ആസ്വദിക്കാന്‍ കഴിയില്ലെങ്കിൽ… ആകെ നനച്ച്… ചളി കൊണ്ട് ചിത്രം വരച്ച് … പനിയുടെ കൈപ്പ് തരുന്ന പച്ച വെള്ളം മാത്രമാണ് മഴ.!!! ജീവിതവുമതു പോലെ .!!!!
Read More »Literature
മഴക്കാലം
നിന്നിലേയ്ക്കൊരുവഴിയും കാണാതെ പൊള്ളിനില്ക്കയാണെന്‍ പാദങ്ങള്‍. എന്നും മഴയായിരുന്നെങ്കില്‍… ** തനിമയുടെ നിറം നീ പെയ്തു നിവരുമ്പോള്‍. ഇലകളാക്കാന്‍ കഴിയുമോ, ഉടല്‍ച്ചെടികളെ പരസ്പരം പെയ്തുപകരും ജലത്തിനാല്‍. …
Read More »വർത്തമാനകാലം
അമ്മേ നിലാവിന്റെ പൂ- വീണു പുളകിതയാകുന്ന ഭൂമിയെങ്ങു ? മരതകപട്ടില്‍ പൊതിഞ്ഞോരവള്‍ തന്ന- ണിവയര്‍ തഴുകും വെള്ളിയരഞ്ഞാണമെങ്ങു ? ഉത്തുംഗ ശൈലമെന്നെന്നും കവികള്‍ വാഴ്ത്തിയ നിത്യവിസ്മയമാം മുലകളെങ്ങ്? നാഭീചുഴിയില്‍ മധുപോല്‍ നിറച്ചോരാ തണ്ണീര്‍നിലങ്ങളെങ്ങു ? ഹരിതവന ഭംഗിയാല്‍ ഗൂഡം മറഞ്ഞൊരു രതിഭംഗിയോലും …
Read More »നിറങ്ങളിൽ ചേക്കേറുന്നത്
വെള്ളരിപോലത്തെ സുന്ദരി. കണ്ണിൽ അല്പം നീല കൂടിയോ എന്നൊരു സംശയം. ഒറ്റനോട്ടത്തിൽ മദാമ്മ. എന്നാൽ മുഖത്തെവിടെയോ ഭാരതീയ ശ്രീത്വം വിളങ്ങിനിൽക്കുന്നു. ഉദ്ദേശിച്ച ക്രാഫ്റ്റ് വന്നെങ്കിലും എന്തോ ഒരു പോരായ്മയുള്ളതുപോലെ. ക്യാൻവാസിലെ എണ്ണഛായ ചിത്രത്തെനോക്കി ചിത്രകാരൻ ശങ്കിച്ചുനിന്നു. “വലതുകണ്ണിൽ ചെറിയൊരു …
Read More »കറിവേപ്പ്
തോട്ടിനക്കരെ ആയിരുന്നു അവളുടെ വീട് തോട്ടുവക്കത്ത് പൂത്തുനില്‍ക്കുന്നൊരു ചെമ്പകമുണ്ടായിരുന്നു ചാഞ്ഞ ചെമ്പകത്തിന്‍ ചാരെയൊരു കറിവേപ്പ് മരവും കണ്ണാരം പൊത്തിക്കളിച്ചൊരു കാലത്ത് ചെമ്പകത്തിന്‍ മണമായിരുന്നവള്‍ക്ക് മഞ്ഞച്ചെമ്പക പൂവ് പോലായിരുന്നു പച്ചക്കറി കിറ്റിനോടൊപ്പം ഒരു കെട്ട് നൊസ്സാള്‍ജിയ കൂടി വാങ്ങിക്കാറുണ്ടിപ്പോള്‍ ഞാന്‍ കറിവേപ്പ് മരത്തില്‍ …
Read More »‘ദുര’ന്തമുഖങ്ങൾ
ഇന്ന് ലോക പരിസ്ഥിതി ദിനം, മനുഷ്യനും പ്രകൃതിയും എന്ന വികലമായ ഒരു പ്രയോഗം തന്നെയുണ്ട് നമുക്കിടയിൽ! സത്യത്തിൽ, പ്രകൃതി എന്ന് മാത്രം പറയുകയല്ലേ ശരിയായ രീതി? അതെ ! മനുഷ്യൻ കൂടി ചേരുന്നതാണ് പ്രകൃതി! കുരങ്ങിനാണോ അതിൻെറ വാലിനാണോ നീളം കൂടുതൽ …
Read More »കാവേരി
കുളിരുകോരിയ മകരം ഓർമ്മയിലേക്ക് ഒലിച്ചിറങ്ങുമ്പോഴും ചുട്ടുപഴുത്ത ലാവ കണക്കെ അവൾ എന്നും ഇടനെഞ്ചിൽ ഉണ്ടായിരുന്നു. “കാവേരി” അവൾക്കായി രണ്ടുവരി കവിതയെങ്കിലും കുറിക്കട്ടെ ! “മിഴിചിമ്മി വിരഹമായ് തഴുകുമ്പോൾ നിന്റെ പതിഞ്ഞ കാലൊച്ച ഞാൻ കേൾക്കും. ആരുമില്ല മൊട്ടുപോൾ നിറമണം ചാർത്തി നാമോരോരോ …
Read More »ജൈവം
തളിർത്ത പുൽനാമ്പ് കിളിർക്കാത്ത മോഹങ്ങളുമായി കാലം തീർത്തു. പെരുമഴയ്ക്കൊടുവിൽ ജൈവമായ്. മുളപൊട്ടാൻ കാത്തുനിൽക്കുന്ന വിത്ത് അവയോട് കേണു: അല്ലയോ അഴുകിയ മോഹമേ നീയെനിക്ക് ജീവനേകിയാലും വളർന്ന് പന്തലിച്ച ബീജം സായാഹ്നത്തിൽ ജീവിതം തിരിച്ചറിഞ്ഞു വിത്തും വളവും ജൈവം തന്നെ.
Read More »അസുര ജന്മം
ഇരുണ്ട മുറിയിൽ ഒരാളും പേനയും കടലാസും മാത്രം. ചിന്തകൾ അലയടിക്കുന്നു. കടലാസിനു ശ്വാസം മുട്ടുന്നു. പേന നിലവിളിയ്ക്കുന്നു. ആശയങ്ങൾ കൈകാലിട്ടടിക്കുന്നു. മഷിത്തുള്ളികൾ ചിതറിത്തെറിച്ച് അക്ഷരസ്രാവമുണ്ടായി ഒരു കവിത ജനിക്കുന്നു.
Read More »വിചിത്രമായ ഒരു രാത്രി
ഷംസാൽ ജയന്ത് ഈസി ചെയറിൽ ചാഞ്ഞിരുന്ന് ആശ്വാസത്തിന്റെ ദീർഘനിശ്വാസം എടുത്തു. ഈ വനത്തിനുള്ളിലെ ബംഗ്ലാവ് തന്നെ തിരഞ്ഞെടുത്തതിൽ ഷംസാലിനു വലിയ ആശ്വാസം തോന്നി. ഇത്രയും ശാന്തവും സ്വസ്ഥവും ആയ സ്ഥലം വേറെ ലഭിക്കുമെന്ന് തോന്നുന്നില്ല. താനിരിക്കുന്ന മുറിയാകട്ടെ വളരെ വിസ്താരമുള്ളതും ബ്രിട്ടീഷ് …
Read More »