ലോകം ഇന്ന് എഴുതിത്തള്ളിക്കൊണ്ടിരിക്കുന്ന ഒരു തിരുത്തൽ പ്രത്യയ ശാസ്ത്രത്തിന്റെ തിയറി ഉണ്ടാക്കി അച്ചടിപ്പിച്ചു മാജിക്ക് കാട്ടിയ കാൾ മാർക്സ് ജർമ്മനിയിലെ പുരാതന റോമൻ സാമ്രാജ്യ നഗരിയായിരുന്ന ട്രീയർ നഗരത്തിലാണ് ജനിച്ചത്, 1818 മെയ് 5ന്. രണ്ടായിരത്തി പതിനെട്ടിൽ ഇരുനൂറാണ്ട് വയസ് തികയും, ആ പേരിന്.
ചുടുരക്തത്തിന്റെ മണമുള്ള, ആ പുകയുന്ന നീറ്റലിൽ എരിയുന്ന സ്വതന്ത്ര ചിന്തയുടെ തീപ്പന്തം കൊളുത്തി പ്രകാശിപ്പിച്ച സാമൂഹ്യ സ്വാതന്ത്ര്യ വിചാരവും മനുഷ്യാവകാശങ്ങളുടെ രുചി ആസ്വദിക്കാൻ മാനവമനസ്സുകളിൽ ഉന്മേഷവും പകർന്ന കാൾ മാർക്സിന്റെ തത്വചിന്തകൾ ജന മനസ്സിൽ പതിച്ചു. അതുപക്ഷെ, ചെന്ന് പതിച്ചത് എതിരാളിയുടെയും ഭരണാധികാരി വർഗ്ഗത്തിന്റെയും കിരാത അടിമത്വ വ്യവസ്ഥിതിക്ക് നേരെയായിരുന്നു.
തൊടുത്തുവിട്ട കൂർമ്മതയേറിയ സാമൂഹ്യ രാഷ്ട്രീയ വിമർശനശരങ്ങൾ കൈക്കുമ്പിളിൽ വഹിച്ച പത്രപ്രവർത്തനവും, സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങളും, മുതലാളി തൊഴിലാളി വർഗ്ഗത്തിന് അനുയോജ്യമാകേണ്ട പ്രായോഗിക സാമ്പത്തിക ശാസ്ത്രവും ലോകത്തിൽ അത്ഭുതകരമായ സാമൂഹ്യപരിവർത്തനത്തിന് ഒരുപരിധിവരെ കാരണമാക്കിയെന്നു മനസ്സിലാക്കാം. ഇതിനുടമസ്ഥാനം കാൾമാർക്സിന് തന്നെയാണ്.
കറതീർന്ന ഒരു യഹൂദവംശജനായിരുന്നു കാൾമാർക്സ്. മാതാപിതാക്കൾ യഹൂദവംശത്തിലെ പുരോഹിതകുടുംബത്തിൽപ്പെട്ടവരായിരുന്നു. പിതാവു ഹൈൻറിക്ക് മാർക്സും(മാർക്സ് ലേവിയെന്നു മുൻപ് അദ്ദേഹം അറിയപ്പെട്ടിരുന്നു) മാതാവ് ഹെൻറിയെറ്റ മാർക്സ് ആയിരുന്നു. പിതാവ് പ്രോയ്സിഷൻ രാജഭരണ പ്രദേശത്തെ അറിയപ്പെട്ട പ്രജയായിരുന്നു. ഫ്രഞ്ചുഭാഷാജ്ഞാനിയായിരുന്ന അദ്ദേഹം തന്റെ കുട്ടികൾക്ക് വോൾട്ടയറിന്റെയും റൂസ്സോയുടെയും കൃതികൾ വായിച്ചു കേൾപ്പിക്കുന്നതിൽ ഉത്സുകനായിരുന്നു. അതേസമയം മാതാവ് യാതൊന്നും ആവശ്യപ്പെടുകയോ യാതൊന്നും പറയാൻ ധൈര്യപ്പെടുകയോ ചെയ്യാത്ത മനോദൗർബല്യം വന്ന ഒരു സ്ത്രീയായിരുന്നത്രെ.
വക്കീൽപണി ചെയ്തിരുന്ന തന്റെ പിതാവിന്റെ ജോലി തുടർന്ന് ചെയ്യാൻ വേണ്ടി ക്രിസ്ത്യൻ പ്രൊട്ടസ്റ്റന്റ് സഭയിലേയ്ക്ക് ചേർന്ന് മാമോദീസ സ്വീകരിച്ചു മതം മാറി. പ്രോയിസിഷൻ അതിർത്തിയിൽപ്പെട്ട യഹൂദനെന്ന നിലയിൽ നെപ്പോളിയൻ ഭരണത്തിൻകീഴിൽ നിയമ ഉപദേശകനായിട്ട് ജോലി ചെയ്യുവാൻ തടസ്സമുണ്ടായിരുന്നതിനാലാണ് 1824ൽ കുടുംബാംഗങ്ങൾ മതംമാറ്റം നടത്തിയത്. 1825ൽ തന്റെ മാതാവും പ്രൊട്ടസ്റ്റന്റ് സഭയിലെ അംഗമായി. കാൾ മാർക്സിന് മതങ്ങളോടുള്ള നിലപാടിൽ അതിശക്തമായ സ്വാധീനം ഉണ്ടാക്കുവാനിത് കാരണമാക്കി.

പതിനേഴാം വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാൾ മാർക്സ് ജന്നി ഫൊൻ വെസ്റ്റ്ഫാളൻ എന്ന പേരുള്ള തന്റെ ബാല്യകാല കൂട്ടുകാരിയെ 1836ൽ വിവാഹം ചെയ്തു. തന്റെ ജീവിതം മുഴുവൻ തുണയായിരുന്ന പ്രിയ ഭാര്യ 1881ൽ മരിച്ചപ്പോൾ സംസ്കാരചടങ്ങിൽ സംബന്ധിക്കുവാൻ പോലും വയ്യാത്ത തരത്തിൽ കാൾ മാർക്സ് രോഗിയായിക്കഴിഞ്ഞിരുന്നു.
“ഇന്ന് ഞാൻ എന്റെ മൂർച്ചയുള്ള ഷേവിങ്ങ് കത്തി എടുത്തു… എന്റെ സ്വന്തം ശരീരത്തിലെ ‘ഡോഗിനെ’ ഞാൻ മുറിച്ചുമാറ്റി..
1883ൽ അറുപത്തിനാലാമത്തെ വയസ്സിൽ ലണ്ടനിലെ പ്രവാസത്തിനിടെ തീവ്ര രോഗത്തിനടിമയായി അദ്ദേഹവും മരിച്ചു. ലോകത്തിനൊരു നീതിനിറഞ്ഞ പുതിയൊരു പറുദീസയുടെ പ്രത്യയശാസ്ത്രസങ്കീർത്തനം എഴുതിക്കുത്തിയ വിരൽത്തുമ്പുകൾ അന്ന് മുതൽ ചലിച്ചില്ല. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ ക്ഷണിക്കപ്പെട്ട പതിനൊന്നു പേരുടെ സാന്നിദ്ധ്യത്തിൽ ശവസംസ്കാരചടങ്ങ് നടന്നു.
അതിതീവ്രമായ ത്വക്ക് രോഗം കാൾമാർക്സിന്റെ ശരീരത്തെയാകെ കീഴടക്കിയിരുന്നു. പോസ്റ്റ് ഹ്യൂമൻ പരിശോധന റിപ്പോർട്ടനുസരിച്ച് മാർക്സിന്റെ വ്യക്തിത്വ വ്യതിയാനത്തിനു വരെ കാരണമായ “അക്നേ” എന്ന രോഗമായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്നത്. തന്റെ വിശ്വസ്തനും സ്നേഹിതനുമായിരുന്ന ഫെഡറിക്ക് ഏംഗൽസിന് 1886 ഫെബ്രുവരി 13ന് എഴുതിയ കത്തിൽ അതിദാരുണവും വേദനയേറിയതുമായ തന്റെ രോഗത്തെക്കുറിച്ച് കാൾ മാർക്സ് ഇങ്ങനെ എഴുതി – “എന്റെ ഇടത്തെ വൃഷണത്തെ അതിക്രൂരമായ ഒരു ‘പട്ടി’ (ജർമ്മൻ ഭാഷയിൽ ‘Hund’) ആക്രമിച്ചിരിക്കുന്നു – അതെ – “കാർബുങ്കൽ” എന്ന രോഗം ആക്രമിച്ചിരിക്കുന്നു.” ലണ്ടനിലെ പ്രവാസകാലത്താണ് കാൾ മാർക്സ് ഇതെഴുതിയത്.
1883 മാര്‍ച്ച് 14നാണ് മാര്‍ക്‌സ് അന്തരിക്കുന്നത്. അതിന് 15 മാസങ്ങള്‍ക്ക് മുന്‍പ് നീണ്ട പ്രണയത്തിനു ശേഷം വിവാഹം കഴിച്ച പ്രിയതമ ജെന്നി അന്തരിച്ചിരുന്നു. പ്രഷ്യയിലെ പ്രഭ്വിയായിരുന്ന ജെന്നിയുമായി മാര്‍ക്‌സിന്റെ പ്രണയം ഏറെ എതിര്‍പ്പുകളെ നേരിട്ടതാണ്. മക്കള്‍ക്കെല്ലാവര്‍ക്കും ജെന്നിയെന്ന് പേരിട്ട്, പ്രണയ കവിതകളെഴുതി ജെന്നിയോടുള്ള പ്രണയം തുറന്നു പറഞ്ഞുകൊണ്ടേയിരുന്ന മാര്‍ക്‌സിന് ആ മരണം ആഘാതമായിക്കാണണം. ജെന്നിയുടെ വേര്‍പാടു കഴിഞ്ഞ് മാര്‍ക്‌സ് രോഗബാധിതനായി. മാസങ്ങള്‍ കിടപ്പിലായി, പിന്നെയത് ബ്രൊങ്കൈറ്റിസായി മരണത്തിലെത്തി. ബന്ധുക്കളും ഏംഗല്‍സടക്കമുള്ള സുഹൃത്തുക്കളുമെല്ലാമായി പത്തോളം പേര്‍മാത്രമാണ് ലണ്ടനില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ജെന്നിയെ അടക്കം ചെയ്ത അതേ കല്ലറയില്‍.
ഇവിടെയുറങ്ങാ-
തുണരുന്നു ജെന്നിയും
പ്രണയവും മാർക്സിയൻ നോവുകളും
ജേർണലിസ്റ്റെന്ന നിലയിൽ പലപ്പോഴും താല്ക്കാലിക ജോലി ചെയ്തു കിട്ടിയ വരുമാനം കൊണ്ട് കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാൻപോലും കഴിയാതിരുന്ന തനിക്കു തന്റെ മലദ്വാരത്തിനു തൊട്ടുമുകളിലുണ്ടായ ഫിസ്റ്റൽ പഴുത്തൊലിച്ച് വല്ലാതെ ദുർഗന്ധം വമിച്ചിരുന്നത് കടുത്ത പട്ടിണിയേക്കാൾ ഏറെ ദുസ്സഹമായിരുന്നു. വളരെ കൃത്യമായിട്ടുതന്നെ തന്റെ പ്രശ്നങ്ങളെക്കുറിച്ച് വ്യവസായ പ്രമുഖനും ആത്മസുഹൃത്തുമായ “ഫ്രെഡിനെ” വിവരിച്ചെഴുതി അറിയിച്ചുകൊണ്ടിരുന്നു. ഫ്രെഡറിക്ക് ഏംഗൽസിനെ “ഫ്രെഡ്” എന്നാണു മാർക്സ് വിളിച്ചിരുന്നത്. “രണ്ടരവർഷങ്ങളായി വൃഷണങ്ങളുടെ ഇടയ്ക്കുണ്ടാകാവുന്ന അതിതീവ്രവും സഹിക്കാനാവാത്തതുമായ വ്രണങ്ങൾമൂലം തൊലിമുഴുവൻ പൊളിഞ്ഞുപോയിക്കഴിഞ്ഞിരിക്കുന്നു” – ഏംഗൽസിന് എഴുതി. “വ്യക്തമാണ്, ഡോക്ടർമാരേക്കാൾ ഏറെ എന്റെ രോഗത്തെക്കുറിച്ചു(കാർബുങ്കൽ) എനിക്കു തന്നെയാണറിവുള്ളതെന്നു എനിക്കിപ്പോൾ മനസ്സിലായി”
ഏറ്റവും ദയനീയമായത് ശരീരത്തിലുണ്ടായ കറുത്ത കുരുക്കളും മുഴകളും കടുത്ത മാനസ്സികാഘാതത്തിനു വഴി തെളിച്ചുവെന്നതാണ്. തന്നോടു തന്നെയുള്ള വെറുപ്പും ലജ്ജയും വ്യക്തിത്വബോധനഷ്ടവും ഇതിന്റെ അനന്തര ഫലങ്ങളായിരുന്നെന്നു. കാൾ മാർക്സിനെ ചികിത്സിച്ച ഡോ. സാം ഷൂസ്റ്റർ പില്ക്കാലത്ത് വെളിപ്പെടുത്തി.
സംസാരിക്കുമ്പോൾ മിക്കപ്പോഴും വിറയലും ഉണ്ടായിരുന്ന കാൾ മാർക്സ് വളരെ അസ്വസ്ഥനായി തന്നെ പറഞ്ഞു –
“എവിടെയെങ്കിലും ഒന്നിരിക്കുന്ന കാര്യം ആലോചിക്കാൻ പോലും സാധിക്കുന്നില്ല, പ്രുഷ്ഠഭാഗത്തെ തൊലി പൊളിഞ്ഞു പോയിരിക്കുന്നതുകൊണ്ട് ഈ നിമിഷംപോലും എന്നെ വല്ലാതെതന്നെ ശല്യപ്പെടുത്തുന്നു”
“പിരിയാത്ത കല്ലറക്കുള്ളിലെ പ്രണയത്തിൻ
സ്മരണയിൽ നിന്നും പിഴുതുമാറ്റും
പുതിയ കാലത്തിന്റെ വിപ്ലവ വിൽപന
യിവിടെത്തനിച്ചാക്കി വിലയിടുന്നു”
1867ൽ തീവ്രരോഗത്തിനടിമയായ കാൾ മാർക്സിന്റെ കൃതി മൂലധനത്തിന്റെ തിരുത്തൽപ്രക്രിയ ചെയ്തശേഷം അതിനെ വെളിച്ചത്തു കൊണ്ടു വരാൻ ഉറ്റ ചങ്ങാതി ഏംഗൽസ് വ്യക്തമായ ഒരു തീരുമാനത്തിലെത്തിച്ചേരുക തന്നെ ചെയ്തു. രണ്ടാം പകുതിയിൽ രോഗത്തിന്റെ തീവ്രതയുടെ സ്വാധീനം വളരെയായിരുന്നെന്ന് ഏംഗൽസ് മനസ്സിലാക്കിയിരുന്നു.
ഗുരുതരമായ ത്വക് രോഗത്തിന്റെ സ്വാധീനത്തിൽ പ്രകോപിതനായി മറ്റുള്ളവരിൽനിന്നും അകലാനും ആത്മവിശ്വാസം തകർന്നവനാകാനും മാർക്സിനിടയായി. അദ്ദേഹത്തെ നിത്യവും അലട്ടിയിരുന്ന ശരീരത്തിലെ നീരുവീക്കങ്ങളും മറ്റുമാണ്.

ഈ രോഗത്തിൽ നിന്നും വെറുതെ രക്ഷപെടുകയില്ലെന്ന കാര്യത്തിൽ മാർക്സ് തികച്ചും ബോധവാനായിരുന്നു. 1866 ഫെബ്രുവരി 20ന് അദ്ദേഹം ആത്മ സുഹൃത്ത് ഏംഗൽസിനു ഇപ്രകാരം എഴുതി –
“ഇന്ന് ഞാൻ എന്റെ മൂർച്ചയുള്ള ഷേവിങ്ങ് കത്തി എടുത്തു… എന്റെ സ്വന്തം ശരീരത്തിലെ ‘ഡോഗിനെ’ ഞാൻ മുറിച്ചുമാറ്റി. ഇനി എന്റെ ലൈംഗികാവയവങ്ങൾക്കിടയിലോ, അതിനടുത്തോ, ഡോക്ടർമാരെ അനുവദിക്കുന്നത് സഹിക്കാവുന്ന കാര്യമല്ല”
എങ്കിലും അദ്ദേഹം പിന്നെയും പതിനേഴു വർഷങ്ങൾകൂടി ജീവിച്ചിരുന്നു. യഹൂദ വംശത്തിലെ ഒരു റാബിയായിത്തീരേണ്ട(പുരോഹിതൻ) കാൾ മാർക്സ്, ജീവിക്കാനും ഉപജീവനത്തിന് ജോലിചെയ്യാൻ വേണ്ടി ക്രിസ്ത്യാനിയായി മതം മാറിയ യാഹൂദ റാബിയുടെ പുത്രൻ, ഒടുവിൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ വിപ്ലവകാരി, അനീതിക്കെതിരെ മൗലികാവകാശസംരക്ഷണത്തിനു ലോകജനതയോടു പുതിയ ജനകീയ വിപ്ലവസൂക്തം അഥവാ പ്രത്യയശാസ്ത്രം എഴുതി അറിയിച്ച പത്രപ്രവർത്തകൻ, വീണ്ടും വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്തു.
കാലം പൗഢിയുടെ മണി സൗധങ്ങളിൽ കുടിയിരുത്തിയ ഇന്നത്തെ അഭിനവ മാർക്സിയൻ പിപ്ലവകാരികൾ അറിയുന്നുണ്ടോ അകാലത്തിൽ മരണപ്പെട്ട മകനെ സംസ്ക്കരിക്കാൻ ഒരു പുതിയ കുപ്പായവും പുതപ്പുമില്ലാതെ മൃതശരീരത്തിൽ വീണ് പൊട്ടിക്കരഞ്ഞ ആചാര്യനെ,
മരണം വരെ ഉള്ളിൽ പ്രണയം കരുതിവച്ച പ്രണയ ഗായകനെ,
വേദനയിലും രോഗപീഡയിലും മരണം വരെ പോരാടി ജീവിച്ച മനുഷ്യസ്നേഹിയെ ഓർമ്മകളുണ്ടായിരുന്നെങ്കിൽ..
LISTEN AND READ THE POEM
പോരാടുവിൻ സർവ്വരാജ്യത്തൊഴിലാളി
ധീര സഖാക്കളേ നേർവഴിയിൽ
മാറുന്ന വിപ്ലവജ്യോതി പകർന്നതിൽ
ജീവന്റെയുർജ്ജം നിറച്ചു നൽകി
പൊട്ടിച്ചെറിയുക കൈ വിലങ്ങൊക്കെയും
പുത്തൻ പ്രഭാതം നമുക്കു വേണ്ടി
ഇടിനാദമായി മുഴങ്ങി യുറങ്ങുന്നു
ഇവിടെയീ മാർക്സും സ്മരണകളും
ഇനിയുമുറങ്ങാതിരിക്കുക ഉണർവ്വിന്റെ
ചടുല സംഗീതം പ്രതിധ്വനിപ്പൂ
ഇവിടൊരു കാറ്റായിരമ്പമായ് കടലിന്റെ
തിരയിളക്കത്തിൽ നാമൊന്നു ചേരാം