Literature

മാന്ത്രികം

ആത്മാവിലൊരു മന്ത്രക്കാരനുണ്ട്…. ആഴത്തിലോടിയ ചാലുകളെ മൂടിവയ്ക്കും…. ആകാശം കാണാത്ത മയിൽപ്പീലി പോലെ… ഇടയ്ക്കിടെ പൊഴിയുന്ന കുങ്കുമരേണുക്കളെ മന്ത്രവടിയാൽ മഞ്ഞ്കണങ്ങളാക്കും… മിഴികൾക്കുമൊരു പക്ഷപാതമുണ്ട്… പ്രിയമേറിയ നീർമണികളെ ഇറ്റാതെ തൂകാതെ കാത്ത് വയ്ക്കും ഒരിക്കലും ജലശൂന്യതയിലലിയാതെ നിത്യമാം ഈറനായുളളിൽ…..

Read More »

പിറവി

അന്നൊരു മരുഭൂമിയവൾ കുടിച്ചു തീർത്തു തളർന്ന കണ്ണുകളുള്ള ഒട്ടകങ്ങൾ നീന്തിയതിൽ തേച്ചുമിനുക്കിയ കുപ്പായ മനമതിൽ അഴുക്ക് മണൽതരികളിളകി മറിഞ്ഞു. തളിരൊത്തൊരിളം പൂവ് തലയാട്ടിയപ്പോൾ മുള്ളുകൾ മറന്നവൾ മുകർന്നാ പൊൻമുഖം. തണുതണെയൊരു മഞ്ഞു തുള്ളിക്കടലൊഴുകി ആഴത്തിലൊരു മുത്തിൻ ചിപ്പിയായന്ന്. തഴുകി തൻ കരങ്ങളാൽ …

Read More »

കണിക്കൊന്ന

കണിക്കൊന്ന ചിരിക്കുന്നു, വേനലിനു ബലിയെന്നോതി വിലപിച്ചവരോട്, പുണ്യ നീർകണ്ണിൽക്കരുതിയവരോട്, തുലാസിൽ നീതിയളന്നവരോട്, ചിരി തൻ ചിരാത് നിറച്ചവരോട്, കൂടെ നിന്ന് കുട ചൂടിയവരോട്, കാറ്റത്ത് കൈ കൊട്ടിയവരോട്, വിരുന്നെത്തി വിസ്മയിക്കുന്നവരോട്, മേനി കാട്ടലെന്നെറിയുന്നവരോട്, എല്ലാവരോടും ചിരിച്ചു പറയുന്നുണ്ട്, പൊളളുന്ന വേനലിനെ മഞ്ഞച്ചിരിയിൽ …

Read More »

പലനാൾ കള്ളൻ !

എന്റെ വീടിന്റെ താഴത്തെവീട്ടിലെ സുലേഖാമ്മായ്ക്ക് ഇടയ്ക്കിടെ ഓരോ അസുഖങ്ങൾവരും.. തലവേദന, ദേഹമാസകലംവേദന, വയറ്റുവേദന, പുളിച്ചുതികട്ടൽ ഇത്ത്യാതി മ്യാരകരോഗങ്ങൾ വന്നാൽ ഈ സുലെഖാമ്മ ആശുപത്രിയിൽ പോയി മരുന്ന് ഒന്നും വാങ്ങില്ല, പകരം തട്ടുവിളയിലെ ഏലപ്പകാക്കയെ കൊണ്ട് ഒരു ചരടങ്ങ് ഓതിഊതിച്ച് ഇളിയിലോ, കൈത്തണ്ടിലോ …

Read More »

ഇനിയും മരിക്കാത്ത കവിയ്ക്ക്…

മരിച്ചുവെങ്കിലും മറയാത്ത കവേ, നിലച്ചുവെങ്കിലും ഉറങ്ങാത്ത കാറ്റേ, നിനക്കു സ്വസ്തിയാം മറവിയില്ലെന്നു കരുതുന്നൂ ഞങ്ങൾ മലയാളം നോറ്റോർ…! വരികൾ, വാക്കുകൾ തെളിഞ്ഞു കത്തുന്നൂ, ഇരുട്ടു കേറുന്ന പഴുതടക്കുന്നൂ…! കടൽത്തിര പോലെ, മുകിൽനിര പോലെ, തുടിക്കുന്നൂ കാവ്യം, മിടിക്കുന്നൂ സ്നേഹം…! മരിക്കും ഭൂമിയിൽ …

Read More »

പകൽ കിനാവ്

“സർ, ബ്ലസ്സി സാറെ ഒന്നു കാണാൻ പറ്റ്വോ?” “ഇല്ലല്ലോ, സർ ഇപ്പോ ഷൂട്ടിലാണ്” “എന്താ പേര്?” “വിഷ്ണു” “എവിടെ നിന്നാ?” “ഒറ്റപ്പാലം” “എന്താ കാര്യം?” ഒരു കഥ സംസാരിക്കാനാ” “ഒന്നു നിൽക്കൂ ഞാൻ ചോദിക്കട്ടെ” “സർ ഇന്നലെ വരാൻ പറഞ്ഞിരുന്നു, സാറുടെ …

Read More »

അടയാളങ്ങൾ

  പണ്ട് സന്ദേശങ്ങൾ കൈമാറിയിരുന്നത് പ്രാവുകൾ ആയിരുന്നു. സമാധാനം പരത്തുന്ന വെള്ളരി പ്രാവുകൾ. രാജ്യം മുഴുവൻ പ്രാവുകളെ കൊണ്ട് നിറഞ്ഞു. ഒരു ദിവസം ഒരു വലിയ പരാതിയുമായി ഒരു പ്രജ രാജ്യ സദസ്സിലെത്തി. “തിരുമനസ്സേ, അടിയനു ഒരു പരാതി ബോധിപ്പിക്കാനുണ്ട്” രാജാവ് …

Read More »

ക്രിസ്തു

ജെറുസലേമിൻ മൊട്ടക്കുന്നു ചുവപ്പിക്കാൻ കിളിവാലൻ വെറ്റില തിന്ന പ്രഭാതമേ, നിണമണിഞ്ഞടിമുടി ജൃംഭിച്ച വിപ്ലവത്തുടി മുഴങ്ങും നെഞ്ചിടിപ്പൊന്നു കേട്ടുവോ ??? അവസാനയത്താഴമായിട്ടഴിമതി വിളമ്പിയ സമുദായക്കഥ പറഞ്ഞും, പെസഹതൻ നേരമൊരു കെട്ട മുത്തത്തിനാൽ ഗുരുനിന്ദ പുഷ്പിച്ച വഴിയളന്നും, അക്കൽദാമയിലൊരാദി താളത്തിന്റെ തനിയാവർത്തനമായവനേ, തോൽക്കാതിരിക്കേണ്ട കാൽപ്പന്തു …

Read More »

ആത്മ സംതൃപ്തിയുടെ അക്ഷര സൂക്തങ്ങൾ ‘പിടിയരിപോലെ ഒരു കവിത’

”കുഞ്ഞായിരുന്നപ്പോൾ ഒന്നും പറയാതെ തന്നെ എന്റെ ഭാഷ എല്ലാവർക്കും തിരിച്ചറിയാൻ കഴിഞ്ഞു. ഇപ്പോൾ ആവോളം ഉറക്കെ, പതുക്കെപ്പറഞ്ഞിട്ടും ആർക്കും ഒന്നും മനസ്സിലാവുന്നില്ലത്രേ ” ‘ഭാഷ’ യെന്ന കവിതയിൽ കെ.ആർ. രഘുവിന്റെ പറച്ചിലാണിത്.ഭാവനയ്ക്ക് കാല്പനികതയുടെ ഭ്രമാത്മകമായ പുറഞ്ചട്ട നല്കുന്നില്ലയെന്നതാണ് നവ കവിതയെ ഇതര …

Read More »

വെള്ളം കയറിയ വഞ്ചികൾ

ചുളിവില്ലാതെ വിരിച്ച നിഷ്കളങ്കതയിൽ അമ്മ കൈക്കുഞ്ഞിനെ കിടത്തുന്നതുപോലെയാണ് ചിലയോർമ്മകൾ എന്നെനിക്കു തോന്നാറുണ്ട്. ഊണുമേശയ്ക്ക് മുൻപിലിരുന്ന് ആ സ്ത്രീ സങ്കടപ്പെട്ടു. അവർ ഇടയ്ക്കിടെ മൂക്കുപിഴിഞ്ഞുകൊണ്ടിരുന്നതുകൊണ്ടാവാംആ മൂക്കിൻതുമ്പ് വല്ലാതെ ചുവന്നു കാണപ്പെട്ടത്.അവരുടെയരികിൽ ശരീരത്തോടു ചേർന്ന് ഏകദേശം എന്റെ പ്രായംതന്നെ തോന്നിക്കുന്ന ഒരു മെലിഞ്ഞ പെൺകുട്ടിയുമിരിക്കുന്നുണ്ട്.അവളുടെ …

Read More »