നെഹ്രു ഷോർട് ഫിലിം ഫെസ്റ്റ്

IMG-20160731-WA0003പാലക്കാട് പ്രസ് ക്ലബ് ഫിലിം സൊസൈറ്റി ജില്ലാലൈബ്രറി കൗൺസിൽ നെഹ്റു ഗ്രൂപ് ഓഫ് ഇന്സ്റ്റിറ്റ്യൂഷൻസ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നെഹ്റു ഷോർട് ഫിലീം ഫെസ്റ്റിവൽ 2016 അപേക്ഷ ക്ഷണിച്ചു. അഞ്ച് മിനിട്ടു  ദൈർഗ്യമുള്ള ഹൃസ്വചിത്രങ്ങളാണ് മത്സരത്തിനു പരിഗണിക്കുക, വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്ക് 20,000,  10,000 എന്നീ ക്രമത്തിൽ പുരസ്കാരം നല്കും. പ്രേക്ഷകർ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ചിത്രങ്ങൾക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനം. ഓഗസ്റ്റ് 22, 23, 24 തിയ്യതികളിലാണ് പ്രദർശനം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2016 ഓഗസ്റ്റ് 12 വൈകിട്ട് 5 മണി. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, സംവിധായകന്റെ ബയോഡാറ്റ, ചിത്രത്തെകുറിച്ചുള്ള ലഘു വിവരണം എന്നിവയും അപേക്ഷാ ഫീസായ 300 രൂപയുമായി സമർപ്പിക്കണം. വിലാസം കൺവീനർ, ഫിലിം സൊസൈറ്റി, പ്രസ് ക്ലബ്, റോബിൻസൺ റോഡ് പാലക്കാട്.

വിശദാംശങ്ങൾക്ക് ഫോൺ 9447439790

Check Also

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …

Leave a Reply

Your email address will not be published. Required fields are marked *