അക്കിറ കുറോസോവ(March 23, 1910 – Sept 6, 1998) – ജപ്പാനീസ് സിനിമ സംവിധായകന്‍
ആധുനിക ലോകസിനിമയുടെ പിതാവ്
മുപ്പതാമത്തെ വയസ്സില്‍ ആദ്യ സിനിമാ ചെയ്തു, അൻപത്തിയെഴു വര്‍ഷം കൊണ്ട് മുപ്പതു സിനിമകള്‍.. ഓരോ സിനിമയും ലോകസിനിമയിലെ നാഴികക്കല്ലുകള്‍! അദ്ദേഹം ചെയ്ത ‘റോഷമോന്‍’ – ഇന്നും ലോകസിനിമയിലെ ക്ലാസിക്കായി നിലനില്‍ക്കുന്നു. ഒരു പെയിന്റര്‍ ആയി ജീവിതം തുടങ്ങി, കുറേക്കാലം അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യ സിനിമാ സംവിധാനം ചെയ്തു – ‘Sanshiro Sugata’. പിന്നീട് ‘Drunken Angel’, ഒരു ഡിറ്റ്ക്ടീവ് കഥ പറയുന്ന ‘Stray Dog’ – അതിനു ശേഷം 1950-ലാണ് ‘റോഷമോന്‍’ നിര്‍മ്മിക്കുന്നത്. ഈ ചിത്രം വെനീസ് ഫെസ്റ്റിവലില്‍ ‘ഗോള്‍ഡെന്‍ ലയന്‍’ അവാര്‍ഡ് നേടുകയുണ്ടായി.
50-കളിലും 60–കളിലും വർഷം തോറും ഓരോ ചിത്രം എന്ന നിലയില്‍ സിനിമകള്‍ നിര്‍മ്മിക്കുകയുണ്ടായി. എല്ലാ ചിത്രങ്ങളിലും പ്രകൃതി ഒരു പ്രധാനഘടകമായി വരുന്നു. കാറ്റും, കാറ്റിന്റെ ഗതികളും ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളും മാറി മാറി കുറോസോവ ചിത്രങ്ങളില്‍ കഥകളോരുക്കി. ഷേക്ക്‌സ്പിയർ കഥകളോട് അദേഹത്തിന് പ്രത്യേക പ്രതിപത്തിയുണ്ടായിരുന്നു. രണ്ടു നാടകങ്ങള്‍ – ‘Macbeth’ എന്ന നാടകം ‘Throne of Blood’ ആയും ‘King Lear’ – ‘Ran’ ആയും അദ്ദേഹത്തിന്റെ ചലച്ചിത്ര കാവ്യങ്ങളായി മാറി. മറ്റു പ്രധാന ചലച്ചിത്രങ്ങള്‍ – Ikiru(to live), Seven Samurai, Kagemusha, Yojimbo(the bodyguard), The Bad sleep well, Sanjuro, Red Beard, Dreams എന്നിവയാണ്.
1948-ല്‍ നിര്‍മ്മിച്ച ‘Drunken Angel’ ആണ് അദ്ദേഹത്തിന്റെ ആദ്യ പേരുകേട്ട ചിത്രം. ‘തോഷിറോ മിഫൂണ്‍’ എന്ന പേരുകേട്ട നടന്‍ പിന്നീട് എല്ലാ കുറോസോവ ചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ ചെയ്യുകയുണ്ടായി(‘Ikuru’ എന്ന സിനിമയൊഴിച്ച്). ക്ഷയം പിടിപെട്ട ഒരു അധോലോക നേതാവിനെ ഒരു ഡോക്ടര്‍ രക്ഷിക്കുന്ന കഥയില്‍ കുറോസോവ എന്ന സിനിമാകാരന്‍ ലോകശ്രദ്ധ നേടി. കുറോസോവയുടെ തന്നെ നോവല്‍ സിനിമയായതാണ് ‘Stray Dog’ – ജപ്പാനിലെ ആദ്യത്തെ ഈ ഡിറ്റ്ക്ടീവ് ചലച്ചിത്രം(1949). ഡോസ്റ്റോവ്സ്കിയുടെ നോവലിനെ പ്രതിപാദിക്കുന്ന ‘ഇഡിയറ്റു’ മറ്റൊരു ചലച്ചിത്രകാവ്യമാണ്. ഇതിനും ശേഷം പുറത്തുവന്ന ‘റോഷമോന്‍’ ആണ് കുറോസോവയെ ഏറെ പ്രശസ്ഥനാക്കിയത്. ലോകനിലവാരത്തിലുള്ള ഈ ചലച്ചിത്രകാവ്യം ഒരു ലോകവിസ്മയമായി മാറുകയായിരുന്നു. ആദിമധ്യാന്തങ്ങളുള്ള ഒരു സ്ഥിരം ചട്ടക്കൂടില്‍ നിന്ന് സിനിമയുടെ ക്യാന്‍വാസ് പുറത്തു കടന്നു. ദിസീക്കയുടെ ‘ബൈസൈക്കിള്‍ തീവ്സ്’ ഐസിന്‍സ്ടീന്‍റെ ‘ബാറ്റ്ല്‍ഷിപ്പ് പോടെംകിന്‍’ എന്നീ ചിത്രങ്ങള്‍ കുറോസോവയുടെ ചിത്രത്തെ കാര്യമായി സ്വാധീനിച്ചതു ‘റോഷമോന്‍’ വെളിപ്പെടുത്തുന്നുണ്ട്.
ഒരു പാതിരിയും മരം വെട്ടുകാരനും ഗ്രാമീണനും പൊളിഞ്ഞു വീണ കവാടത്തിനു മുന്നില്‍ അവര്‍ സാക്ഷിയായ ഒരു ബലാൽസംഘത്തിന്റെയും കൊലപാതകത്തിന്റെയും കഥ പറഞ്ഞുകൊണ്ട് സിനിമ തുടങ്ങുന്നു. കോടതിമുറിയില്‍ ഈ സംഭവം, കൊള്ളക്കാരനും അയാളുടെ ഭാര്യയും കൊല്ലപ്പെട്ട സമുറായിയും മരം വെട്ടുകാരനും പറയുന്നത് വ്യത്യസ്ഥ കഥകളായാണ്. കേള്‍ക്കുമ്പോള്‍ നാല് വിവരണങ്ങളും വിശ്വസനീയം എന്ന് തോന്നും, പക്ഷെ സത്യം ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി നില കൊള്ളുന്നു. കുറോസോവ തന്നെ ഇതിനെ ന്യായീകരിക്കുന്നത് മനുഷ്യര്‍ സത്യം പറയാന്‍ കഴിവുള്ളവരല്ല എന്നാണു. എല്ലാ സംഭവങ്ങളിലും ഭാവുകത്വം കലര്‍ത്തുന്നത് മനുഷ്യസഹജമാണ്. ഒരു പുതിയ രീതിയില്‍ കഥ പറയുന്ന സിനിമാ എന്ന നിലക്ക് എന്നും ‘റോഷമോന്‍’ സിനിമാപ്രേമികള്‍ക്ക് കൗതുകമാണ്.
റഷ്യന്‍ എഴുത്തുകാരനായ വ്ലാഡിമര്‍ ആർസെനവിന്റെ ‘ദേർസു ഉസാല’ മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ നല്ല സിനിമക്കുള്ള അവാര്‍ഡ് നേടി. മറ്റു പല പ്രശസ്ഥ സംവിധായകരും കുറോസോവയില്‍ നിന്ന് പ്രചോദനം നേടിയവരായിട്ടുണ്ട്. ഇന്‍ഗ്മാര്‍ ബെര്‍ഗ്മാന്‍ ‘സെവന്ത് സീല്‍’ നിര്‍മ്മിച്ചതും ജോര്‍ജ് ലുക്കാസ് ‘സ്റ്റാര്‍-വാര്‍സ്’ നിര്‍മ്മിച്ചതും ഇത്തരം പ്രചോദനങ്ങളില്‍ നിന്ന് തന്നെ. ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുമായി നിര്‍മ്മിച്ച ‘കഗേമുഷ’ മറ്റൊരു പേര് കേട്ട ചലച്ചിത്രമാണ്. സ്റ്റീവന്‍ സ്പീല്ബെര്‍ഗുമായി അദ്ദേഹം അവസാനകാലത്ത് ചെയ്ത ചലച്ചിത്രം ‘ഡ്രീംസ്’ ഒരു സിനിമാ സംവിധായകന്‍റെ സ്വപ്‌നങ്ങള്‍ ചിത്രീകരിക്കുന്നു. ‘Rhapsody in August’, ‘Madadayo(Not Yet)’ എന്നിവയാണ് അദ്ദേഹത്തിന്റെ അവസാന കാല ചിത്രങ്ങള്‍.
സത്യജിത് റെ 1952ല്‍ കൊല്‍കൊത്ത ഫിലിം ഫെസ്റ്റിവലില്‍ മൂന്നു തവണ കണ്ടിട്ടും മതിവരാതെ ‘റോഷമോനെ’ പുകഴ്ത്തുകയുണ്ടായി – സിനിമയുടെ എല്ലാ മേഖലകളിലും മേധാവിത്വം പുലര്‍ത്തുന്ന സംവിധായകന്‍ എന്നാണ് റെ കുറോസോവയെ വിശേഷിപ്പിച്ചത്. തുടക്കം മുതല്‍ ‘കുറോസോവ ഗൂമി’(കുറോസോവാ ഗ്രൂപ്പ്) എന്ന പേരില്‍ ഒരു കൂട്ടം സൃഷ്ടിവൈഭവമുള്ള കലാകരന്മാരുമോത്താണ് അദ്ദേഹം സിനിമകള്‍ ചെയ്തത്. റോമന്‍ പോളാന്‍സ്കി, ബെര്‍ണാര്‍ഡ് ബെര്‍തോലുച്ചി, വേർനെർ ഹെർസോഗ്, ഫ്രാന്‍സിസ് ഫോര്‍ഡ് കപോള തുടങ്ങി അന്ന് പ്രശസ്തരായിരുന്ന ഒട്ടു മിക്ക സംവിധായകരും കുറൊസോവയുടെ ആരാധകര്‍ ആയിരുന്നു.