കൊതുകുവലക്കകത്തെന്നതുപോലെ കർക്കടകമഴക്കകത്ത് താലൂക്കാശുപത്രി സുതാര്യമായി മഞ്ഞച്ചതുരത്തിൽ തുങ്ങിനിന്നു. കാലം ഒറ്റപ്പാളി അപഹരിച്ച ഇരുമ്പു ഗേറ്റിന്റെ കാരുണ്യത്തിലൂടെ അമ്മ എന്റെ കൈപിടിച്ച് ആശുപത്രി വളപ്പിലേക്കുകയറി. അമ്മകാണാതെ കുടയല്പം മാറ്റി ആകാശത്തേക്കു നാക്കു നീട്ടി, ഞാനിത്തിരി മഴ രുചിച്ചു. അതെന്റെ മഴക്കാല വിനോദങ്ങളിലെ മുഖ്യയിനമായിരുന്നു. …
Read More »