മരണത്തിലേയ്ക്കുള്ള നീണ്ട ഇടനാഴി…. ദൂരങ്ങളുടെ നീണ്ട നിശ്വാസങ്ങൾ പിന്നിടുന്ന ഇരുളുപിടിച്ച ഉയർന്ന ചുമരുകൾ, ഇടയ്ക്കുമാത്രം കാണാവുന്ന മഞ്ഞയും ചുവപ്പും കലർന്ന നേർത്തവെളിച്ചം…. ആരൊക്കെയോ കൂട്ടംകൂട്ടമായി നിന്ന് എന്തൊക്കെയോ ചർച്ചചെയ്യുന്നു. ആരും എന്നെ നോക്കുന്നതേയില്ല. ചിലപ്പോൾ ചില വിലാപങ്ങൾ കേൾക്കാം. ആയുസെത്താതെ മരണം …
Read More »Literature
ഭാരതാംബ
സ്വതന്ത്ര ഇന്ത്യ എന്ന പരമ പവിത്രതയുടെ പിറന്നാളാഘോഷം നാം ഹൃദയം കൊണ്ട് ഏറ്റെടുത്ത് നടത്തുമ്പോൾ, ഈ മണ്ണിലെ ഓരോ പുൽക്കൊടിയോട് പോലുമുള്ള നമ്മുടെ ആത്മബന്ധമാകണം നമ്മുടെ രാജ്യസ്നേഹം! നൂറ്റിപ്പത്ത് കോടി ജനതയുടെ ആത്മാവുകൾ തമ്മിൽ കോർത്തിണക്കപ്പെടുന്ന ഭാരതം എന്ന വികാരം നിലനിർത്തേണ്ടത് …
Read More »പിതൃദർശനം
ഇലച്ചാര്‍ത്തുകളെല്ലാം ചേര്‍ത്തു പിടിച്ച കൂറ്റന്‍ ആല്‍മരം തപസ്സിലായിരുന്നു ഓരോ ഇലകളും മരിച്ചു മരിച്ചു എന്നു മാത്രം മന്ത്രിച്ച് എന്നിലേക്കു പിളര്‍ന്നു പിളര്‍ന്ന് പിതാവിന്റെ മരണം പോയി. തായ്ത്തടിക്കു ചുവട്ടില്‍ ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു ദൈവത്തെ തൊട്ടു തൊട്ടു ഞാന്‍ നിശ്ചലയായിരുന്നു. മുന്നിലേയ്ക്കു കൊണ്ടുവച്ചത് …
Read More »രാ-മായണം
രാമായണം രാമാ, മനോ സിംഹാസനമേറാന്‍ മനസിലെ രാ-മായണം. സ്‌നേഹിച്ചുകൊണ്ടേയിരിക്കയാല്‍ നോവുകള്‍ പൂക്കളെന്നോര്‍ത്തു ഞാന്‍ ചൂടി. രതികൂജനങ്ങള്‍ തുളുമ്പുന്ന മദമോഹ മൃഗയാവിനോദങ്ങളാടാന്‍, വെറുതേ മിടിക്കുമെന്‍ ഹൃദയത്തിലൂടെനിന്‍ രഥചക്രമലറിക്കുതിച്ചു. മുലഞെട്ടു നിന്നിലേക്കമരുമ്പോള്‍ ഞാനെത്ര പുത്രകാമേഷ്ടികള്‍ നോറ്റു, മനസിന്‍ വാടങ്ങളില്‍. തളിരുകള്‍ നീട്ടിപ്പടര്‍ന്നേറുമെന്‍ പ്രേമവല്ലികള്‍ ചിതറിത്തെറിച്ചു, …
Read More »ചരൽക്കുന്നിലെ ഞാവൽ മരങ്ങൾ
നോക്കിയിരിക്കെ വെയില്‍ കുന്നു കേറി പോകും ഒറ്റ ശ്വാസത്തില്‍ എനിക്ക് മുമ്പേ ആദ്യത്തെ ഞാവല്‍ പഴത്തില്‍ തൊട്ടിട്ടുണ്ടാവും കുന്നു കേറി, മുട്ട് പൊട്ടി , ചങ്ക് വെലങ്ങി ഞാന്‍ എത്തുമ്പോള്‍ കാറ്റിനോട് കിന്നാരം – പറഞ്ഞിരിക്കുന്നുണ്ടാകും കൊതിയന്‍ മൂക്ക് മുട്ടെ തിന്നിട്ട് …
Read More »പിറവി
ഉരുളി കമഴ്ത്തിയാണവൻ പിറന്നത്, തുടക്കംകവിളത്ത് കൺമഷികുത്തി. മന്ത്രിച്ചു ചരടുകെട്ടി ഉപ്പുംമുളകും ഉഴിഞ്ഞിട്ടു കോലംകുത്തി കരിനാക്കിനും കരിങ്കണ്ണിനും, അരയും കയ്യും കഴുത്തും നിറഞ്ഞു, ഏലസ്സ് കാണാനതായതിനു മഷിനോട്ടം, തെക്കുവടക്കുക്കിഴക്കു പ്പടിഞ്ഞാറ് ഭാഗത്ത് മൂലയിലുണ്ട് കിട്ടും, യക്ഷി തേര് കരിങ്കുട്ടി മൂർത്തി ജിന്ന് റൂഹ് …
Read More »സൗഹൃദം
ഉള്ളവനുണ്ടാവോളമെന്നും ഉണ്ണാത്തവനുണ്ടതിലേറെയിന്നും ഉള്ളതിൽ പാതി ഉരിച്ചെടുത്തെന്നപോൽ ഉരുകിതീർത്തൊരാത്മബന്ധം ഉണ്ണാതെയുറങ്ങാതെ ഉണർത്തിയെടുത്തെങ്കിൽ ഊറിക്കൂടിയ വെണ്ണപോൽ ഉയിരന്നമൃതമാണെന്നും സൗഹൃദം, കുചേലനാര് കുബേരനാര് കൗശലമെന്തിനു നമുക്കിടയിൽ!
Read More »എന്റെ ചില സൗഹൃദദിന ചിന്തകൾ
1-വിയർക്കുമ്പോഴും- വല്ലാത്തൊരു തണുപ്പ്, സൗഹൃദത്തണലിലെ വെയില്. 2-വറുതിയുടെ കാലത്തും- വിശപ്പറിഞ്ഞതേയില്ല ഞാൻ, കൂട്ടുകാരന്റമ്മയുടെ കൈപ്പുണ്യം. 3-എന്റെ കറി നിന്റെ ചോറ്, സ്‌കൂൾബെഞ്ചിലിപ്പഴും- വാട്ടിയ വാഴയിലയുടെ മണം. 4-ഒരു പുളിക്ക് രണ്ടു കണ്ണിമാങ്ങ, കടം തീരാത്ത കല്ലുപ്പ്. 5-ഒരു കുടയിൽ- തോളിൽ പിടിച്ച് …
Read More »കർക്കിടകവാവിന്റെ ഒാർമയ്ക്ക്..
വാവുബലി എന്ന് കേൾക്കുമ്പോഴും ബലിക്കാക്കയെ കാണുമ്പോഴും നെഞ്ചിനുള്ളിൽ ഏതോ ഒരു മുറിവിൽ ഉപ്പ്കാറ്റ് വീശുന്നത് അറിയാറുണ്ട്. അന്നത്തെ ആ ഫെബ്രുവരി 17 കഴിഞ്ഞ് കാലം ഒരുപാട് കഴിഞ്ഞു. എങ്കിലും തെളിഞ്ഞ് കത്തുന്ന ഒരു പിടി ഓർമ്മയിൽ ഒന്നാണ് അത്…. എന്റെ അച്ചാച്ചന്റെ …
Read More »സുബൈദാത്താ എന്ന നിത്യകന്യക
കുരുതികാക്കാന്റെ രണ്ടു പെണ്‍മക്കളിൽ ഇളയതാണ് സുബൈദാത്താ.. പുള്ളിപ്പാവാടയും, മുട്ടറ്റമുള്ള കുപ്പായവും, ഏതുനേരവും തലയിൽ പലനിറത്തിലുള്ള തട്ടവുമിട്ട് എന്റെ ഗ്രാമവീഥിയിലൂടെ മണ്ണിനുപോലും വേദന നൽകാതെ എപ്പോഴും കയ്യിലൊരു സഞ്ചിയും തൂക്കി നടന്നു നീങ്ങുന്ന ഈ നിത്യകന്യകയെ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ലാ.. അല്ലെങ്കിൽ സുബൈദാത്ത ആരുടേയും …
Read More »