ഇന്ന് രാജന്റെ ഒാർമകൾക്ക് നാൽപ്പതാണ്ട്…..
“എനിക്ക് ലോകത്തോട് ഒരു പകയുമില്ല. എന്നാൽ ലോകത്തിനോട് ചോദിക്കാൻ ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിറുത്തിയിരിക്കുന്നത് ? “
”എനിക്ക് രാജനെ ഓർമ്മവരികയാണ്.. മകൻ മരിച്ചാൽ അച്ചനോ, അച്ചൻ മരിച്ചാൽ മകനോ കൂടുതൽ ദുഃഖം? “

ഉത്തരമില്ല….
എന്റെ ലോകം ശൂന്യമായിരിക്കുന്നു.
എന്റെ സൂര്യനും നക്ഷത്രങ്ങളും അണഞ്ഞിരിക്കുന്നു…
കക്കയം ക്യാമ്പിനെകുറിച്ച് പറഞ്ഞത് അവരാണ്.. കോരു, ബൻഹർ, ചാത്തമംഗലം രാജൻ എന്നിവരാണ്. ഒന്നും പറയണമെന്ന് ഞാൻ പറഞ്ഞില്ല. എന്നിട്ടും അവരത് പറഞ്ഞു.. ക്യാമ്പ് ക്രെെബാഞ്ച് dysp ജയറാം പടിക്കലിന്റെ പിടിയിലായിരുന്നു. ജീപ്പുകൾ ക്യാമ്പിലേക്ക് ഇരമ്പി എത്തിക്കൊണ്ടിരുന്നു. അതിൽനിന്ന് നിരവധി കുട്ടികൾ ക്യാമ്പിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഭീകരമർദ്ദനത്തിന് ശേഷം അവരെയൊക്കെ ഒരു ബെഞ്ചിൽ കിടത്തി. കെെകാലുകൾ കീഴ്പ്പോട്ടാക്കി ബെഞ്ചിനോട് ചേർത്തുക്കെട്ടി..
പന്നെ.., ഭാരമുള്ള ഉലക്കകൊണ്ട് തുടയിൽ ഉരുട്ടും.. നിലവിളിക്കാതിരിക്കാൻ വായിൽ തുണിതിരുകി. അതിനാൽ ഞരക്കങ്ങൽ പലതും പുറത്തുകേട്ടില്ല..
ഉരുട്ടിയെടുത്തവരെ ജയറാം പടിക്കൽ ചോദ്യം ചെയ്യും.അതിനിടയിൽ കയ്യിൽ മുനകൂർപ്പിച്ച പെൻസിൽ അദ്ദേഹം തെരുപ്പിച്ചുകൊണ്ടിരിക്കും.. അപ്രതീക്ഷിതമായിരിക്കും എല്ലുകളിൽ നിന്നടർന്ന തുടയുടെ പേശികളിൽ അദ്ദേഹത്തിന്റെ കുത്ത്… മരിച്ചാൽ മതി എന്നുതോന്നുന്ന ഒരു നിമിഷം. കോരു പറഞ്ഞത് അങ്ങനെയാണ്.
ക്യാമ്പിലേക്ക് കൊണ്ടുവന്ന എന്റെ മകൻ രാജനെ ആദ്യം ഭീകരമായി മർദ്ദിച്ചു.. തന്റെ ചെറിയ ജീവിതത്തിനിടയിൽ ഒരു ചെറിയ പ്രഹരം പോലും രാജൻ അനഭവിച്ചിട്ടുണ്ടാവില്ല. കെെകാലുകൾ ബെഞ്ചിന്റെ പിറകിലേക്ക് വെച്ച് കൂട്ടികെട്ടി.

അമ്മേ എന്ന് നിലവിളിച്ചപ്പോൾ വായിൽ തുണി കുത്തിക്കയറ്റി..
കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ഒരു തോക്ക് എടുത്തിരുന്നുവത്രെ. അത് എവിടെയെന്ന് ചോദിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിനൊടുവിൽ സഹിക്കവയ്യാതെ തോക്കെടുത്ത് തരാമെന്ന് രാജൻ പറഞ്ഞത്രെ.. അപ്പോൾ ഉരുട്ടൽ നിർത്തി. ജീപ്പിൽ കയറ്റിയിരുത്താൻ കല്പിച്ചു. അപ്പോൾ രാജൻ കരഞ്ഞു. തോക്ക് എവിടെയെന്നത് തനിക്കറിയില്ലെന്നും മർദ്ദനത്തിന്റെ വേദന സഹിക്കവയ്യാതെഅങ്ങനെ പറഞ്ഞുപോയതാണെന്നും രാജൻ പറഞ്ഞു. അപ്പോൾ പുലിക്കോടൻ നാരായണൻ ബൂട്ട്സിട്ട കാലുകൊണ്ട് രാജന്റെ വയറ്റിൽ ചവിട്ടി…
ഒരു നിലവിളിയോടെ പിറകിലേക്ക് മറഞ്ഞു കെെകാലിട്ടടിച്ചു… പിന്നെ രാജൻ അനങ്ങിയില്ല.
അർദ്ധരാത്രി രാജന്റെ മൃതദേഹം ചാക്കിൽകെട്ടി ജീപ്പിന് പിറകിൽ കയറ്റി.. കത്തിച്ചു എന്നാണറിഞ്ഞത്. അവന്റെ ഒരെല്ലിൻ കഷണം പോലും കിട്ടാതിരിക്കാൻ പഞ്ചസാരയിട്ടു കത്തിച്ചു.
ആരോ പറഞ്ഞു പുലിക്കോടൻ ചവിട്ടികൊല്ലുന്നതിനു മുമ്പ് രാജൻ ജീവനുവേണ്ടി യാചിച്ചു.
കുഞ്ഞിമോനേ ഒന്നിനും കഴിവില്ലാത്ത ഈയച്ഛനോട് പൊറുക്കുക….
(അവലംബം ; )
ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ
(പ്രൊഫഃ ടി വി ഈച്ചരവാരിയർ )