മകനേ….
നിനക്ക് വേണ്ടി
പാതിയിൽ
മടക്കിവെച്ച
എന്റെ കിനാവിന്റെ
പുസ്തകം ഇപ്പോഴുമവിടെയുണ്ട്,
ഇനി നീ
ഒരു ചിരിയാൽ
എന്റെ ചിതയ്ക്ക് തീ കൊടുത്തേയ്ക്കുക,
ശേഷം
അതൊന്ന് തുറന്ന് നോക്കുക,
പൊട്ടിക്കരയാതെ വായിച്ചു
തീർക്കുക,
ഒരു കയ്യൊപ്പ് ചേർത്ത്
നിന്റെ മകനുവേണ്ടി
ഇതേ പുസ്തകം
മാറ്റിവെച്ചേക്കൂ…
ഇതു മുഴുവനും ഇപ്പോൾ നിനക്ക് മനസ്സിലാവില്ല…
അച്ഛൻ.