Kalathara Gopan

പോക്കറ്റിലെ കവിത

പോക്കറ്റിലൊരു കവിത എപ്പോഴും കാണും വണ്ടിയിടിച്ചോ, കുഴഞ്ഞുവീണോ മരിച്ചുകിടക്കുമ്പോൾ ഇയാളൊരുകവിയായിരുന്നോയെന്ന്‍ അത്ഭുതംകൂറാനൊന്നുമല്ല വെറുതെ. അന്നൊക്കെ ബസ്ഡ്രൈവറുടെ തന്തയ്ക്കുവിളിച്ച്, കടയില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാപോസ്റ്ററിൽ ചീറിനില്‍ക്കുന്ന നായകന്‍റെ മുഖത്ത് കഴയ്ക്കുന്ന കാലുകൾ മാറിമാറിച്ചവിട്ടി കള്ളിയുടുപ്പിന്‍റെ പോക്കറ്റിൽ കവിതയുമായ് കാത്തുനില്‍ക്കും അവൾവരും. കൈമാറാനുള്ളതെല്ലാം ഇടവഴിയിൽ വച്ച് …

Read More »