ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ പാഠം

up-new-759

വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്നതാണു സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്ന പാഠം. പേരിൽ മാത്രം സോഷ്യലിസവും ഗാന്ധിയെന്ന പദവും അണിയുന്നതുകൊണ്ടു ജന പിന്തുണ ലഭിക്കുകയില്ല. ജാതി-മത വികാരങ്ങളെ ത്രസിപ്പിച്ചും അധികമൊന്നും മുന്നോട്ടു പോകാൻ കഴിയുകയില്ല. ജാതി രഹിത ലിംഗ വിവേചനമില്ലാത്ത മത നിരപേക്ഷമായ ഒരു സമൂഹത്തെയാണു അന്തിമമായി ഏതു ജനതയും സ്വപ്നം കാണുന്നത്. എന്നാൽ ഈ സ്വപ്നങ്ങളെ മാറ്റിനിർത്തി വോട്ടുബാങ്ക് രാഷ്ട്രീയത്തിനിറങ്ങിതിരിച്ചതിന്റെ ദുരന്തമാണു സമാജ് വാദി പാർടിയും ബഹുജൻ സമാജ് വാദി പാർട്ടിയും യുപിയിൽ നേരിട്ടത്. ജനാധിപത്യ വിരുദ്ധവും കുടുംബാധിത്യപരവുമായ ഇവരുടെ സമീപനത്തോടുള്ള പരസ്യമായ എതിർപ്പും ഈ ജനവിധിയിലുണ്ട്. ബിജെപി ദേശീയതയുടെ കാർഡിലൂടെ ജനങ്ങൾക്ക് മുന്നിൽ വരച്ചിട്ട ചിത്രത്തിനു മതേതര ജാതിരഹിത മുദ്രാവാക്യത്തിന്റെ മൂർഛയുണ്ടായിരുന്നു. വസ്തുത അങ്ങനെയല്ലെങ്കിൽ പോലും. സംഘടനാപരമായ കെട്ടുറപ്പിലൂടെ ഭദ്രമായ നേതൃത്വമെന്ന സന്ദേശവും നൽകി.ബധവൈരിയായ നിതീഷ്കുമാറിനെ മുഖ്യമന്ത്രികസേരയിലേക്ക് ആനയിക്കാൻ ബിഹാറിൽ ലല്ലുപ്രസാദ് യാദവ് കാണിച്ച രാഷ്ട്രീയ നയതന്ത്രം പോലും സമാജ് വാദി പാർടി നേതൃത്വത്തിനായില്ല. ദീർഘകാലമായി ബിഎസ് പി സമാജ് വാദിപാർടികൾ വച്ചുപുലർത്തുന്ന പരസ്പരവൈര്യനിര്യാതന ബുദ്ധിയെ ശരാശരി ഗ്രാമീണർ തള്ളിക്കളഞ്ഞിരിക്കുന്നു. ഇനി അധികാരത്തിന്റെ ശീതളഛായയിൽ നിന്നിറങ്ങി ജനകീയ രാഷ്ട്രീയം കെട്ടിപ്പടുക്കാൻ ഇവർ ശ്രമിക്കുമെന്നു കരുതാൻ വയ്യ. ജനാധിപത്യത്തിൽ അധികാര രാഷ്ട്രീയത്തിനു അതിന്റെതായ പ്രസക്തിയുണ്ട്. ജനകീയമെന്നു പറയുകയും ജനം ഒപ്പം ഇല്ലാതിരിക്കുന്ന സ്ഥിതി വരുകയും ചെയ്യുന്നതും ആശാസ്യമല്ല. ഇറോശർമിള അതിന്റെ ഉദാഹരണമാണു. അതെപറ്റി വിശദമായി പറയാനുണ്ട്….

image: http://www.theindianelections.com

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *