ജീവിതത്തിൽ സ്വന്തം സ്വത്വം അന്വേഷിക്കുന്ന കള്ളന്റെ കഥയാണിത്. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്ന തത്വം സിനിമയിലുടനീളം പ്രതിഫലിച്ചു കാണുന്നു. ഒരു ഫ്രെയ്മിൽ നിന്ന് മറ്റൊരു ഫ്രെയ്മിലേക്കുള്ള പൊടുന്നനെയുള്ള ചാട്ടം സിനിമയുടെ കഥാഗതിയെ ഒട്ടും ബാധിക്കുന്നില്ല. ഒരു കളവിനിടയിൽ അവിചാരിതമായി കാണുന്ന പെൺകുട്ടിയുമായുള്ള കള്ളന്റെ ജീവിതം വളരെ ചാരുതയോടെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. തടവ് കാലത്ത് കള്ളൻ സ്വന്തം കഴിവുകൾ തിരിച്ചറിയുകയും അദൃശ്യതയെന്ന മഹത്തായ സങ്കേതം പരിശീലിച്ച് വിജയിക്കുകയും ചെയ്യുന്നു.

നമുക്കുള്ളിൽ അപാരമായ ഒരു ശൂന്യതയുണ്ട്, നമ്മൾ അതിനെ വലാതെ ഭയപ്പെടുന്നു. നമ്മൾ ജോലി ചെയ്യുന്നതും, സമൂഹത്തില ഇടപെടലുകൾ നടത്തുന്നതും, ഭൗതിക ആവശ്യങ്ങൾ നിർവഹിക്കാൻ മാത്രമല്ല, ഭക്ഷണത്തിനും പാർപിടത്തിനും, രതിക്കും മാത്രമായിരുന്നെങ്കിൽ ഇത്രക്കൊന്നും പാടു പെടേണ്ട കാര്യമില്ല.
കാതലായ വശം നമ്മൾ നമുക്കുള്ളിൽ ഉള്ള ശൂന്യതയെ ഭയക്കുന്നു എന്നതാണ്. അതിനെ പണം കൊണ്ടോ, പദവി കൊണ്ടോ, ബന്ധങ്ങൾ കൊണ്ടോ, അറിവ് ശേഖരിച്ചു കൊണ്ടോ, മറ്റെന്തെങ്കിലും കൊണ്ടോ കുത്തി നിറക്കാൻ ശ്രമിക്കുന്നു. പക്ഷെ ഇന്നല്ലെങ്കിൽ നാളെ അതിനെ മുഖാമുഖം കാണേണ്ടി വരും. മരണം വരുംപോലെങ്കിലും.
ആ ശൂന്യതയെ അഭിമുഖീകരികുകയും, അതുമായി അലിഞ്ഞു ചേർന്ന് ജീവിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമായാകം 3 അയേണിൽ നായകനും നായികയും കയറി നിൽകുമ്പോൾ വെയിംഗ് മെഷ്യനിൽ പൂജ്യം ഭാരം കാണിക്കുനത്. ഇംഗ്ലീഷ് ഭാഷയിൽ ഇവരെ മിസ്റ്റിക് എന്നും, നമ്മുടെ നാട്ടില ആത്മസാക്ഷാത്കാരം നേടിയവർ എന്നും വിളിക്കുന്നു.