പരസ്യകലയിലെ ജീവല്‍ത്തുടിപ്പുകള്‍

Article of the Month

Mr. Nandakumar B Kurup

ടി.വി.യുടെ പ്രചാരം കൂടിയതോടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള ഏറ്റവും പറ്റിയ മീഡിയം ടെലിവിഷനായി മാറിക്കഴിഞ്ഞിരിക്കുന്നു. പണ്ട് മുതല്‍ക്കേ ടി.വി.യില്‍ കണ്ടുവരുന്ന പരസ്യങ്ങളുടെ സ്വാധീനം നിത്യജീവിതത്തില്‍ പ്രകടമായിരിന്നു. മഹാഭാരതം, രാമായണം തുടങ്ങിയ മെഗാസീരിയലുകളെകുറിച്ച് ഓര്‍ക്കുമ്പോള്‍ ഇടയില്‍ കടന്നു വന്നിരുന്ന നിര്‍മ സോപ്പ് പൗഡര്‍, ഒനിഡ ടി.വി. തുടങ്ങിയ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ പുരാണകഥകളോടോപ്പം തന്നെ മനസ്സില്‍ ഇടം പിടിച്ചതിനു കാരണം അവയുടെ അവതരണ ഭംഗികള്‍ തന്നെ. അതുപോലെതന്നെ, റേഡിയോ, ഡോക്യുമെന്റ്റി സിനിമകള്‍ എന്നിവയിലെ സിഗ്നേച്ചര്‍ ടുനുകള്‍ മനസ്സില്‍ പതിഞ്ഞ ഉണര്‍ത്തു സംഗീതങ്ങളാണ്(ഉദാ: ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രഭാതപ്രഖ്യാപനം, ഡോക്യുമെന്റ്റികളിലെ തുടക്കങ്ങളും) 1936 ല്‍ വാല്ട്ടര്‍ കോഫ്മാന്‍ ആണ് A.I.R ന്റെ തുടക്കഗാനശകലം തയ്യാര്‍ ചെയ്തത്.

എന്നാലും ഒരിടവേളക്കു ശേഷം ടെലിവിഷന്‍ പരസ്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ ചര്‍ച്ചാവിഷയമായി. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ‘വിശ്വാസം അല്ലേ… എല്ലാം..” പോലുള്ള പരസ്യങ്ങള്‍ മനുഷ്യമനസ്സുകളിലെ മാറാ കാഴ്ച്ചകളായി മാറി. ഈയിടെയായി വരുന്ന പരസ്യചിത്രങ്ങളില്‍ കുറേകൂടി ഭാവനയും ചെറിയ സോദ്ദേശകഥകളും കണ്ടുവരുന്നുണ്ട്. പരസ്യകലയുടെ നിലവാരം തീര്‍ച്ചയായും ഉയര്‍ന്നുവെന്നതിനു ഇവ തെളിവാണ്.

ഗൂഗിള്‍ തുടങ്ങിവെച്ച പരസ്യം പെട്ടുന്നു തന്നെ മനസ്സില്‍ പതിയുന്നതാണ്. ഒരു സ്ത്രീ ആപ്പിളിന്റെ വില തിരക്കുമ്പോള്‍ കടയില്‍ വന്ന രണ്ടു ചെറുപ്പക്കാര്‍ ക്രിക്കറ്റ്‌ സ്കോര്‍ ചര്‍ച്ച ചെയുന്നു. 120 for 2 എന്നും പിന്നീട് 120 for 3 എന്നും ഗൂഗിള്‍ സൈറ്റില്‍ നിന്ന് സ്കോര്‍ മാറ്റിപറയുന്നതുമായി ക്രിക്കറ്റ്‌ സ്കോറും ആപ്പിളിന്റെ വിലയും തമ്മില്‍ മാറുന്ന ഭാവന മനസ്സിനെ പിടിച്ചിരുത്തുന്നതാണ്. അതുപോലെ ‘ഗില്ലെറ്റ്’ പുതിയ ബ്ലേഡ്കളുമായി ‘Man’s Best friend’ ആവുന്നതും ‘ഐഡിയ’ വില്ലേജ്, ‘പേ ടിഎം കരോ’ തുടങ്ങിയ പരസ്യങ്ങളും പെട്ടെന്നു ശ്രദ്ധയാകർഷിക്കുന്നതാണ്. മനോഹരമായി ഒരു ഗ്രൂപ്പ്‌ ഗാനം പാടി ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍ നൃത്തമാക്കുന്നതും(ഗാന,ഗാന,ഗാന..) അമിതാബ് ബച്ചന്റെ ‘Dr.Fixit’ ന്‍റെ കോമിക് പ്രകടനവും(Water proofing ka doctor) ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. ‘മക് ഡോണല്‍ഡി’ന്റെ ചെറിയൊരു ഗാനം – ടെഹ്‌രായെ പല്‍ ടെഹരായെ കല്‍ – മനസ്സില്‍ ഈണം മീട്ടുന്ന ഗാനമായി മാറുന്നു. ആമസോണിന്റെ പരസ്യം കുറേക്കൂടി ഭാവനസമ്പന്നമാണ്. ജോലിയും അദ്വാനവും കൊണ്ട് സമ്പാദിച്ചതുകൊണ്ട് എല്ലാവര്‍ക്കും തുണിത്തരങ്ങള്‍ വാങ്ങിയ പെണ്‍കുട്ടി അവള്‍ക്കായി മാത്രം ഒന്നും വാങ്ങിച്ചില്ലല്ലോ എന്ന് ഖേദപ്പെടുന്ന അമ്മ സ്നേഹപൂര്‍വ്വം മകളെ ശാസിക്കുന്ന ചിത്രം ഒരു ഫീച്ചര്‍ സിനിമയുടെ കഥയും കരുത്തും ഉള്‍ക്കൊള്ളുന്നതാണ്. തനിക്കു പഴയ മഞ്ഞ സാരി മതിയെന്നു പറയുന്ന മകള്‍ക്കായി അമ്മ തന്നെ ‘ആമസോണ്‍’ – ഓണ്‍ലൈനില്‍ പുതിയ സാരി വരുത്തുന്നത് പരസ്യക്കാരുടെ ഉദ്ദേശം നിറവേറാന്‍ പാകത്തിലായി. ഇതില്‍ അമ്മയായി സറീനാ വഹാബും മകളായി കൊൺകൊണാ സെന്‍ ശര്‍മയുമാണ് അഭിനയിക്കുന്നത്.

ഈ പരസ്യകമ്പനികൾക്കു പിന്നിൽ അറിയാതെയും അറിയപ്പെട്ടും പ്രവർത്തിക്കുന്ന ഒട്ടനവധി പരസ്യകമ്പനികളുണ്ട് – ലൗ ലിൻറാസ്, ലിയോ ബാർ നൈറ്റ്, ഒഗിൽ വി, ജെ വാൾട്ടർ തോംസൺ, മുദ്ര തുടങ്ങിയ അതിൽ ചിലതു മാത്രം.

കമ്മേഴ്സിയലുകള്‍ക്ക് ആകര്‍ഷകത്വം വരുന്നത് വില്പനക്കാരെയും കാണികളെയും ഒരുപോലെ രസിപ്പിക്കും എന്നതാണ് വാസ്തവം.

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

ചില അവസാനങ്ങളും സുന്ദരമാണ്

നമ്മുടെയൊക്കെ ജീവിതത്തിലും നമ്മൾ മറ്റാരും കാണാതെ കൊണ്ടുനടക്കുന്ന ചില വേദനകളുണ്ടാകും… കാലത്താൽപോലും മായ്ക്കാൻ കഴിയാത്ത ചില നൊമ്പരങ്ങൾ… നേടാൻ കഴിയാത്ത …

Leave a Reply

Your email address will not be published. Required fields are marked *