പോലീസ് രേഖകൾ:
വിപ്ലവ പ്രവർത്തനത്തിന് വിപരീതമായി നിന്ന നാലുകെട്ടുങ്കല്‍ രാമനെ കമ്മ്യൂണിസ്റ്റുകള്‍ കൊന്നപ്പോള്‍, അന്വേഷിക്കാന്‍ പോയതു ചേര്‍ത്തല പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കോശിയാണ്. അദ്ദേഹം എഴുതിയ റിപ്പോര്‍ട്ടില്‍ “മഹാരാജാവ് തിരുമനസ്സിനോടു പോരാടി രാജവാഴ്ചയെയും ഇല്ലാതാക്കി, ഭരണം കരസ്ഥമാക്കി, ഒരു കമ്മ്യൂണിസ്റ്റ് തൊഴിലാളി ഗവണ്മെന്റ് സ്ഥാപിക്കണമെന്ന് തീരുമാനിച്ചതായും തൊഴിലാളികളെ ശേഖരിച്ച് ആയുധ സജ്ജീകരണത്തോടു കൂടി ഒരു കമ്മ്യൂണിസ്റ്റ് സെെന്യം ഉണ്ടാക്കണമെന്ന് ” നിശ്ചയിച്ചതായും രേഖപ്പെടുത്തി.
കോടതി വിധി:
ഈ കേസ് ആദ്യം 54 പ്രതികളെ ചേർത്ത് ആലപ്പുഴയിലെ സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ പ്രലിമിനറി എന്‍ക്വയറി (PE) നമ്പര്‍ 6/22 ആയി ഫെെല്‍ ചെയ്തു. ഇതിനു വേണ്ടി ചേര്‍ത്തല പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ററര്‍ കെ.രാമന് പിള്ള തയ്യാറാക്കിയ ചാര്‍ജ് ഷീററില്‍ പ്രതികൾ മഹാരാജാവിന്റെ സര്ക്കാരിനവതിരായി യുദ്ധം ചെയ്ത സംഘമാണെന്ന് എഴുതിയിട്ടുണ്ട്. 19 പ്രതികള്‍ ഒളിവിൽ ആയിരുന്നു. ബാക്കിയുള്ള 35 പ്രതികള്‍ക്കെതിരേ കേസ് നടന്നു. ഒളിവിൽ ആയിരുന്ന 19 പേരിൽ 15 പേരെ പോലീസ് പിടിച്ചു. കേസ് അവർക്കെതിരായി. ആലപ്പുഴ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 35/53(കലണ്ടർ) കേസായി നടന്നു. മജിസ്ട്രേറ്റ് പി.മുഹമ്മദ് കുഞ്ഞ് ബി.എ എഴുതിയ വിധിയില്‍(1954 ആഗസ്റ്റ് 7) മുഖ്യ കുററാരോപണം മഹാരാജാവ് തിരുമനസ്സിന്െറ സര്‍ക്കാരിനെ കടപുഴക്കി കമ്മ്യൂണിസ്റ്റുകളുടെയും തൊഴിലാളികളുടെയും സര്‍ക്കാര്‍ സ്ഥാപിക്കുക എന്നതാണ് എന്ന് രേഖപ്പെടുത്തി. തൊഴിലാളികളെയും അവരുടെ നയങ്ങളെയും എതിര്‍ക്കുന്നവരെ വകവരുത്താന്‍ പ്രതികള്‍ സംഘടിച്ചു എന്ന് ആരോപിച്ചു. അതിനു വേണ്ടി മാരകായുധങ്ങള്‍ ശേഖരിച്ചു. 42 സാക്ഷികളെ വാദി ഭാഗത്തും 14 സാക്ഷികളെ പ്രതി ഭാഗത്തും വിസ്തരിച്ചപ്പോള്‍ ആരോപണങ്ങള്‍ തെളിഞ്ഞു എന്നാണ് വിധി. 5 പ്രതികളെ ശിക്ഷിച്ചു.
രാജാവിനെതിരായി തന്നെയാണ് കോണ്ഗ്രസ്സുകാര് സമരം നടത്തിയതു. അതു സ്വാതന്ത്ര്യ സമരം ആകുമെങ്കില്‍, രാജാവിനെതിരെ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ സമരം സ്വാതന്ത്ര്യ സമരം അല്ലാതാകുമോ?
രാജഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ്സിന്‍െറ ഭരണം സ്ഥാപിക്കാന്‍ വേണ്ടി അവർ നടത്തിയ സമരം സ്വാതന്ത്ര്യ സമരം ആകുമെങ്കില്‍, അതേ ലക്ഷ്യത്തോടു കൂടി കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ സമരം സ്വാതന്ത്ര്യ സമരം അല്ലാതാകുമോ?
(തുടരും)
ചേതസ്സ് സത്യമേവ ജയതേ നാനൃതം

have you done a research for this?