Literature

കണക്കുകൾ

പത്തുമാസം ചുമന്ന കണക്കിന്റെ കെട്ടുമായാണ് പിറന്നത് ഭൂമിയിൽ. ഇത്തിരി ക്കൂടി വളർന്നപ്പോൾ പഠിക്കുവാൻ കണക്കില്ലാതെ പറ്റാതെ വന്നു . പഠിപ്പിക്കാൻ മുതലാക്കിയ കണക്കിൻ ഉത്തരം ഇല്ലാത്ത ദിനങ്ങൾ. പിന്നെയും കാലം കടന്നപ്പോൾ ചെക്കനു കണക്കിന് കിട്ടാത്ത കുഴപ്പമെന്നോതി ലോകം. കണക്കറ്റു കുടിക്കല്ലെന്നു …

Read More »

ഓർമ്മകളിലെ ശവംതീനികൾ

പണ്ട് ഉമ്മായുടെ വീടിനടുത്ത് കല്യാണത്തിന് പാട്ടും, പിണ്ടിലൈറ്റും ഇടാൻ വാപ്പ വന്നപ്പോൾ തുടങ്ങിയ പ്രേമമാണ് ഒടുവിൽ കല്യാണത്തിൽ കലാശിച്ചത്. പക്ഷെ അന്ന് ആ ഗ്രാമഫോണിലൂടെ കേട്ട പാട്ടിന്റെ വരികളോ, അന്നത്തെ പിണ്ടിലൈറ്റിന്റെ വെളിച്ചമോ തുടർന്നുള്ള വിവാഹജീവിതത്തിൽ ഉമ്മായ്ക്ക് ലഭിച്ചില്ല എന്നുള്ളതാണ് സത്യം. …

Read More »

ഭൂപടം

ഭൂപടത്തിലൂടെ വിരലോടിച്ചു നിറങ്ങളുടെ രാജ്യം പകുക്കവേ, വിരൽ മുറിഞ്ഞ് ഒരു ഹൃദയം ഒഴുകിപ്പോയി. അക്ഷാംശങ്ങളുടെയും രേഖാംശങ്ങളുടെയും ഇടയിൽ ഒരു അരുവി മറന്നു വെച്ചു. ഞങ്ങളെല്ലാം പകുക്കപ്പെട്ടത് ഒരേ ഭൂപടത്തിൽ നിന്നാണ്, ഭൂപടങ്ങളെല്ലാം നിറം മങ്ങിയത് ഒരേ സൂര്യന്റെ വെയിലിലാണ്.

Read More »

പോക്കുവെയിൽ മണ്ണിലെഴുതിയത് ….

തുടക്കം നമ്മെ വിട്ടു പോയ കവിശ്രേഷ്ഠനിൽനിന്ന് തന്നെ ആവട്ടെ… നീലകണ്ഠൻ എന്ന ബാലന്റെ, നീലകണ്ഠൻ എന്ന വിപ്ലവകാരന്റെ, ഒ.എൻ.വി എന്ന കവിയുടെ ജീവിതത്തിലൂടെ ഒരു യാത്ര. കവിതയിലൂടെ മനോഹരമായി ചിത്രം വരയ്ക്കുന്ന കവിയുടെ ഗദ്യരൂപം അതിമനോഹരം. ഒരു ദേശത്തിൽ, അവിടത്തെ മണ്ണിന്റെ മണത്തോടെ, ഒരുയുഗത്തിൽ, …

Read More »

ഒരിലത്തണൽ

നീ കണ്ണിറുക്കി പിണക്കങ്ങളുടെ അരമതിൽ ചാരിയിരുന്ന് ഇങ്ങിനെ ഓർമ്മകളുടെ താളത്തിൽ കൊത്തങ്കല്ലാടരുത് ചിലപ്പോൾ ചിലകാര്യങ്ങൾ മറന്നുവച്ച് എനിക്ക് അല്ലെങ്കിൽ നിനക്ക് വരണമെന്ന് തോന്നിയാലോ തമ്മിൽ കൊരുത്തിട്ടും വാരിക്കൊടുത്ത് നമ്മൾ വിറ്റുകളഞ്ഞ പുഞ്ചിരികളെല്ലാം കൂടി തിരിച്ചുവന്നാൽ കൊതിയുടെ രാമച്ചം മണത്ത മഞ്ഞുപൂക്കളുടെ ഉള്ളംകാലിൽ …

Read More »

കുറ്റവും ശിക്ഷയും

യൂദാസിനെ തെരുവിലൂടെ ഒരു കൂട്ടം മുഖം മൂടികൾ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. നിലത്തുരഞ്ഞ് തൊലിപൊട്ടുമ്പോൾ യൂദാസ് നിലവിളിക്കുന്നു. അവന്റെ ഉടുതുണിയിൽനിന്നുതിരുന്ന വെള്ളിക്കാശുകൾ നിലത്തുകിടന്നു തിളങ്ങുന്നു. അതിനെ ചവിട്ടിയരച്ച് കാണികൾ പിറകേ പോകുന്നു. ആർക്കും വേണ്ടാത്ത വെള്ളിക്കാശുകൾ മണ്ണിൽ പുതഞ്ഞുപോക്കുന്നു. ഒരു മൊട്ടക്കുന്നിന്റെ മുകളിൽ പണ്ടെന്നോ …

Read More »

ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് അക്ബർ കക്കട്ടിൽ. നർമ്മം കൊണ്ട് മധുരമായ ശൈലിയാണ്  ഈ എഴുത്തുകാരന്റെ സവിശേഷത. ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ. ഗഹനവും സങ്കീർണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യം. കൂടാതെ ‘അദ്ധ്യാപക കഥകൾ’ എന്നൊരു …

Read More »

മറുവശം

ഉത്സവപ്പറമ്പിൽ രാത്രി കഥകളി കാണാൻ കാത്തു നിന്നതാണ് രാമകൃഷ്ണൻ മാഷ്. പെട്ടെന്ന് കറന്റ് പോയി. അങ്ങിങ്ങ് കച്ചവടം നടത്തുന്ന പലഹാരവണ്ടികളിലേയും, വള, മാല മുതലായവ വിൽക്കുന്ന കടകളിലേയും പെട്രോമാക്സിന്റെ വെളിച്ചം മാത്രമേയുള്ളൂ. ആകെ ബഹളം. കുറച്ചു നേരം നിന്നിട്ടും കറന്റ് വരാത്തതിനാൽ …

Read More »

“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ കണ്ണുകൾ കാലം കവർന്നില്ലിതുവരെ…”

“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ കണ്ണുകൾ കാലം കവർന്നില്ലിതുവരെ: കന്നിവെറിയിൽ മകരക്കുളിരിനെ കർക്കിടകക്കരിവാവിൽ തെളിവുറ്റ ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളിൽ സംഗീതധാരയെ–കാളും വിശപ്പിലും നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ– യുള്ളിലുമേതോ കരുണതൻ മൂർത്തിയെ നമ്മൾ കിനാവു കാണുന്നൂ! കിനാവുകൾ നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു” എലിപ്പത്തായത്തിൽ കിടക്കുന്ന …

Read More »

മലയാളത്തിന്റെ ‘ഉപ്പി’ന് ഇനി ഓർമ്മകളുടെ കടലിൽ വിലയനം…

മലയാളത്തിന്റെ സാഹിത്യ-സാംസ്കാരിക നഭസ്സിൽ നിഷ്കാമ കർമത്തിന്റേയും, നിർമലമായ പ്രപഞ്ച സ്നേഹത്തിന്റെയും, എന്നാൽ കാർക്കശ്യത്തിന്റെയും, സൂര്യനാണ് ഇന്ന് അസ്തമന സൂര്യനൊപ്പം വിടവാങ്ങിയത് – ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ ഒ.എൻ.‍വി കുറുപ്പ് (ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്). “ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇത് …

Read More »