയമുണ്ട് ഗുരുവിൻ്റെ കഥയിലേതാണ് , ചോദിച്ചാൽ …….! “

” ചോദിക്കണം “

” വെള്ളായിയപ്പനു പിന്നീട് എന്തു സംഭവിച്ചു ? “

സ്ഥായി ഭാവം വിട്ടു ഗുരു പറഞ്ഞു

” ഇതാണോ , നിന്റെ സംശയം , ചിന്ത പറയും ഞാൻ എഴുതും , അല്ലാതെ …. “

 

പാലക്കാടൻ കാറ്റ് ശമനമില്ലാതെ ആഞ്ഞടിക്കുന്നു . തെക്കു വടക്കു കിഴക്കു പടിഞ്ഞാറ് എല്ലാ ദിശയിലേക്കും ഒഴുകുന്നു .

” പാലക്കാടൻ ജൈവ സൗധര്യത്തെ ദർശിച്ച ഞാൻ വേറേതു മൂർത്തിയെയാണ് തൊഴുകേണ്ടത്

ഗുരുവിൻ്റെ ഇതിഹാസം നിറഞ്ഞ വാക്കുകളിൽ ഞാൻ അക്ഷമനായി .

” ഞാൻ എനെറെ സംശയം ഇതുവരെ ചോദിച്ചിട്ടില്ല ‘

” ഞാൻ ഉത്തരം നൽകിയിട്ടും ഇല്ല “

ഗുരുവും ശിഷ്യനും ഒന്നിച്ചു ചിരികൾ പടർത്തി .

എന്താ നിനറെ സംശയം , കേൾക്കട്ടേ … “

” ഗുരു എങ്ങനെയാണ് ഇത്രയും കഥകൾ എഴുതിയത്  “

ഗുരു ഒന്നും മിണ്ടിയില്ല .

” ഉണ്ണീ , നീ എന്നോട് കുറച്ചുനേരമായി കഥകളേ കുറിച്ച് ചോദിക്കുന്നു , നിനക്ക് കഥയെന്തെന്നറിയോ “

ഇല്ല “

” ഭാവനയുടെ പകർത്തു പത്രമാണ് കഥ എന്ന് ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട് . അതിൽ അനുഭവങ്ങളാണത്രേ ആദ്യത്തെ മൂലധാതു . ഒരു കഥയും മുഴുവൻ അല്ല , മുഴുമിക്കാത്ത ഒരു കഥപോലെ അസ്വസ്ഥമാക്കുന്ന മറ്റൊന്നില്ലതാനും “

” ഗുരു കേട്ട ആദ്യത്തെ കഥയേതാ “

മെലിഞ്ഞ മുഖത്ത് നവരസങ്ങൾ തെളിഞ്ഞു . അതിൽ ശാന്തം പ്രകടമായി . കണ്ണടയൂരി കണ്ണ് തുടച്ചു ഗുരു തുടർന്നു .

” മുത്തശ്ശിയുടെ കല്പകവൃക്ഷത്തിനറെ കഥ , ദേവന്മാർ കല്പകവൃക്ഷത്തിന്റെ ഇളനീർ കുടിച്ചു അതിൻ്റെ തൊണ്ടു  താഴേ ഭൂമിയിലേക്ക് വലിച്ചെറിയും , ദേവന്മാർ എന്നോട് ചോദിക്കും നിനക്കു ഇളനീർ വേണോ? , കുടിച്ചോള്ളൂ ….. കുടിച്ചാൽ ബുദ്ധി വികസിക്കും , ഉണ്ണിക്ക് മുത്തശ്ശി കഥകൾ പറഞ്ഞുതരാറില്ലേ ? “

” ഉണ്ട് , മുത്തശ്ശിയുടെ മടിയിൽ കിടന്നു കേട്ട പൂതപ്പാട്ടാണ് എൻ്റെ ഏറ്റവും പ്രിയം , പല തവണ ഭൂതം എൻ്റെ സ്വപ്നങ്ങളിൽ  പേടിപ്പിച്ചിട്ടുണ്ട് “

 

വിദൂരതയിലെ പ്രകൃതിയുടെ മാറ്റം കണ്ട്‌ ഗുരു മെല്ലെ പാറക്കെട്ടിൽ കൈകൾ അമർത്തി .

” ഞാൻ പിടിക്കാം

” എൻ്റെ ശരീരത്തിനാണ് വയസ്സായത്‌ മനസിനല്ല “

പാറക്കെട്ടുകളാൽ ഗുരു എണീച്ചു .

പച്ചപരവതാനി വരിച്ച മലപ്രദേശത്തു ആദ്യത്യദേവൻ ചുവപ്പു പടർത്തി .

” വരു നമ്മുക്കു പോവാം , ഇനി നിന്നാൽ ചിലപ്പോൾ നമ്മൾ അധികപ്പറ്റാവും “

കുന്നിറങ്ങുമ്പോൾ ഗുരു പറഞ്ഞു

” സൂര്യൻ അസ്തമിച്ചാൽ കാടും മലയും പുഴയും ഒന്നാവും , അത് അവരുടെ സമ്മേളിക്കലാണ് “

ഞാൻ നിശബ്ധനായി ഗുരുവിൻ്റെ കൈകൾ പിടിച്ചു പാറക്കെട്ടുകൾ ഓരോന്നായി ഇറങ്ങി . വഴികളിലെ കരിമ്പനകളിൽ വരുണൻ കാറ്റു പടർത്തി .

” ഇന്ന് മഴ പെയ്യും “

” ഗുരോ മഴ പെയ്താൽ ………”

” നമ്മൾ കൊള്ളും “

മേഘങ്ങൾ കറുത്ത് തുടങ്ങുന്നത് ഞങ്ങൾ കണ്ടു , ആകാശത്തേക്ക് ചൂണ്ടി ഗുരു പറഞ്ഞു

” ആ മേഘങ്ങളെ നോക്കൂ ഉണ്ണീ ……., അവരാത്രേ നമ്മുക്കു മഴ തരിക “

 

കരിമ്പനകൾ വേരു പടർത്തിയ ഇടവഴികളിലൂടെ ഞങ്ങൾ നടന്നു . വഴിയിൽ ഒരു ഭൂതവും പരിചാരകനേയും കണ്ടു . ഞങ്ങൾ വഴിമാറി . ഗുരുവും ഞാനും നടന്നുകൊണ്ടിരുന്നു .

തിരിഞ്ഞുനോക്കിയപ്പോൾ ഭൂതം എന്നെ നോക്കി ചിരിക്കുന്നു .

ഗുരു പറഞ്ഞു

” കഥകൾ തേടാൻ പുസ്തകം വായിക്കുകയോ കള്ളുകുടിക്കുകയോ ഒന്നും വേണ്ടാ , നാട്ടിൻപുറങ്ങളെ അറിഞ്ഞാൽ മാത്രം മതി ,…….. ചിലപ്പോഴൊക്കെ നാട്ടിൻ പുറങ്ങൾ നമ്മുക്കു കഥകൾ കടം തരും “

പിന്നിലേക്ക് നോക്കിയപ്പോൾ ഭൂതം ആകാശത്തിൻറെ മട്ടുപ്പാവിൽ കയറി ഒളിച്ചു , സന്തോഷത്തോടെ ആശീർവദിച്ചു .

ഞാൻ ഗുരുവിനൊപ്പം ഗുരുസാഗരം നടന്നു.

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *