മായാനദി

tovino-thomas-aashiq-abus-mayanadhi-gets-a-release-date

റ്റ വാചകത്തിൽ പറഞ്ഞാൽ മലയാള സിനിമയിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രണയചിത്രമാണ് മായാനദി. (ചെമ്മീൻ എന്ന ക്ലാസിക് ഒഴിച്ചാൽ)

പ്രണയം എപ്പോഴും പൈങ്കിളി ആണ് എന്ന അലിഖിത സിനിമാ നിയമത്തെ പൊളിച്ചു കയ്യിൽ തരുന്ന സിനിമ. നല്ല കാമ്പുള്ള എഴുത്തു, തുടക്കം മുതൽ ഒടുക്കം വരെ അനുസ്യൂതം ഒഴുകുന്ന സംവിധാന മികവ്, അഭിനയവും സംഗീതവും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നപ്പോൾ മറക്കാൻ ആവാത്ത അനുഭവം ആയി മായാനദി മാറുന്നു.

23099257_178689689352071_6859794290541854720_nശ്യാംപുഷ്കരന്റെയും ദിലീഷ് നായരുടെയും എഴുത്തു തന്നെ ആണ് ഈ സിനിമയുടെ നട്ടെല്ല്. നമ്മുടെ ഇടയിൽ കണ്ടിട്ടുള്ള, പരിചയമുള്ള വ്യക്തികൾ തന്നെ ആണ് മുന്നിലെ സ്‌ക്രീനിൽ കാണുന്നത് എന്ന അവസ്ഥയിൽ പ്രേക്ഷകനും സിനിമയ്ക്കും ഇടയിൽ തിയേറ്ററിലെ സ്ക്രീൻ ഇല്ലാതാവുന്നു.

ആഷിഖ് അബുവിന്റെ ഏറ്റവും മികച്ച സിനിമ എന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. ഇനി വരുന്ന സിനിമകളിൽ ആഷിഖ്ന് ഉത്തരവാദിത്വം കൂടുന്നു. അഭിനേതാക്കളിൽ ടോവിനോയും ഐശ്വര്യയും ഇത്രയും ഇരുത്തം വന്ന പ്രകടനം കാഴ്ചവെച്ചത് അമ്പരപ്പിച്ചു എന്നേ പറയാൻ ഉള്ളൂ. അടുത്ത സ്റ്റേറ്റ് അവാർഡിൽ ഒരു പുരസ്‌കാരം ഐശ്വര്യ അർഹിക്കുന്നുണ്ട്.

പ്രണയം അനുഭവിച്ചിട്ടുള്ള, അല്ലെങ്കിൽ മനസ്സിൽ സൂക്ഷിച്ചിട്ടുള്ള ആരെയും മായാനദി നൊമ്പരപ്പെടുത്തും. സിനിമയുടെ ദൃശ്യ ഭാഷ പ്രേക്ഷകനെ കീഴ്പ്പെടുത്തുന്ന എൻഡിങ് സീനുകൾ അവിസ്മരണീയം. റെക്സ് വിജയന്റെ പശ്ചാത്തല സംഗീതം ഗംഭീരം.

എൻഡ് ടൈറ്റിൽ തുടങ്ങി ഒരു 5 സെക്കന്റ് സമയത്തേക്ക്, തുടക്കത്തിൽ ബഹളം കൂട്ടിയവർ ഉൾപ്പടെ ഒരാൾ പോലും സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ വിട്ടു പോയെങ്കിൽ സിനിമയുടെ വിജയം അവിടെ ആണ്… അപർണയും മാത്തനും മനസിനെ വിട്ടു പോകാൻ കൂട്ടാക്കുന്നില്ല.

8/10

Check Also

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …

Leave a Reply

Your email address will not be published. Required fields are marked *