നരച്ചിട്ടും… കണ്ണ് നരക്കാത്ത ഒറ്റ കുപ്പായം മണത്ത് നോക്കണം… ഹാ.. പരിമളം… ഉപ്പാന്റെ കുത്തി മണക്ക്ണ അത്തറ് ചെവിയിൽ ചൂടണം… എത്ര കൂട്ടിയിട്ടും തെറ്റി പോയ സക്കാത്ത് കിണ്ണം കിലുക്കി നോക്കണം… കീറി പോയ നിക്കർ കീശയിൽ മിഠായികൾ നിറയണം.. നിരന്നു …
Read More »Literature
ബഷീര്‍ ചരമദിനം.!!
1908 ജനുവരിയിലെ ഒരു പകലായിരുന്നു തലയോലപറമ്പിലെ കായിഅബ്ദുറഹിമാനും കുഞ്ഞാച്ചുമ്മയ്ക്കും ഒരു മകൻ ജനിക്കുന്നത്.. ദാരിദ്ര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ആ വീടിനതൊരശുഭദിനമായിരുന്നു, കാരണം അവൻ ജനിക്കുന്നതും ആകുടിലിനു തീപിടിക്കുന്നതും ഒരുമിച്ചായിരുന്നു.. കരഞ്ഞില്ല, ചിരിച്ചായിരുന്നു ജനിച്ചത്. എന്തിനു കരയണം? കുറച്ചുകാലം ജീവിക്കാനെത്തിയതല്ലേ ഞാനും ഈ പ്രബഞ്ചത്തിൽ.. …
Read More »ഒരു ഓര്‍മ
തൊടിയിലെ ഒറ്റമരച്ചില്ലമിലിരുന്ന് സന്ധ്യാസമയത്ത് ഒരു റൂഹാനിപക്ഷി തേങ്ങുമ്പോള്‍ അടുത്തിടെ കുടുംബത്തിലെ പ്രിയമുള്ളവരാരോ മരിച്ച് പോവും എന്ന് പറഞ്ഞുതരുമായിരുന്നു സ്നേഹനിധിയായ വല്ല്യുമ്മ. മരണത്തിന്‍റെ രൂക്ഷമായ ഗന്ധം പുകച്ചുരുളുകളിലൂടെ പുറന്തള്ളുന്ന ചന്ദനത്തിരിയുടെയും തൂവെള്ള കഫന്‍പുടവയുടെയും ഓര്‍മ ക്ഷണനേരം കൊണ്ട് എല്ലാ ആനന്ദവും കരിച്ചുകളയുമായിരുന്നു. പിന്നെ …
Read More »ബേപ്പൂർ സുൽത്താൻ – ഇമ്മിണി ബല്യ അക്ഷര പുഷ്പം
വൈക്കം മുഹമ്മദ് ബഷീര്‍, ലളിതമായ ഭാഷയില്‍ ജീവിതഗന്ധിയായ രചനകളിലൂടെ മലയാളസാഹിത്യത്തില്‍ നന്മയുടെ സൌരഭ്യം പരത്തിയ എഴുത്തുകാരന്‍.അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വിഭവ വൈവിധ്യങ്ങളിലൂടെ വായനയെ വിസ്‌മയിപ്പിച്ച അതുല്യ പ്രതിഭ. തന്റെ മണ്ണും, ജീവിതവും, പരിസരവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളുമാണ് തന്റെ രചനയെന്ന് പറയുകയും ജീവിതത്തിലൂടെ …
Read More »അത്രമേല്‍
ചാന്തുപൊട്ടിട്ട കുട്ടിക്യൂറാപൗഡര്‍ മണം അമ്മ കിടന്നകട്ടിലിനരികിലൂടെ പളുങ്കുവളകളിട്ടകൈകള്‍ നീട്ടി നിശബ്ദതയ്ക്കുമീതേ അണ്ണായെന്നൊരു വിളി ചീവീടുകള്‍ കരഞ്ഞൊടുങ്ങുന്ന തൊടിയില്‍ തീക്കനല്‍ക്കുപ്പായമിട്ടവന്‍ കാലുയര്‍ത്തിച്ചവിട്ടിക്കടന്നുപോയി വഴിയില്‍ ഉയരത്തില്‍നിന്നുവീണ അണ്ണാന്‍കുഞ്ഞിനെനോക്കി തള്ളയുടെ ചില്‍ച്ചില്‍നാദം ചുട്ടുപഴുത്ത ക്ഷേത്രമുറ്റത്തെ ചൊരിമണലില്‍ കൊലുസ്സിന്‍െറ കിലുക്കം അവതാളത്തിലായി. പിന്നൊരോട്ടമാണ് ഇതാ പിറകേ പട്ടിവരുന്നേന്നൊരു …
Read More »ഗാന്ധിയുടെ തിരിച്ചുവരവ്
ഒന്ന് പാർട്ടിയുടെ തീരുമാനങ്ങൾ എന്നും പ്രകാശൻ ശിരസാവഹിച്ചിട്ടേയുള്ളൂ എന്നിട്ടും പാർട്ടിക്ക് തന്റെ മേലെ ഇത്ര അമർഷം എന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല. ഇരുപത്തഞ്ച് വർഷമായിട്ട് പ്രകാശൻ പാർട്ടിയുടെ സാരഥിയാണ്. എല്ലാവർക്കും പ്രകാശേട്ടനെ ഇഷ്ടമാണ്. കാണുമ്പോൾ വെളുത്ത ഖദർ മുണ്ടും ഖദർ ഷർട്ടുമാണ് വേഷം. മുഖത്ത് കട്ടി …
Read More »ഒരു വേനല്‍ മഴ
കത്തും മീനച്ചൂടില്‍ പൊരിയും മണ്ണിന്‍ മാറിന്‍ പുകച്ചിലാല്‍ – വിണ്ണിന്‍ നക്ഷത്രക്കണ്ണ് നീറവേ .. ‘എന്തൊരു ചൂട് ‘ എന്ന് പാള വീശറി വീശി, കുട്ട്യേട്ടന്‍ ആരോടെന്നില്ലാതെ പിറുപിറുക്കും പിന്നൊരാത്മഗതംപോല്‍ മൂളും ‘മഴമേഘത്തേര് വരുന്നുണ്ടേ…’ രാവില്‍ മാനത്ത് കണ്ണും നട്ട് കാത്തുനില്‍ക്കും …
Read More »“ഞാനെന്ന ഭാവം” – രാജലക്ഷ്മി
വളരെ ചെറിയ പ്രായത്തില്‍ തന്നെ വളരെയധികം പ്രശസ്തയായി മുപ്പത്തഞ്ചാം വയസ്സില്‍ മരണപ്പെട്ട കഥാകാരി ആണ് രാജലക്ഷ്മി. എഴുത്തിലും അവതരണത്തിലും തനതായ ശൈലി ഉണ്ടാക്കിയ അപൂര്‍വ്വം ചില എഴുത്തുകാരില്‍ ഒരാള്‍. മറ്റുള്ള എഴുത്തുകാരെപ്പോലെ ചുറ്റുപാടുകള്‍ വര്‍ണ്ണിക്കുകയും കാവ്യാലങ്കാരങ്ങള്‍ വഴി മുഷിപ്പിക്കുകയും ചെയ്യാതെ, ആവശ്യമുള്ളതെന്തോ …
Read More »നേരം തെറ്റിയ ബസ്
പ്രതീക്ഷയുടെ ആ വളവു തിരിഞ്ഞ് ബസിപ്പോൾ വന്നു നിൽക്കും .. ഒരു കരിയില പൊലെ കയറിയിരിക്കും …. പിറകോട്ടോടുന്ന കാഴ്ചയിലേക്ക് മനസ് തിരിക്കും .. ഓർമയുടെ കടലാഴങ്ങളിലേക്ക് മുടിയിഴകളെ പൊലെ .. പാറിപ്പറക്കണം … എന്റേത് മാത്രമായ സ്റ്റോപ്പിൽ എനിക്കിറങ്ങണം … …
Read More »പിറക്കാതെ പോയ മകള്‍ക്ക്
ഗര്‍ഭപാത്രം തരാത്ത അവളെ തിരഞ്ഞ് നിലവിളിക്കുന്നുണ്ടിപ്പോഴും മഞ്ഞും മഴയും നനഞ്ഞ് എന്റെ കുഞ്ഞുങ്ങള്‍
Read More »