ആത്മാവിലൊരു മന്ത്രക്കാരനുണ്ട്….
ആഴത്തിലോടിയ ചാലുകളെ മൂടിവയ്ക്കും….
ആകാശം കാണാത്ത മയിൽപ്പീലി പോലെ…
ഇടയ്ക്കിടെ പൊഴിയുന്ന കുങ്കുമരേണുക്കളെ
മന്ത്രവടിയാൽ മഞ്ഞ്കണങ്ങളാക്കും…
നോവുകളിലുമൊരു ഗണിതമുണ്ട്…
എല്ലാ കൈമാറ്റകച്ചവടങ്ങളിലും
കൊടുക്കുന്നതൊക്കെ ഏതെങ്കിലും വഴികളിലൂടെ
എന്നെങ്കിലും നമ്മെ തേടിയെത്തുമെന്ന കണിശത…
മറുമനസ്സിനേകിയ അതേ തീവ്രതയോടെ….
മിഴികൾക്കുമൊരു പക്ഷപാതമുണ്ട്…
പ്രിയമേറിയ നീർമണികളെ
ഇറ്റാതെ തൂകാതെ കാത്ത് വയ്ക്കും
ഒരിക്കലും ജലശൂന്യതയിലലിയാതെ
നിത്യമാം ഈറനായുളളിൽ…..