മരം
ഏരംപൊട്ടിപ്പൊട്ടി
എത്രയകന്നകന്നുപോയാലും
ഇലപൊഴിയുന്നതും
തളിർക്കുന്നതും
പൂക്കുന്നതും ഒരുമിച്ചുതന്നെ…
ഭരണകൂടമില്ലാത്ത
ഒരുമാതൃകാരാജ്യമാണ് മരം.
പരീക്ഷ
കിട്ടിയത് വേഗം കുടിച്ചിട്ട്
പിഞ്ഞാണം പരീക്ഷയ്ക്ക് പോകും,
ഗ്ലാസ്സ് ചായേം വെച്ചോണ്ടിരിക്കും…
നേരേമറിച്ചാണ്
കടലും കുന്നും..
കുന്നിനാണെന്നും പരീക്ഷ.
ആഴം
ഞെട്ടറ്റയിലയ്ക്ക്
കടലാഴം
മരപ്പൊക്കം.