എനിക്ക് ഒളിക്കാനൊരു പർവ്വതം വേണം; അവിടൊരു ദേവദാരുമരവും, മഴവഴിയൊഴുക്കുകൾ പതം വരുത്തുന്ന പാതകളും, ആകാശം വിരിച്ചിട്ട നീലനീരുറവും…. അശാന്തിയുടെ അഗ്നിപക്ഷമാണിന്ന്… സാന്ദ്രതമസ്സിൽ അശുദ്ധനായി ഞാൻ; കണ്ണുകളിൽ ക്രൗര്യം നിറയ്ക്കപ്പെട്ട വേട്ടക്കാരൻ. വേട്ടക്കാരൻ! ആരുടെയോ നാവുപിഴ; ഇരയെക്കാൾ തിരസ്കരിക്കപ്പെട്ട മറ്റൊരു ഇര…. പ്രാണന്റെ …
Read More »Meera
മീര പാടുന്നൂ….
പാടാതിരിയ്ക്കുന്നതെങ്ങനെയായിരം – നീരുറവക്കൈകൾ വാരിയണയ്ക്കുമ്പോൾ. പച്ചിലക്കാടിൻ തണുപ്പിലൂടിത്തിരി – യൊറ്റ നടത്തം നടന്നു തെളിയുമ്പോൾ. മീര പാടുന്നൂ മുറിവിൽ വിരിയുന്ന – വേദനപ്പൂക്കൾ കൊഴിഞ്ഞൊഴിഞ്ഞീടുമ്പോൾ . പാടാതിരിയ്ക്കുവാനാവില്ലെനിയ്ക്കിന്നു, ധ്യാനക്കുളിരാർന്ന ചുംബനം ജീവനിൽ – പാഥേയമായിപ്പകർന്നുണർവാകുമ്പോൾ. നിശ്ശബ്ദമായിച്ചിതറിത്തെറിക്കുന്ന, നിത്യസുഗന്ധമാമോർമകൾ മെല്ലെയി – ന്നോളങ്ങൾ …
Read More »നീ വരുമ്പോൾ….
നീ വരുന്നുണ്ടെന്നു കാറ്റു പറഞ്ഞൂ, കിനാവിന്റെ തോരണം തുന്നിയിരിയ്ക്കവേ – നീലിച്ചൊരുമ്മയാൽ ചൂടു പകർന്നൊരു, സൂചിമുഖിപ്പക്ഷി മെല്ലെപ്പറഞ്ഞു; നീ വരുന്നുണ്ടെൻ വിശാലമാകാശം – ആകെക്കഴുകിയൊരുക്കാതെ വയ്യ. പ്രാണന്റെ വാതിൽ മലർക്കെത്തുറന്നൊരു – താരപ്രഭയായ് ജ്വലിക്കാതെ വയ്യ . നീ വരുന്നുണ്ട് ,തണുവിരൽത്തുമ്പാൽ …
Read More »